Thamarassery: വെഴുപ്പൂർ എ എൽ പി സ്കൂളിന്റെ പഠനോത്സവം കുടുക്കിലുമ്മാരം അങ്ങാടിയിൽ ബ്രദേഴ്സ് ക്ലബ് ഓഫീസ് അങ്കണത്തിൽ വെച്ച് നടത്തിയത് വേറിട്ട അനുഭവമായി.
കുട്ടികളുടെ മികവുകളുടെ പ്രദർശനവും പ്രകടനവും നടന്നു. വാർഡ് മെമ്പർ ശ്രീമതി ഷംസിദ ഷാഫി പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നടത്തി. കൊടുവള്ളി ബി പി സി V M മെഹറലി മാസ്റ്റർ മുഖ്യ സന്ദേശം നൽകി. സ്കൂൾ മാനേജർ ശ്രീ ബാബു കുടുക്കിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി പിസി വസന്ത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി അന്നത്ത് പാലക്കോട്ട് പറമ്പിൽ നന്ദിയും അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ പഠനമികവുകളുടെ ദൃശ്യ ശ്രാവ്യ ആവിഷ്കാരങ്ങൾ പരിപാടിക്ക് ഏറെ മിഴിവേകി.