Thamarassery: താമരശ്ശേരിക്ക് സമീപം Vavad വിവാഹ വീട്ടിൽ നിന്നും ഇറങ്ങി ദേശീയ പാത മുറിച്ചു കടക്കവെ കാറിടിച്ച് കണ്ണി പുറായിൽ മറിയ (64) ൻ്റെ ദാരുണാന്ത്യം നാടിനെയാകെ ദുഃഖത്തിലാഴ്‌ത്തി.
രാത്രി 10 മണിയോടെ Vavad മഖാമിന് സമീപമുള്ള വീട്ടിൽ നിന്നും ചടങ്ങിൽ പങ്കെടുത്ത് മറ്റുള്ളവർക്ക് ഒപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാറിടിച്ച് ഒരാൾ മരണപ്പെട്ടതും 3 പേർക്ക് പരുക്കേറ്റതും. കാറിൻ്റെ ഡ്രൈവർക്കും നിസാര പരുക്കേറ്റിരുന്നു.
Vavad സ്വദേശികളായ, ഫിദ, പുൽക്കുഴി ആമിന, സുഹറ എന്നിവരെയാണ് കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. കാറിൻ്റെ ഡ്രൈവർ മുഹമ്മദ് ഷഫീഖിനെ Thamarassery താലൂക്ക് ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റവരെല്ലാം വിവാഹ വീടിൻ്റെ 100 മീറ്റർ ചുറ്റളവിൽ താമസക്കാരാണ്.