Wayanad: കാറിൽ കടത്തുകയായിരുന്ന 18.3 ഗ്രാം MDMA മീനങ്ങാടി പോലീസ് പിടികൂടി. മഞ്ചേരി സ്വദേശി സുഹൈൽ സഞ്ചരിച്ച ഹോണ്ടാ സിറ്റി കാറിൽ സൂക്ഷിച്ചിരുന്ന MDMA യാണ് വാഹന പരിശോധനയിൽ പിടികൂടിയത്.
ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മേപ്പാടി നെടുമ്പാല ചുണ്ടേതൊടി വീട്ടൽ അമലിനെയും കസ്റ്റഡിയിലെടുത്തു. മീനങ്ങാടി പോലിസ് സബ് ഇൻസ്പെക്ടർ രാംകുമാർ എ.എസ്.ഐ സബിത എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്തവരെ വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിച്ചു. MDMA കർണ്ണാടകയിലെ മൈസുരുവിൽ നിന്നും മഞ്ചേരി യിലേക്കെത്തിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് ഇവർ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.