2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ്വ് ബാങ്ക് (RBI); നോട്ടുകള്‍ സെപ്തംബര്‍ 30 വരെ മാത്രം ഉപയോഗിക്കാം
RBI withdraws Rs 2000 notes; The notes can be used only till September 30 Delhi: 2000 രൂപ ഇന്ത്യന്‍ കറന്‍സി റിസര്‍വ് ബാങ്ക് (RBI) പിന്‍വലിച്ചു. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ചതായി ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2000 രൂപ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറന്‍സി വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ […]
Thamarassery പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; ക്വട്ടേഷൻ സംഘത്തിന് വിവരം നൽകിയസംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ
Thamarassery :പ്രവാസി പരപ്പൻ പൊയിൽ ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽക്വട്ടേഷൻ സംഘത്തിന് വിവരം നൽകിയസംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ . കൊടുവള്ളി വാവാട് എട്ടാം കണ്ടത്തിൽ നിസാബ്(25)നെയാണ് വീട്ടിൽ നിന്നും Thamarassery പൊലിസ് അറസ്റ്റ് ചെയ്തത്.ഷാഫിയെ തട്ടിക്കൊണ്ടു പോവുന്ന തിനു അഞ്ച് ദിവസം മുമ്പ് പരപ്പൻ പൊയിൽ എത്തിയ സംഘത്തിന് ഷാഫി യുടെ വീടും,റോഡും കാണിച്ചു കൊടുക്കാൻ നിസാബും ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് ഷിബിലിന്റെ കൂടെ ഗൂഡാലോചന യിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലിസ് പറഞ്ഞു.കൊടുവളളിയിലെ കുഴൽപ്പണ സംഘത്തിൽ […]
Alappuzha SSLC പരീക്ഷയിൽ ഉന്നത വിജയം, പിന്നാലെ പുഴയിൽ കുളിക്കാൻ പോയി: 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
Alappuzha Vettiyar: മാവേലിക്കര വെട്ടിയാർ ക്ഷേത്രത്തിന് സമീപം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികളിൽ രണ്ടു പേർ ഒഴുക്കിൽ പെട്ട് മരിച്ചു. ഒരാൾ നീന്തി രക്ഷപ്പെട്ടു. തഴക്കര പഞ്ചായത്ത് 10 വാർഡിൽ തറാൽ തെക്കതിൽ ഉദയൻ, ബീനാ ദമ്പതികളുടെ മകൻ അഭിമന്യു (14) തറാൽ വടക്കേതിൽ സുനിൽ, ദീപ്തി ദമ്പതികളുടെ മകൻ ആദർശ് എന്നിവരാണ് മരിച്ചത്. ഇതിൽ അഭിമന്യു എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥിയാണ്. ആദർശ് പ്ലസ് വൺ വിദ്യാർത്ഥിയുമാണ്. ഇരുവരുടെയും മൃതദേഹം ഇടപ്പോണിലെ സ്വകാര്യ […]
പുതുപ്പാടിയില്‍ (Puduppadi) ഉപതിരഞ്ഞെടുപ്പ്, പ്രചരണം ശക്തമാക്കി മുന്നണികള്‍
Puduppadi: പുതുപ്പാടി കണലാട് വാര്‍ഡില്‍ ഈ മാസം 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും പ്രചരണം ശക്തമാക്കി. ഭൂമിശാസ്ത്രപരമായി വലിയ ഏരിയയുള്ള, മലമ്പദേശത്ത് സ്ക്വാഡുകളായി തിരിഞ്ഞാണ് പ്രചരണം. പതിവില്ലാതെ യാതൊരു അസ്വാരസ്യങ്ങളും ഇല്ലാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതും സിറ്റിങ് സീറ്റ് ആണെന്നതും യുഡിഎഫ് ന് രാഷ്ട്രീയപരമായി മുന്‍തൂക്കം ഉള്ള അടിവാരം ഏരിയയാണെന്നതും പ്രചരണ ഏകോപനത്തിന് യുഡിഎഫിന് കരുത്താകുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷം ചെയ്തതും ഈ വര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളും കാണിച്ചാണ് യുഡിഎഫ് ന്‍റെ പ്രചരണം. യുഡിഎഫ് Puduppadi […]
യുഡിഎഫ് പ്രതിഷേധ വേദിയില്‍ M K Muneer കുഴഞ്ഞുവീണു
Thiruvananthapuram: യുഡിഎഫ് പ്രതിഷേധ വേദിയില്‍ M K Muneer എംഎല്‍എ കുഴഞ്ഞുവീണു. സെക്രട്ടേറിയറ്റ് വളഞ്ഞുള്ള പ്രതിഷേധ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മുനീര്‍ കുഴഞ്ഞുവീണത്. സി.പി. ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത് പ്രസംഗം തുടങ്ങി അല്‍പസമയത്തിനുള്ളില്‍ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ കസേരയില്‍ ഇരുത്തി. നിലവില്‍ അദ്ദേഹത്തിന് കുഴപ്പങ്ങളില്ല. അല്‍പസമയം വിശ്രമിച്ചതിന് ശേഷം M K Muneer പ്രസംഗം തുടര്‍ന്നു.
കേരളത്തിൽ ആദ്യമായി Mukkam Bus Stand ൽ ബസ് സമയ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു.
Mukkam: കേരളത്തിൽ ആദ്യമായി മുക്കം ബസ്റ്റാൻ്റിൽ ബസ് സമയ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു. മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസിൻ്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. Mukkam ബസ്റ്റാൻ്റിലൂടെ കടന്നുപോകുന്ന ബസുകൾ എപ്പോൾ എത്തുമെന്നും പുറപ്പെടുമെന്നും ഇതുവഴി യാത്രക്കാർക്ക് മനസിലാക്കാൻ സാധിക്കും. മൊബൈൽ ആപ്ലിക്കേഷൻ വഴി കേരളത്തിലെ ഏത് ബസ്റ്റോപ്പുകളിലേയും ബസ് സമയം അറിയാനും സംവിധാനമുണ്ട്. ബസ് റൂട്ട്, ട്രിപ്പ് സ്റ്റാറ്റസ്, ബസ് റിമൈൻഡർ, ട്രിപ്പ് പ്ലാനർ എന്നിവയും Mobile Appൽ ഉൾപ്പെടുത്തിയിട്ടുണ്ട്. […]
പൊന്നാങ്കയം (Ponnakkayam) പേണ്ടാനത്ത് പി ആർ തങ്കപ്പൻ നിര്യാതനായി
Ponnakkayam: തിരുവമ്പാടി പൊന്നാങ്കയം പേണ്ടാനത്ത് പി ആർ തങ്കപ്പൻ (82) നിര്യാതനായി. സംസ്കാരം നാളെ (21-05-2023- ഞായർ) രാവിലെ 10:00-ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി പുന്നക്കൽ കണിയാർകുടി കുടുംബാംഗം. മക്കൾ: പരേതയായ സുലു, വനജ, രമ, ശിവദാസൻ. മരുമക്കൾ: ബാബു (മാവൂർ), സദാനന്ദൻ (തമ്പലമണ്ണ), ബിജിത ഒറ്റിലമാക്കൽ (കോടഞ്ചേരി). സഹോദരങ്ങൾ: പരേതയായ ശാന്തമ്മ ഐക്യനാമഠത്തിൽ (തിരുവമ്പാടി), തങ്കമ്മ (മംഗലാപുരം), പരേതനായ ഗോപി (പൊന്നാങ്കയം).
കുടുംബനാഥയ്ക്ക് പ്രതിമാസം 2000 രൂപ വേതനം, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; 5 വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കർണാടക (Karnataka) സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗ തീരുമാനം.
Karnataka: കര്‍ണ്ണാടകയിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ച് സിദ്ധരാമയ്യ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം. അഞ്ച് വാഗ്ദാനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥയ്ക്ക് മാസം 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, തൊഴിൽരഹിതരായ ബിരുദദാരികൾക്ക് 3000 രൂപയും, ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകുന്ന യുവനിധി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും മാസം തോറും പത്ത് കിലോ […]
താമരശ്ശേരിയിൽ ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് നടത്തി (Thamarassery)
Thamarassery : ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിനു പോകുന്ന ഹാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് Thmarassery ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടത്തി. താമരശ്ശേരി താലൂക്കിലെയും കോഴിക്കോട് താലൂക്കിലെ ഏതാനും പ്രദേശങ്ങളിലെയും ഹാജിമാർക്കുള്ള വാക്സിനേഷൻ ക്യാമ്പാണ് താമരശ്ശേരിയിൽ നടന്നത്. 850 ഓളം പേർക്ക് കുത്തിവെപ്പ് നടത്തി. ചടങ്ങ് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ അധ്യക്ഷനായി. കെ.പി സുനീർ സ്വാഗതവും മെഡിക്കൽ […]
വയനാട്ടിൽ Kalpatta യിൽ കനത്ത മഴയില്‍ ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിക്ക് പരുക്ക്
Kalpatta: കല്‍പറ്റയില്‍ Bus സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിക്ക് പരുക്ക്. കനത്ത മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളില്‍ തെങ്ങ് വീണാണ് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റത്. പുളിയാര്‍മല ഐടിഐ വിദ്യാര്‍ത്ഥിയായ നന്ദുവിനാണ് (19) ഗുരുതരമായി പരുക്കേറ്റത്. ഐടിഐക്ക് സമീപമുള്ള തെങ്ങ് മഴയത്ത് ബസ് സ്‌റ്റോപ്പിലേക്ക് കടപുഴകി വീഴുകയായിരുന്നു. പരുക്ക് ഗുരുതരമായതിനാല്‍ വിദ്യാര്‍ത്ഥിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് വയനാട്ടില്‍ പലയിടങ്ങളിലും വ്യാപകമായി മഴയും കാറ്റുമുണ്ടായിരുന്നു.