Kunnamangalam: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. മുസ്ലിം ലീഗിലെ അരിയില്‍ അലവിയാണ് പുതിയ പ്രസിഡന്റ്. ഒന്‍പതിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് വിജയം. എല്‍ഡിഎഫ് പ്രസിഡന്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
യുഡിഎഫിന് ഭൂരിപക്ഷമുള്ള Kunnamangalam ബ്ലോക്ക് പഞ്ചായത്തില്‍ മുന്നണി ധാരണ പ്രകാരം ആദ്യ രണ്ട് വര്‍ഷം കോണ്‍ഗ്രസിനും തുടര്‍ന്ന് മൂന്ന് വര്‍ഷം ലീഗിനുമായിരുന്നു പ്രസിഡന്റ് സ്ഥാനം. എന്നാല്‍ ആദ്യ രണ്ട് വര്‍ഷത്തിന് ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ നറുക്കെടുപ്പിലൂടെ എല്‍ ഡി എഫ് വിജയിച്ചു. തുടര്‍ന്ന് ആറ് മാസത്തിന് ശേഷം അവിശ്വാസ പ്രമേയം പാസാക്കി വീണ്ടും യുഡിഎഫ് ഭരണം തിരികെ പിടിക്കുകയായിരുന്നു.