Thamarassery, ചരിത്ര നേട്ടവുമായി നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ; ശാസ്ത്രമേള വിജയികളെ അനുമോദിച്ചു
Kattippara: Thamarassery സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിത, പ്രവർത്തി പരിചയ മേളകളിൽ മിന്നും പ്രകടനം കാഴ്ചവച്ച നസ്രത്ത് എൽ പി സ്കൂൾ വിദ്യാർഥികളെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലയത്തെ സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി അഭിനനന്ദിക്കുകയും എല്ലാ വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയുകയും ചെയ്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സമർപ്പണത്തിന്റെയും അധ്യാപകരുടെ കഠിന പരിശ്രമത്തിന്റെയും ഫലമാണ് ഈ വിജയം എന്ന് അദ്ദേഹം പറഞ്ഞു. […]
Thiruvambady, ബോധ വൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Thiruvambady: പുല്ലൂരാം പാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ വ്യക്തിത്വ വികസന ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലബ്ബ് റിസോഴ്സ് പേഴ്സൺ പി. വി. ജോൺ സാർ ക്ലാസ്സ് നയിച്ചു. വ്യക്തിത്വ വികസനം, വ്യക്തിത്വ വികസന തലങ്ങൾ, നല്ല വ്യക്തിത്വത്തിന്റെ ലക്ഷണങ്ങൾ, വിവിധ തരം ലഹരികൾ, അവ നമ്മളെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ച ക്ലാസ് വിദ്യാർത്ഥികൾക്ക് പുതിയ ചിന്തകളും ആശയങ്ങളും പകരുന്നതായിരുന്നു. ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ക്ലബ്ബ് കോർഡിനേറ്റർ […]
Vadakara, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു; എട്ട് സ്ത്രീകള്‍ ആശുപത്രിയില്‍
Vadakara: എടച്ചേരിയില്‍ എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. ഒരാള്‍ക്ക് പൊള്ളലേറ്റു. എട്ടുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മൂന്നേമൂക്കാലോടെയാണ് സംഭവം. തൊഴിലുറപ്പ് ചെയ്യുന്നതിനിടെയാണ് എട്ട് സ്ത്രീകള്‍ക്ക് മിന്നലേറ്റത്. രണ്ട് തൊഴിലാളികള്‍ ബോധം കെട്ടുവീണു. ഒരാള്‍ക്ക് പൊള്ളലേറ്റു. തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും സമീപത്തെ സ്‌കൂളിലെ അധ്യാപകരുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഏഴു പേരെ നാദാപുരത്തെ ആശുപത്രിയിലും ഒരാളെ വടകര ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും ആരോഗ്യ നില അപകടകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമ-സീരിയൽ നടി Ranjusha Menon മരിച്ച നിലയിൽ
Thiruvananthapuram: സിനിമ-സീരിയൽ താരം Ranjusha Menon (35) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയയാണ് രഞ്ജുഷ മേനോൻ. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു
Omassery, ഷൈനിയുടെ വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി. പഞ്ചായത്തിൽ അനുശോചന യോഗം ചേർന്നു.
Omassery: പഞ്ചായത്തിലെ നാലാം വാർഡ് കുടുംബശ്രീ സി.ഡി.എസ്.മെമ്പറും പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യവുമായിരുന്ന തെച്ച്യാട് ഇരൂൾ കുന്നുമ്മൽ ഷൈനി (39) യുടെ ആകസ്മിക വേർപാട് നാടിനെ ദു:ഖത്തിലാഴ്ത്തി. മൂന്നാഴ്ച്ച മുമ്പാണ് രോഗം പിടിപെടുന്നത്. Kozhikode മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ രോഗം ഗുരുതരമാവുകയും കഴിഞ്ഞ ദിവസം മരണപ്പെടുകയുമായിരുന്നു.അശോകനാണ് ഭർത്താവ്. അശ്വിൻ, അഭിനവ് എന്നിവർ മക്കളാണ്. Omassery കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് […]
National Tennis Volleyball ടീമില്‍ തിരഞ്ഞെടുക്കപ്പെട്ട സ്റ്റാലിൻ ബേബിക്ക് ജന്മനാട്ടില്‍ സ്വീകരണം നല്‍കി
Adivaram: പൂനയിൽ വച്ച് നടന്ന National Tennis Volleyball ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീം അംഗമാവുകയും ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സ്റ്റാലിൻ ബേബിക്ക് ജന്മനാട് അനുമോദനം നൽകി. പുതുപ്പാടി മട്ടിക്കുന്ന് സ്വദേശിയാണ് സ്റ്റാലിന്‍. മലയോര മേഖലയില്‍ നിന്ന് കേരള ടീമിലിടം പിടിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം നാട്ടുകാര്‍ ആഘോഷമാക്കി. അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നജുമുന്നിസ ഷെരീഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബീന തങ്കച്ചൻ അധ്യക്ഷൻ വഹിച്ചു. ഗ്രാമ പഞ്ചായത്ത് […]
SYS പുതുപ്പാടി പുസ്തക ചർച്ച നടത്തി
Adivaram: തിരുനബിയുടെ സ്നേഹ ലോകം എന്ന ശീർഷകത്തിൽ SYS പുതുപ്പാടി സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാന്തപുരം ഉസ്താദ് രചിച്ച മുഹമ്മദ് റസൂൽ (സ) എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടത്തി. ബഷീർ അഹ്സനിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് എം പി എസ് തങ്ങൾ മലപുറം ഉദ്ഘാടനം ചെയ്തു. എസ് ജെ എം സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം മോഡറേറ്റർ ആയി. ഡോ മുഹമ്മദ് അസ്ഹരി ( പ്രിൻസിപ്പാൾ ദാറുൽ ഹിദായ) ഐസക് മാസ്റ്റർ ( എം ജി […]
Mukkam, കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു
Mukkam: കാരശ്ശേരി, കറുത്ത പറമ്പ് അങ്ങാടിയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. കൊല്‍ക്കത്ത സ്വദേശി രാജു (27) ആണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇയാള്‍ വാടകക്ക് താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണത്. ഉടന്‍ മാമ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഗുരുതര പരിക്കിനെ തുടര്‍ന്ന് Kozhikode മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീഴ്ചയില്‍ കഴുത്തിനും നട്ടെല്ലിനും പൊട്ടലുണ്ടായിരുന്നത് ആരോഗ്യനിലയെ സാരമായി ബാധിച്ചു. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം […]
Kozhikode, ക്വാറി പ്രവർത്തനം ഭാഗികമായി നിലച്ചതോടെ നിർമാണ മേഖല സ്തംഭനത്തിലേക്ക്
Kozhikode: ജില്ലയിൽ ക്വാറി പ്രവർത്തനങ്ങളുടെ പ്രവർത്തനം ഭാഗികമായി നിലച്ചതോടെ നിർമാണമേഖല സ്തംഭനത്തിലേക്ക്. കക്കോടി, രാമനല്ലൂർ, നന്മണ്ട, ചേളന്നൂർ പൊക്കാളി എന്നിവിടങ്ങളിലെ ക്വാറികളുടെ പ്രവർത്തനം മൂന്നു മാസത്തോളമായി ഭാഗികമായി നിലച്ചിരിക്കുകയാണ്. Thamarassery, Balussery, Mukkam, Vadakara ഭാഗങ്ങളിലെ ക്വാറികളിലും സമാന അവസ്ഥയാണ്. ഇതുകാരണം ജില്ലയിൽ കല്ല്, എംസാൻഡ്, മെറ്റൽ തുടങ്ങിയ നിർമാണ വസ്തുക്കളുടെ ക്ഷാമം രൂക്ഷമായി. ഇത് ടിപ്പർ ലോറി, കരിങ്കൽ ക്വാറി, നിർമാണ തൊഴിലാളികൾ എന്നിവരുടെ തൊഴിലിനെയും പ്രതികൂലമായി ബാധിച്ചു. ജിയോളജി വകുപ്പിൽ നിന്ന് പാറ പൊട്ടിക്കാൻ […]
Thamarassery, കോട്ടക്കുന്നുമ്മൽ ഗോവിന്ദൻകുട്ടി കുറുപ്പ് അന്തരിച്ചു
Thamarassery: കോട്ടക്കുന്നുമ്മൽ ഗോവിന്ദൻകുട്ടി കുറുപ്പ് (78) നിര്യാതനായി. ഭാര്യ:ഭാനുമതി അമ്മ. മക്കൾ: രതീഷ് കുമാർ (KHRA) ട്രഷറർ Thamarassery, രാജേഷ് കുമാർ കോരങ്ങാട്. മരുമക്കൾ: പ്രിയ രതീഷ്, ആശാ ലക്ഷ്മി സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ നടന്നു