Wayanad: ചൂരിമല ബീനാച്ചി എസ്റ്റേറ്റില്‍ വനം വകുപ്പിന്‍റെ കൂട്ടില്‍ കടുവ കുടുങ്ങി. വളര്‍ത്തു മൃഗങ്ങള്‍ക്കു നേരെ ആക്രമണം പതിവായതോടെയാണ് ബീനാച്ചി എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചത്. ഇന്നലെ കടുവയുടെ ആക്രമണത്തില്‍ പശു ചത്തിരുന്നു.
അതിനിടെ ബത്തേരി ടൗണിൽ രാത്രി 11 മണിയോടെ കരടിയെ കണ്ടതായി നാട്ടുകാർ. റോഡിലൂടെ കരടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബത്തേരി കോടതി വളപ്പിൽ നിന്ന് മതിൽ ചാടി കടന്ന കരടി കോളിയാടി മേഖലയിലേക്ക് നീങ്ങിയെന്ന് നിഗമനം.