Wayanad: ഡിഗ്രി വിദ്യാർഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുൽപ്പള്ളി എസ്. എൻ. കോളേജ് ഡിഗ്രി വിദ്യാർഥി ഇരുളം അമ്പലപ്പടി കുന്നും പുറത്ത് അഭിഷേക് മനോജ് (19) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്‌ച വൈകുന്നേരം മനോജിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു. Kozhikode മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്‌ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.