Wayanad: പുൽപള്ളി കഞ്ചാവുമായി യുവാവ് പിടിയിൽ. 760ഗ്രാം കഞ്ചാവുമായി സുൽത്താൻ ബത്തേരി പുത്തൻകുന്ന് മുക്കത്ത് വീട്ടിൽ അമൽ (26) ആണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രിയിൽ പെരിക്കല്ലൂർ, കൊളവള്ളി തീര ദേശ റോഡിനു സമീപം വെച്ചാണ് പുൽപള്ളി പൊലീസ് പിടികൂടുന്നത്. എസ്.ഐ സി.ആർ. മ നോജ്, സിവിൽ പൊലീസ് ഓഫിസർമാരായ ദിനേശ്, രമേശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.