Wayanad, യുവാവിനെ വീട്ടില്‍ കയറി വെട്ടി കടന്നു കളഞ്ഞ അക്രമി സംഘത്തിലെ എട്ടാമനെയും പിടികൂടി
Wayanad: മീനങ്ങാടി കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ അക്രമി സംഘത്തിലെ എട്ടാമനെയും സാഹസികമായി Wayanad ജില്ലാ പോലീസ് പിടികൂടി. ഒളിവില്‍ കഴിയുകയായിരുന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ചെല്ലപ്പുറത്ത് വീട്ടില്‍ സി. ജാഷിര്‍ (24) നെയാണ് കുറ്റ്യാടിയില്‍ നിന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം Bathery ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒരു മാസത്തോളമായി രാജ്യത്തെ വിവിധ ഭാഗങ്ങളിലായി […]
Adivaram, വാക്കനാം പടത്തിൽ പീലിപ്പോസ് നിര്യാതനായി
Adivaram: വള്ളിയാട് താമസിക്കുന്ന വാക്കനാംപടത്തിൽ പീലിപ്പോസ് (88) നിര്യാതനായി ഭാര്യ: ഏലിക്കുട്ടി (വാള്ളിപ്ലാക്കൽ കുടുംബാംഗം) മക്കൾ: സജി (Ex Military), ലാലി ജോസഫ്, ഷാജൻ ഫിലിപ്പോസ്, സിസിലി, ലാലി, ലൗലി മരുമക്കൾ: ജോസഫ്, ലിസ സജി, സിൽവി സാജൻ, സോനു, ജോണി, അജയ് സംസ്കാരം ഇന്ന് (17-11-2023) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മണൽ വയൽ സെൻ്റ് മേരീസ് ചർച്ചിൽ നടക്കും.
പുല്ലൂരാംപാറ പള്ളിപ്പടിയിൽ CITU ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയൻ കമ്മിറ്റി രൂപീകരിച്ചു
Thiruvambady: തിരുവമ്പാടി ഏരിയ കമ്മിറ്റി സെക്ഷൻ, പുല്ലുരാംപാറ -പള്ളിപ്പടിയിൽ CITU ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ രൂപീകരിച്ചു. സ: റോയി ഓണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, CITU ജില്ലാ കമ്മിറ്റി മെമ്പറും, Thiruvambady ഏരിയ കമ്മിറ്റി പ്രസിഡന്റുമായ ഷിജി ആന്റണി യോഗം ഉത്ഘാടനം ചെയ്തു. തിരുവമ്പാടി CITU ഏരിയ കമ്മിറ്റി അംഗമായ ഷിജു, പുല്ലുരാംപാറ ലോക്കൽ കമ്മിറ്റി മെമ്പറും, മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി ടി അഗസ്റ്റിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. കമ്മിറ്റി പ്രസിഡന്റായി പി ടി […]
Koodaranji, മുട്ട ഗ്രാമം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
Koodaranji: കോഴിക്കോട് ജില്ലാ പഞ്ചായത്തും Koodaranji ഗ്രാമ പഞ്ചായത്തും സംയോജിതമായി നടത്തുന്ന 2023 – 24 വാർഷിക പദ്ധതി മുട്ട ഗ്രാമം പഞ്ചായത്ത് തല ഉദ്ഘാടനം Kozhikode ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. Koodaranji ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല, Kozhikode ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, Koodaranji പഞ്ചായത്ത് വൈസ് പ്രസിഡൻറ് […]
Kodanchery, നെല്ലിപ്പൊയിൽ ഇരവി കുളങ്ങര മോളി നിര്യാതയായി
Kodanchery: നെല്ലിപ്പൊയിൽ ഇരവികുളങ്ങര പരേതനായ എബ്രഹാമിന്റെ ഭാര്യ മോളി (81) നിര്യാതയായി. മക്കൾ: ഷൈനി, ഷാജി, ഷിബു. മരുമക്കൾ: എബി തോമസ്, ജയ്സി, സുജ. സംസ്കാരം ഇന്ന് (17-11-2023-വെള്ളി) രാവിലെ 11:00-ന് യഹോവയുടെ സാക്ഷികളുടെ മീമുട്ടി ശ്മശാനത്തിൽ.
Koodaranji: Kaithamattath Pennamma passed away
Koodaranji: താഴെ കൂടരഞ്ഞി കൈതമറ്റത്തിൽ അബ്രാഹത്തിന്റെ ഭാര്യ പെണ്ണമ്മ (70) നിര്യാതയായി. ആനക്കാം പൊയിൽ ഈറ്റക്കകുന്നേൽ കുടുംബാംഗമാണ് പരേത . മക്കൾ: ഷീജ, പ്രതീഷ് , ജയ്സൺ. മരുമക്കൾ: ഷാജി പനച്ചിക്കൽ (കോടഞ്ചേരി), മായ മുളയ്ക്കൽ (നെല്ലിപ്പൊയിൽ). സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2. 30 ന് വീട്ടിൽ നിന്ന് ആരംഭിക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം Koodaranji സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
വിജയത്തിന്റെ സുവർണ്ണ കിരീടം ചൂടി ജൈത്രയാത്ര തുടർന്നു Sacred Heart High School
Thiruvambady: മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായി രണ്ടാം വർഷവും രണ്ടാം സ്ഥാനം കരസ്ഥമാക്കി Sacred Heart High School മലയോര മേഖലയുടെ അഭിമാനമായി മാറി. 200 ലധികം കുട്ടികൾ അൻപതോളം ഇനങ്ങളിൽ പങ്കെടുത്ത് 35 എ ട്രൈഡുകൾ ഉൾപ്പെടെ മികച്ച വിജയം നേടി കലാ പ്രതിഭകൾ തങ്ങളുടെ സുവർണ്ണ കിരീടം ഉറപ്പിച്ചു.