Wayanad: ചികിത്സയ്‌ക്കെത്തിയ പെണ്‍ കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ ഡോക്ടര്‍ക്ക് ഒരു വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനായിരുന്ന മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്വദേശി ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് വിധി. കല്‍പ്പറ്റ സ്വദേശിയായ പെണ്‍ കുട്ടിയുടെ പരാതിയിലാണ് നടപടി.
2020 ഒക്ടോബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കല്‍പ്പറ്റയിലെ സ്വകാര്യ ക്ലിനിക്കില്‍ വച്ച് ജോസ്റ്റിന്‍ ഫ്രാന്‍സിസ് പതിനെട്ടുകാരിയായ പെണ്‍ കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഈ സമയത്ത് വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്നു പ്രതി.