Wayanad: പുൽപള്ളി വാഹന പരിശോധനക്കിടെ കഞ്ചാവുമായി മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു യുവാക്കൾ പോലീസ് പിടിയിലായി. മേപ്പാടി പൂത്തക്കൊല്ലി പാടിയിലെ ശിവപ്രസാദ്(22), മുക്കിൽപീടിക കാലടിയിൽ മുഹമ്മദ് അസ്ലം (20) എന്നിവരാണ് 235 ഗ്രാം കഞ്ചാവു സഹിതം അറസ്റ്റിലായത്.
പെരിക്കല്ലൂർക്കടവ്- മരക്കടവ് റോഡിൽ പരിശോധനയിലാണ് യുവാക്കളുടെ കൈവശം കഞ്ചാവ് കണ്ടെത്തിയത്. എസ്.ഐ പി.ജി.സാജൻ, എ.എസ്.ഐ ഫിലിപ്പ്, സിവിൽ പോലീസ് ഓഫീസർമാരായ അസീസ്, അയ്യപ്പൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതികൾ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു.