Wayanad: പുല്‍പ്പള്ളി 175 ഗ്രാം കഞ്ചാവുമായി ചുള്ളിയോട് പൊന്നംകൊല്ലി നെല്ലിനിക്കും തടത്തിൽ വീട്ടിൽ രഞ്ജിത്ത് (30) ആണ് പിടിയിലായത്.
പെരിക്കല്ലൂര്‍ കടവിന് സമീപം വെച്ചാണ് ഇയാളെ പിടികൂടുന്നത്. പോലീസിനെ കണ്ട് പരിഭ്രമിച്ച രഞ്ജിത്തിന്റെ കയ്യിലുണ്ടായിരുന്ന കവർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുക്കുന്നത്. പുല്‍പ്പള്ളി എസ്. ഐ പി ജി സാജൻ, സിവില്‍ പോലീസ് ഓഫീസർമാരായ അസീസ്, തോമസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.