Wayanad: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ ജീവന്‍ പന്താടുന്നത് അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം വെള്ളച്ചാലില്‍ പോളിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യ ജീവി ആക്രമണത്തില്‍ ഗുരുതര പരിക്കേല്‍ക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനുള്ള സൗകര്യം പോലും ജില്ലയില്‍ ഇല്ല. മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെച്ചപ്പെട്ട ചികിത്സാ സംവിധാനം ഉണ്ടായിരുന്നുവെങ്കില്‍ പോളിന്റെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല. വയനാട്ടിലെ വന്യമൃഗ ശല്യത്തിന് ഇടക്കാല ആശ്വാസമല്ല, ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ജോണ്‍സണ്‍ പറഞ്ഞു.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എ.അയ്യൂബ്, ജനറല്‍ സെക്രട്ടറി എന്‍.ഹംസ വാര്യാട്, ട്രഷറര്‍ കെ.മഹ്‌റൂഫ് അഞ്ചുകുന്ന്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ.ഉസ്മാന്‍, വി.സുലൈമാന്‍, മീഡിയ കോ ഓര്‍ഡിനേറ്റര്‍ ടി.പി. റസാഖ് തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.