Kodanchery, തെലുങ്കാനയിൽ നിന്നുള്ള ഷൂട്ടർമാർ ഇന്ന് എത്തുന്നു
Kodanchery: ഗ്രാമ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ ഉന്മൂലനം ചെയ്യുന്നതിനായി തെലുങ്കാനയിൽ നിന്നുള്ള ഷൂട്ടർമാരുടെ സംഘം ഇന്ന് കോടഞ്ചേരിയിൽ എത്തിച്ചേരുന്നു. കാട്ടു പന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ നിവാസികൾ അതാതു വാർഡ് മെമ്പർമാരുമായോ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായോ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു. 2, 3, 4 തീയതികളിലായി Kodanchery ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടു പന്നികൾക്കായുള്ള തിരച്ചിൽ ജനകീയ പിന്തുണയുടെ നടത്തപ്പെടുന്നതാണ് എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
Balussery, കൂട്ടുകാരുമൊത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീവണ്ടി ഇടിച്ച് മരിച്ചു.
Kozhikode: കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി തീവണ്ടി ഇടിച്ച് മരിച്ചു. കോഴിക്കോട് Balussery അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാൻ (17) ആണ് മരിച്ചത്. പുതുവര്‍ഷ പുലരിയില്‍ 1.10-ഓടെ ഗാന്ധി റോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്കൂട്ടര്‍ ഓടിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ തീവണ്ടിയിൽ ഇടിക്കുകയായിരുന്നു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്കൂട്ടറും തീവണ്ടിയുടെ എൻജിനില്‍ കുടുങ്ങി. ഇതുമായി നൂറു മീറ്ററോളം മുന്നോട്ടു നീങ്ങി വെള്ളയില്‍ […]
Omassery, 2024-25 വാർഷിക പദ്ധതി: വികസന സെമിനാർ സംഘടിപ്പിച്ചു
Omassery: 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ഓമശ്ശേരിയിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ഇതോടെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ഓമശ്ശേരിയിൽ അന്തിമ ഘട്ടത്തിലായി.ആസൂത്രണ സമിതി യോഗം,വർക്കിംഗ് ഗ്രൂപ്പ് സംഗമം, 19 വാർഡുകളിലും ഗ്രാമസഭകൾ, വയോ ജന ഗ്രാമ സഭ, ഭിന്ന ശേഷി ഗ്രാമ സഭ, പട്ടിക വർഗ്ഗ കോളനിയിൽ ഊരു കൂട്ടം തുടങ്ങിയവ ഇതിനകം പൂർത്തീകരിച്ചു. വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾക്കൊടുവിൽ സെമിനാറിലവതരിപ്പിച്ച കരട് പദ്ധതി രേഖ വിശദമായ ചർച്ചകൾക്കൊടുവിൽ അന്തിമമാക്കും. ലോക […]
Poonoor, മടത്തും പൊയിൽ പള്ളിത്താഴത്ത് അബ്ദുൽ മജീദ് നിര്യാതനായി
Poonoor: മടത്തുംപൊയിൽ പള്ളിത്താഴത്ത് അബ്ദുൽ മജീദ് (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ഷമീം, ജംഷാദ്, ഷാഫിന , മുഹമ്മദ് ഫാസിൽ, ഫാത്തിമ സഫ. മരുമക്കൾ: ഷമീർ പാവണ്ടൂർ, നസീറ കോരങ്ങാട്, ഫെമിന മൂഴിക്കൽ, ഉമൈറ കത്തറമ്മൽ, ജാസിർ കോരങ്ങാട്. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുസ്സലാം, അബ്ദുൽ റഷീദ്, അബ്ദുറസാഖ്, മറിയം. മയ്യത്ത് നിസ്കാരം ചൊവ്വ രാവിലെ 9 മണിക്ക് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ. 9.30 ന് അവേലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Thamarassery: എൻ എസ് എസ് 3900 നമ്പർ കരയോഗം 147 മത് മന്നം ജയന്തി ആഘോഷിച്ചു
Thamarassery: താമരശ്ശേരി 3900 നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ ഫോട്ടോയിൽ സത്യ ഭാമ ഭദ്ര ദീപം തെളിയിച്ചു. കര യോഗം മെമ്പർമാർ പുഷ്പാർച്ചനയും നടത്തി. കര യോഗം വൈസ് പ്രസിഡണ്ട് പ്രഭാകരൻ നമ്പ്യാർ മാണിക്കോത്ത് അധ്യക്ഷനായി ചേർന്ന പരിപാടിയിൽ രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സുകുമാരൻ പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സുധാകരൻ നമ്പ്യാർ, രാജേഷ് കുമാർ, സന്തോഷ് കുമാർ, വിലാസിനി കെ കെ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കര യോഗം ജോ […]
Thamarassery, തമിഴ് ജനതക്ക് ഒരു കൈതാങ്ങ് വസ്ത്ര ശേഖരണം നടത്തി
Thamarassery: വെള്ളപ്പൊക്കം ദുരിതം വിതച്ച തമിഴ് ജനതയെ സഹായിക്കാൻ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (കെ സി ഇ യു – സി ഐ ടി യു ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് തമിഴ് ജനതയ്ക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ താമരശ്ശേരിയിൽ വിവിധ വസ്ത്ര സ്ഥാപനങ്ങളിൽ നിന്ന് വസ്ത്ര ശേഖരണം നടത്തി. താമരശ്ശേരി ഏരിയാ സെക്രട്ടറി കെ വിജയകുമാർ ഏറ്റു വാങ്ങി. അജിത കെ വി മുഹമ്മദ് ഷബീർ ലിജു വി ശ്രീജ മനോജ് […]
Koduvally, പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
Koduvally: പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കിഴക്കോത്ത് പന്നൂർ കൊഴപ്പൻ ചാലിൽ പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ അബ്‌ദുൽ റസാഖ്(49) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചയോടെ ബന്ധുവിൻ്റെ വീടിൻ്റെ പെയിൻ്റിംഗ് ജോലിക്കിടെ വീടിൻ്റെ മുകളിൽ നിന്ന് വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർധ രാത്രിയോടെയായിരുന്നു അന്ത്യം. ഭാര്യ: ജംസീന. മക്കൾ: ആയിഷ നൂറ (ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനി, പത്തനംതിട്ട മെഡിക്കൽ കോളേജ്), ഫാത്തിമ സഹ്റ(എം […]