Wayanad, bus hits electricity pole, shock driver and passenger die tragically image

Wayanad, ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു, ഷോക്കേറ്റ് ഡ്രൈവര്‍ക്കും യാത്രക്കാരനും ദാരുണാന്ത്യം

hop thamarassery poster

Wayanad: വയനാടിനോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ ചേരം പാടിയിൽ തമിഴ്നാട് സർക്കാരിന്‍റെ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ മരിച്ചു.

ബസ് ഡ്രൈവർ നാഗരാജ് യാത്രക്കാരനായ പാൽരാജ് എന്നിവരാണ് മരിച്ചത്. വൈദ്യുതി ലൈനിൽ ഇടിച്ചതിനു പിന്നാലെ ഡ്രൈവറും യാത്രക്കാരനും പുറത്തിറങ്ങാൻ നോക്കിയപ്പോൾ ഷോക്കേറ്റാണ് മരിച്ചത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. ഗൂഡല്ലൂരിൽ നിന്ന് അയ്യൻ കൊല്ലിയിലേക്ക് വരികയായിരുന്നു ബസ്സാണ് അപകടത്തിൽ പെട്ടത്

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test