Bathery: ബത്തേരി കുപ്പാടി കടമാഞ്ചിറക്ക് സമീപത്തെ വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച രണ്ട് പേരെ Bathery എസ്.ഐ ശശികുമാറും ,സി.പി.ഒ മാരായ രജീഷ്, അജിത് എന്നിവരും ചേർന്ന് പിടികൂടി. കുപ്പാടി സ്വദേശികളായ കാഞ്ഞിരം ചോലയിൽ വീട്ടിൽ മുബഷീർ (25), വിഷ്ണു നിവാസ് ഹരിക്കുട്ടൻ എന്ന ജിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ 25 ന് രാത്രി അലി മോൻ എന്നയാളുടെ Suzuki Access സ്കൂട്ടറാണ് വീട്ടുമുറ്റത്തുനിന്നും ഇരുവരും ചേർന്ന് മോഷ്ടിച്ചത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.