Kozhikkode: വെള്ളിയാഴ്ച ജുമുഅ സമയത്തെ PSC അധ്യാപക പരീക്ഷ മാറ്റി. ഈ മാസം 23ന് രാവിലെ 11.15 മുതല്‍ 1.45 വരെ നടത്താനിരുന്ന Full Time Junior Language Teacher (ഉര്‍ദു) പരീക്ഷയാണ് രാവിലെ ഒമ്പത് മുതല്‍ 11.30 വരെയായി മാറ്റിയത്.
ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറത്തിറങ്ങിയിട്ടില്ലെങ്കിലും പുതിയ സമയക്രമം വെച്ച് ഉദ്യോ ഗാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് അയച്ചുതുടങ്ങിയിട്ടുണ്ട്.
നേരത്തേ ഇതേ ദിവസം ജുമുഅ സമയത്ത് നിശ്ചയിച്ചിരുന്ന അറബിക് അധ്യാപക ഓണ്‍ലൈന്‍ പരീക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. എന്നാല്‍ ഉര്‍ദു പരീക്ഷ മാറ്റിവെക്കാത്തത് സംബന്ധിച്ചായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. തുടര്‍ന്നാണ് പരീക്ഷ മാറ്റിവെക്കാതെ സമയം പുനഃക്രമീകരിച്ചുകൊണ്ട് പി എസ് സി തീരുമാനം കൈക്കൊണ്ടത്.