വ്യാജഒപ്പും സീലും നിര്‍മിച്ച് കെട്ടിട ലൈസന്‍സിന് ശ്രമം; ഇടനിലക്കാരന്‍ പിടിയിൽ (Kozhikode)
Kozhikode: കോര്‍പറേഷനില്‍ റവന്യു ഓഫീസറുടെ വ്യാജഒപ്പും സീലും നിര്‍മിച്ച് കെട്ടിട ലൈസന്‍സ് തട്ടാന്‍ ശ്രമിച്ച മാങ്കാവ് സ്വദേശി സന്തോഷ് പിടിയില്‍. ഇയാളെ കോര്‍പ്പറേഷന്‍ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. കുതിരവട്ടം ഡിവിഷനിൽ പുതിയതായി നിർമിച്ച ലോഡ്ജ് കെട്ടിടത്തിന് വേണ്ടിയാണ് സന്തോഷ് റവന്യൂ ഓഫിസറുടെ വ്യാജ ഒപ്പും സീലും നിര്‍മിച്ചത്. സമീപത്തെ വീടിന്റെ കെട്ടിട നമ്പര്‍ തന്നെ ലോഡ്ജ് കെട്ടിടത്തിനും നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. സംശയം തോന്നിയ ഹെൽത്ത് ഇൻസ്പെക്ടർ റവന്യൂ ഉദ്യോഗസ്ഥരെ […]
വയനാട്ടിൽ സ്കൂട്ടർ മോഷ്ടാക്കൾ പിടിയിൽ (Bathery)
Bathery: ബത്തേരി കുപ്പാടി കടമാഞ്ചിറക്ക് സമീപത്തെ വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച രണ്ട് പേരെ Bathery എസ്.ഐ ശശികുമാറും ,സി.പി.ഒ മാരായ രജീഷ്, അജിത് എന്നിവരും ചേർന്ന് പിടികൂടി. കുപ്പാടി സ്വദേശികളായ കാഞ്ഞിരം ചോലയിൽ വീട്ടിൽ മുബഷീർ (25), വിഷ്ണു നിവാസ് ഹരിക്കുട്ടൻ എന്ന ജിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 25 ന് രാത്രി അലി മോൻ എന്നയാളുടെ Suzuki Access സ്കൂട്ടറാണ് വീട്ടുമുറ്റത്തുനിന്നും ഇരുവരും ചേർന്ന് മോഷ്ടിച്ചത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് […]
പോക്‌സോ കേസ് പ്രതിയുടെ വീട്ടിൽ നിന്നും മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും പിടികൂടി (Koyilandy)
Koyilandy: മൂടാടി സ്വദേശിയുടെ വീട്ടില്‍ നിന്ന് മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും നാടന്‍ തോക്കിന്റെ ഭാഗങ്ങളും പിടികൂടി. ഹില്‍ബസാര്‍ ശിവപുരി വീട്ടില്‍ ധനമഹേഷിന്റെ വീട്ടില്‍ നിന്നാണ് Kozhikode ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം ഇവ പിടികൂടിയത്. നിലവില്‍ പോക്‌സോ കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുകയാണ് ധനമഹേഷ്. ചെറുകുളം-കോട്ടുപാടം റോഡില്‍ ഉണ്ണിമുക്ക് ഭാഗത്ത് ധനമഹേഷ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഫോറസ്റ്റ് വിജിലന്‍സ് പരിശോധന നടത്തിയത്. കോഴിക്കോട് Flying Squad ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. […]
തൃശ്ശൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം (Thrissur)
Thrissur: വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. വടക്കാഞ്ചേരി പുതുരുത്തിയില്‍ അജിത ഭാസ്‌കരന്റെ വീട്ടിലാണ് സംഭവം. വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. ആളപായമില്ല. ഇന്ന് ഉച്ചയോടെ വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. അടുക്കള ഭാഗത്തിരുന്ന ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിലുണ്ടായിരുന്ന വീട്ടു സാമഗ്രികളും സ്വിച്ച് ബോര്‍ഡുമെല്ലാം കത്തി നശിച്ചു. നാട്ടുകാരാണ് വീടിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഇവര്‍ വീടിന്റെ പുറക് വശത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറി വെള്ളം […]
പാലക്കാട് അമ്മയും കുട്ടികളും കിണറ്റിൽ വീണു മരിച്ച നിലയിൽ (Palakkad)
Palakkad: ചിറ്റിലഞ്ചേരി മേലാർകോട് മലക്കുളം കീഴ്പാടത്ത് അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ വീണു മരിച്ച നിലയിൽ. നെന്മാറ കുമരം പുത്തൂർ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ(രണ്ട്), ആരോമൽ(10 മാസം) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. ഐശ്വര്യയുടെ മൃതദേഹം കിണറ്റിനു മുകളിൽ പൊങ്ങിയ നിലയിലായിരുന്നു. കുട്ടികളെ ആലത്തൂർ അഗ്നിരക്ഷാ സേന എത്തി മൂന്നരയോടെയാണ് പുറത്തെടുത്തത്. കീഴ്പാടം പരേതനായ ശംഭുകുമാരന്റെയും പുഷ്പലതയുടെയും മകളാണ് ഐശ്വര്യ.
വില്പനക്കായി എത്തിച്ച ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ (Areekode)
Areekode: വില്പനക്കായി കൊണ്ടുവന്ന 50ഗ്രാം എംഡിഎംഎയുമായി അരീക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. Areekode മീഞ്ചിറ സ്വദേശികളായ അക്കരപറമ്പിൽ പരപ്പൻ സുഹൈൽ(32) പാത്തിക്കൽ വീട്ടിൽ മുഹമ്മദ് സഫ്വാൻ (20) എന്നിവരാണ് പിടിയിലായത്. മീഞ്ചിറയിലെ ഒരു സ്വകാര്യ മരമില്ലിൽ നിന്നാണ് ഇന്നലെ വൈകീട്ടോടെ ഇവരെ പിടികൂടിയത്. ഞായറാഴ്ച അവധിയായതിനാൽ മില്ലിൽ ജോലിക്കാർ ഉണ്ടായിരുന്നില്ല. ഇത് അവസരമാക്കി മില്ലിൽ അധിക്രമിച്ച് കയറി മില്ലിലെ ഷഡ്ഡിൽ വച്ച് വില്പനക്കായി എംഡിഎംഎ ചെറിയ ചെറിയ പാക്കറ്റുകളാക്കുന്ന സമയത്താണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും […]
നരിക്കുനിയിലെ ജ്വല്ലറി കവർച്ച ശ്രമം : പ്രശസ്ത ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരും മൂന്നു കൂട്ടാളികളും പിടിയിൽ (Narikkuni)
Narikkuni: നരിക്കുനി MC ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നു കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ പ്രശസ്ത ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരും മൂന്നു കൂട്ടാളികളും Koduvally പോലീസിന്റെ പിടിയിലായി. നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ എടത്തൊടി വീട്ടിൽ നിധിൻ കൃഷ്ണൻ(26), പരപ്പൻ വീട്ടിൽ മുത്തു എന്നറിയപ്പെടുന്ന അമീർ(34), വെളിമണ്ണ ഏലിയപാറമ്മൽ നൗഷാദ്(29), വേനപ്പാറ കായലുംപാറ കോളനിയിൽ ബിബിൻ(25) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിക്ക് നരിക്കുനി MC Jewellery യുടെ പുറകുവശത്തെ ചുമർ തുറക്കുന്നതിനിടയിൽ ശബ്ദം കേട്ട് നരിക്കുനിയിൽ […]
കോഴിക്കോട് നിന്ന് ഒമാനിലെ Maskat ലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
Karipur: Kozhikode നിന്ന് ഒമാനിലെ Maskat ലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. 162 യാത്രക്കാരുമായി കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനമാണ് ആശങ്കകൾക്കൊടുവിൽ തിരിച്ചിറക്കിയത്. മസ്കത്തിലേക്കു പോയ ഡി വൈ 298 വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. 9 16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. ഒമാൻ എയർവേയ്സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീർക്കാനായി കരിപ്പൂർ വിമാനത്താവളത്തിനു മുകളിൽ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിന്റെ വെതർ റഡാറിലാണ് തകരാർ. യാത്രക്കാർ […]
ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് അജ്ഞാതൻ: വൈറലായി അധ്യാപകന്റെ Facebook കുറിപ്പ്
Kozhikode: റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് രണ്ടു നാണയത്തുട്ടുകളോടൊപ്പം അജ്ഞാതൻ വച്ചിട്ടുപോയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വഴിയിൽവച്ച് പെട്രോൾ തീർന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോൾ ബൈക്കിൽനിന്ന് ഊറ്റിയെടുക്കുന്നുവെന്നുമാണ് ബൈക്കിൽ വച്ചിട്ടു പോയ കുറിപ്പിലുള്ളത്. ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും ബൈക്കിൽ വച്ചിട്ടുണ്ട്. Kozhikode ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിൽ അധ്യാപകനായ അരുൺലാലിനാണ് രസകരമായ അനുഭവമുണ്ടായത്. അദ്ദേഹം Facebook പോസ്റ്റിൽ പങ്കുവച്ച കുറിപ്പാണ് […]
നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക് (Poonoor)
Poonoor: കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. ബാലുശ്ശേരി ഭാഗത്ത് നിന്നും Thamarassery ഭാഗത്തേക്ക് വരികയായിരുന്ന ഫോർഡ് ഫിഗോ കാറാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതി പോസ്റ്റും കാർ പാർക്കിംഗ് ഷെഡും തകർത്തു. പരുക്കേറ്റ ഡ്രൈവർ പരപ്പിൽ ഷിജിയെ Kozhikode മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. റോഡ് നവീകരണത്തിന് ശേഷം മഴ പെയ്താൽ ഈ റൂട്ടിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
ഹൃദയാഘാതം: തിരൂരങ്ങാടി സ്വദേശി ഒമാനിൽ നിര്യാതനായി (Maskat)
Maskat: ഹൃദയാഘാതത്തെ തുടർന്ന് Malappuram സ്വദേശി ഒമാനിൽ നിര്യാതനായി. തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ കെ.ടി. മുഹമ്മദ് റാഫി(44) ആണ് മസ്കത്തിൽ മരിച്ചത്. അൽ ഖുവൈറിറിലെ ഇസ്തംബൂൾ ഷോപ്പിലെ ജീവനക്കാരനായിരുന്നു. മതാവ്: ഖദീജ. ഭാര്യ: ആയിശാബി. മക്കൾ: അൽസാബിത്ത്, അൽഫാദി, റിള. മാപ്പിളപ്പാട്ട് ഗായകനായിരുന്ന പരേതനായ കെ.ടി. മുഹമ്മദ്കുട്ടിയുടെ മകനാണ്. നേരത്തെ സൗദിയിൽ പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു,സമീപം ആളില്ലാത്തതിനാൽ അപകടം ഒഴിവായി (Mukkam)
Mukkam: പ്രവർത്തിച്ചുക്കൊണ്ടിരിക്കെ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയിൽ വാഷിംഗ് മെഷീനും വസ്ത്രങ്ങളുമെല്ലാം ചിതറിത്തെറിച്ചു. വാഷിംഗ് മെഷീനിന്റെ വയറുകളും പൈപ്പുകളുമെല്ലാം നശിച്ചിട്ടുണ്ട്. Kozhikode ജില്ലയിലെ മുക്കത്തിനടുത്ത് നോർത്ത് കാരശ്ശേരി ജംഗ്ഷനിലാണ് സംഭവം. മാധ്യമപ്രവർത്തകനായ ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകട സമയത്ത് വാഷിംഗ് മെഷീന് സമീപം ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. സെമി ആട്ടോമാറ്റിക് വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. നാല് വർഷമാണ് വാഷിംഗ് മെഷീന്റെ പഴക്കം. വാഷിംഗ് മെഷീനിന്റെ വയർ എലി കരണ്ട് തിന്ന് ഷോർട്ട് സർക്യൂട്ട് […]