Thiruvambady മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 26 ന്
Thiruvambady: നവ കേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന Thiruvambady മണ്ഡല തല നവ കേരള സദസ്സ് നവംബർ 26 ന് രാവിലെ 11 മണിക്ക് മുക്കം ഓർഫനേജ് ഒ എസ് എ ഓഡിറ്റോറിയത്തിൽ നടക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. മുക്കം ഇ. എം. എസ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം തുറമുഖം – പുരാ വസ്തു – പുരാ രേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. […]
പന്ന്യാം കുഴിയിൽ അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിന് Omassery പഞ്ചായത്ത് അനുമതി നിഷേധിച്ചു
Omassery: പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പെട്ട പന്ന്യാം കുഴിയിൽ കോഴിയുടെ അറവ് മാലിന്യ സംസ്കരണ കേന്ദ്രം നിർമ്മിക്കാൻ അനുമതി തേടി ‘ഭാരത് ഓർഗാനിക്’ എന്ന കമ്പനി പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷ കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം ഐകകൺഠ്യേന നിരസിച്ചു. അറവ് മാലിന്യ സംസ്കരണ കേന്ദ്രം പ്രസ്തുത സ്ഥലത്ത് സ്ഥാപിക്കാനുള്ള ഏതൊരു നീക്കവും ഭരണ സമിതി ചെറുത്ത് തോൽപ്പിക്കുമെന്ന് യോഗം അംഗീകരിച്ച പ്രമേയം പ്രസ്താവിച്ചു. അഞ്ചാം വാർഡ് മെമ്പർ പി.കെ.ഗംഗാധരൻ അവതാരകനും ഒന്നാം വാർഡ് മെമ്പർ […]
Thamarassery, ചുങ്കത്ത് രൂക്ഷമായ ഗതാഗത കുരുക്ക്
Thamarassery: ദേശീയപാത 766 ൽ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ജംഗ്ഷനിൽ യന്ത്ര തകരാറു കാരണം ലോറി കുടുങ്ങിയതും, തുടർച്ചയായ അവധി കാരണം വാഹനങ്ങൾ വർദ്ധിച്ചതുമാണ് കുരുക്കിന് കാരണം. വയനാട് റോഡിലും, മുക്കം ഭാഗത്തേക്കും, കൊയിലാണ്ടി ഭാഗത്തേക്കും കിലോമീറ്റർ കണക്കിന് ദൂരത്തിലാണ് വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത്.
Thamarassery, ജൽ ജീവൻ മിഷൻ തകർത്ത റോഡിൽ നിയന്ത്രണം വിട്ട ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു. 5 പേർക്ക് പരുക്ക്
Thamarassery: ജൽ ജീവൻ മിഷൻ പദ്ധതി ക്ക് വേണ്ടി തകർത്ത റോഡിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞ് നേഴ്സറി വിദ്യാർത്ഥി യടക്കം അഞ്ചു പേർക്ക് പരുക്ക്. പളളിപ്പുറം ചോയിമഠം റോഡിൽ ഇന്ന് വൈകിട്ട് മൂന്നോടെ യാണ് അപകടം. എളളിൽ പീടികമുക്കിൽ തോട്ടിലേക്കാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ചോയിമഠം കച്ചിളിക്കാലയിൽ പ്രഭാകരൻ, ഭാര്യ ശ്രീലത എന്നിവർക്ക് പരുക്കേറ്റു. ഇവർ Thamarassery താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോരങ്ങാട് ൽഫോൺസ നേഴ്സറിസ്കൂൾ വിദ്യാർത്ഥിനിയും, താമരശ്ശേരി ലിയാ […]
Kalpetta, കാണാതായ യുവാവിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kalpetta: നാല് ദിവസം മുമ്പ് കാണാതായ യുവാവിനെ ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനങ്ങാടി ചീരാംകുന്ന് താമരച്ചാലില്‍ ഷിജോ ആണ് മരണപ്പെട്ടത്. കഴിഞ്ഞ 17 മുതലാണ് ഷിജോയെ കാണാതായതെന്നും വ്യാഴാഴ്ച വരുമെന്ന് അറിയിച്ചിരുന്നതായും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയതായും വീട്ടുകാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുടുംബം മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് ഷിജോയെ കല്‍പ്പറ്റയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടതായ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. വിഷം അകത്ത് ചെന്നാണ് […]
ഓട്ടൊ, ടാക്സി പെര്‍മിറ്റ് ഇരുപത് വര്‍ഷമായി ഉയര്‍ത്തണം: INTUC
Puduppadi :ഓട്ടോ ടാക്സികളുടെ പെർമിറ്റ് കാലാവധി 15 വർഷം എന്നതിൽ നിന്ന് 20 വർഷമാക്കി പുതുക്കി നൽകണമെന്ന് ഓട്ടോ ടാക്സി വർക്കേഴ്സ് INTUC പുതുപ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് കാലം പരിഗണിച്ച് ബസ്സുകൾക്കും മറ്റും പെർമിറ്റ് കാലാവധി 22 വർഷമാക്കി ദീർഘിപ്പിച്ച സർക്കാർ നടപടിക്ക് പിന്തുണ നൽകുന്നതായും അതിന് ആനുപാതികമായി ഓട്ടോ ടാക്സികൾക്കും 20 വർഷമായി പെർമിറ്റ് കാലാവധി പുതുക്കി നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വർദ്ധിച്ചു വരുന്ന ദൈനംദിന ചിലവുകൾക്കും, ജീവിത സാഹചര്യങ്ങൾക്കും ആനുപാതികമായി വരുമാനം […]
Poonoor, കാറും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്
Poonoor: കാറും പാർസൽ വാനും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്. കാർ യാത്രക്കാരായ ആറുപേർക്കും പാർസൽ വാനിലുണ്ടായിരുന്ന രണ്ട് പേർക്കുമാണ് പരിക്കേറ്റത്. എസ്റ്റേറ്റ്മുക്ക് തലയാട് റോഡിൽ എം എം പറമ്പിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. പാർസൽ വാനിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ജീപ്പിൽ കയറ് കെട്ടി വലിച്ച് വാതിൽ തുറന്നാണ് പുറത്തെടുത്തത്. നരിക്കുനിയിൽ നിന്ന് ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ പൂനൂരിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Vavad റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകടം; മൂന്നു പേർക്ക് പരിക്ക്.
Koduvally: വാവാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ വീണ്ടും അപകടം. വയനാട് സ്വദേശികളായ കാർ യാത്രികർ കാർ നിർത്തി റോഡ് മുറിച്ച് കടക്കുന്നതിനിടെ കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന അംഗ പരിമിതൻ സഞ്ചരിച്ച സ്കൂട്ടർ ഇടിക്കുകയായിരുന്നു. Vavad വില്ലേജ് ഓഫീസിനും മദ്റസക്കും ഇടയിൽ ഇന്ന് രാവിലെ 11.30 നാണ് അപകടം. ഒരു സ്ത്രി ഉൾപ്പെടെ മൂന്ന് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസം ഇവിടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച മൂന്ന് […]
Kalpetta, ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
Kalpetta: വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻ പുരയ്ക്കൽ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷാജുവിനെ വീടിന്റെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Thamarassery, ഹോട്ടല്‍, റസ്റ്റോറന്റ് അസോസിയേഷന് പുതിയ നേതൃത്തം
Thamarassery: കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ Thamarassery യൂണിറ്റ് വാർഷിക ജനറൽ ബോഡിയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡൻറ് രൂപേഷ് കോളിയോട് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് ഷൈൻ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രജീഷ് മാത സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പ്രജീഷ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ശക്തിധരൻ, കബീർ ഹുമയൂൺ അഷ്റഫ് സന്തോഷ്, പവിത്രൻ, മിനി രതീഷ്, കണ്ണൻസ് എന്നിവർ സംസാരിച്ചു.