Thamarassery, ജ്വല്ലറി കവർച്ച; മൂന്നംഗ സംഘമെന്ന് സൂചന
Thamarassery: താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപത്തെ റന ഗോൾഡ് കവർച്ച നടത്തിയത് മൂന്നംഗ സംഘമെന്ന് പ്രാഥമിക സൂചന. കവർച്ചക്കാരുടെ സി.സി.ടി.വി ദൃശ്യം സമീപത്തെ കടയിലെേ CCtv യിൽ പതിഞ്ഞത് പോലീസ് പരിശോധന നടത്തി. പുലർച്ചെ 3.15 ഓടെയാണ് കവർച്ച നടന്നത്. കടയുടെ ചുമർ തുരന്ന് അകത്തു കടന്ന സംഘം ലോക്കറിൻ്റെ ഡോറിൻ്റെ അടിഭാഗം മുറിച്ചെടുത്താണ് സ്വർണം കവർന്നത്. എന്നാൽ ലോക്കറിൻ്റെ മുകൾ ഭാഗത്തെ രണ്ടറകൾ സൂക്ഷിച്ച സ്വർണം കൈക്കലാക്കാൻ സാധിച്ചില്ല. റൂറൽ എസ്.പി അരവിന്ദ് സുകുമാരൻ, താമരശ്ശേരി […]
Thiruvambady, വിജയോത്സവം സംഘടിപ്പിച്ചു.
Thiruvambady: ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ എൽ.എസ്.എസ്. വിജയികളെയും ഉപ ജില്ലാ തലത്തിലുള്ള വിവിധ മേളകളിലും ക്വിസ് മത്സരങ്ങളിലും വിജയികളായ വിദ്യാർത്ഥികളെയും അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. Thiruvambady ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും എൽ.എസ്.എസ്. വിജയികളായ ഹവ്വ സൈനബ്, ജിലി ജോസഫ് എന്നീ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. വൈസ് വാർഡ് മെമ്പർ മഞ്ജു ഷിബിൻ അധ്യഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ റംല ചോലയ്ക്കൽ മുഖ്യ […]
പണി മുടക്ക്; KPSTA വിചാരണ സദസ്സ് സംഘടിപ്പിച്ചു.
Mukkam: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പണിമുടക്കിന്റെ പ്രചരണാർത്ഥം വിചാരണ സദസ്സ് സംഘടിപ്പിച്ചു. ജീവനക്കാരനോട് സർക്കാർ കാണിക്കുന്ന അനാസ്ഥയും, ക്ഷാമബത്ത പുനസ്ഥാപിക്കുന്നതിനും വില വർദ്ധനവ് തടഞ്ഞു നിർത്തുക, തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജനുവരി 24ന് സർക്കാർ ജീവനക്കാരും അധ്യാപകരും പണി മുടക്കുന്നത്. Mukkam എസ്.കെ. പാർക്കിൽ നടന്ന വിചാരണ സദസ്സ് മുക്കം മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് വേണു കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. KPSTA മുക്കം ഉപജില്ലാ പ്രസിഡൻ്റ് […]
Thiruvambady, മഞ്ഞക്കഴക്കുന്നേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ നിര്യാതയായി.
Thiruvambady: മഞ്ഞക്കഴക്കുന്നേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ (76) നിര്യാതയായി. പരേത തിരുവമ്പാടി വെട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഷാൻസി (അത്തിപ്പാറ), ജോഷി(ഖത്തർ), ബിജി, സുജ മാർട്ടിൻ, നിഷ, സീന സാജൻ. മരുമക്കൾ: സിന്ധു ഷാൻസി പേപ്പതിയിൽ(പീടികപ്പാറ), ഷാൻ്റി ജോഷി മണിമലക്കുന്നേൽ (ഖത്തർ), മാർട്ടിൻ പെരിഞ്ചല്ലൂർ ( തലയാട്), സാജൻ കല്ലൻ മാരിയിൽ(തരുവണ). സംസ്കാരം ശുശ്രൂഷ നാളെ രാവിലെ 9.30 ന് തറിമറ്റത്തുള്ള വീട്ടിൽ നിന്നാരംഭിച്ച് സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.
SKSSF Thamarassery മേഖലക്ക് പുതിയ ഭാരവാഹികള്‍
Ekarool: നേരിന്റെ കൊടി പിടിക്കാം എന്ന പ്രമേയത്തില്‍ നടന്നു വരുന്ന SKSSF മെംബര്‍ഷിപ്പ് ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച Thamarassery മേഖല കൗണ്‍സില്‍ മീറ്റ് കോരങ്ങാട് മുഹമ്മദ് ഹാദി മുഹമ്മദ് ഹാഷിർ നഗറിൽ നടന്നു. കുട്ടമ്പൂർ ദാറുൽ ഹിദായ പ്രിൻസിപ്പാൾ ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് അണ്ടോണ അധ്യക്ഷനായിരുന്നു. ഹാരിസ് മുസ്‌ലിയാർ തലയാട് പ്രാർത്ഥന നിർവഹിച്ചു. SKSSF ജില്ലാ ട്രഷറർ ഫൈസൽ ഫൈസി മടവൂർ മുഖ്യ പ്രഭാഷണം നടത്തി. SKSSF ജില്ലാ ഓര്‍ഗനൈസിങ് […]
Thamarassery, കലവറ നിറക്കൽ ഘോഷ യാത്ര
Thamarassery: തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ (23.1.2024) കലവറ നിറക്കൽ ഘോഷ യാത്ര നടന്നു. വൈകുന്നേരം 4:30 ഓടെ വാടിക്കൽ വെണ്ടേക്ക് മുക്കിൽ നിന്നും ആരംഭിച്ച നിറപ്പക്കിട്ടാർന്ന കലവറ നിറക്കൽ ഘോഷ യാത്ര പള്ളിയറക്കാവ് അങ്കണത്തിൽ 6 മണിയോടെ എത്തിചേർന്നു.
Thamarassery, ജ്വല്ലറിയില്‍ വന്‍ മോഷണം
Thamarassery: താമരശ്ശേരി ടൗണില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 50 പവൻ മോഷ്ടിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. സ്ഥാപനത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. 25 ലക്ഷം രൂപ വില മതിക്കുന്ന ആഭരണങ്ങൾ നഷ്ടമായതാണ് പ്രാഥമിക നിഗമനം. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൽ സലാമിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ഇന്ന് രാവിലെ കട തുറക്കാൻ ജോലിക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കടയുടെ മുകൾ നിലയിലേക്ക് […]
Thamarassery, ചുരത്തില്‍ ബസ് കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിടുന്നു
Adivaram: Thamarassery ചുരത്തില്‍ ആറാം വളവില്‍ KSRTC ബസ് കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിടുന്നു. വണ്‍വെ ആയി മാത്രമെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സാധിക്കുകയുള്ളു. രാവിലെ എട്ടു മണിയോടെയാണ് ബസ് കുടുങ്ങിയത്. അതേ സമയം ആറാം വളവില്‍ മറ്റൊരു ലോറിയും കേടായത് ഗതാഗത തടസ്സം രൂക്ഷമാകാന്‍ ഇടയുണ്ടെന്ന് ചുരം സംരക്ഷണ സമിതി അറിയിച്ചു. പോലീസും, ചുരം സംരക്ഷണ സമിതി, NRDF പ്രവര്‍ത്തകര്‍ ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.
Kozhikode, ബേപ്പൂരിൽ മീൻ പിടുത്ത ബോട്ടിന് തീ പിടിച്ചു
Kozhikode: ബേപ്പൂരിൽ മീൻ പിടുത്ത ബോട്ടിന് തീ പിടിച്ചു. ബേപ്പൂർ ബോട്ട് യാർഡിൽ അറ്റകുറ്റ പണികൾക്കായി കയറ്റിയിട്ടിരുന്ന ബോട്ടിന് തീ പിടിച്ചു, ബോട്ടിന് ഉൾവശം പൂർണ്ണമായും കത്തി നശിച്ചു, തീയണച്ചു. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. എന്താണ് തീപിടുത്തത്തിന്റെ കാരണം എന്നതിൽ വ്യക്തതയില്ല. പുതിയാപ്പ സ്വദേശിയുടെ മിലൻ എന്ന ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിന്റെ ഉൾ ഭാഗം പൂർണമായും കത്തി നശിച്ചു. ബേപ്പൂരിലെ ഫയർഫോഴ്‌സ് യൂണിറ്റും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
Koodaranji, ആനക്കല്ലുംപാറയിൽ ബൈക്ക് കൊക്കയിലേക്ക് വീണു പരിക്കേറ്റ യുവാവ് മരണപ്പെട്ടു
Koodaranji: കൂമ്പാറ കക്കാടം പൊയിൽ റോഡിൽ ആനക്കല്ലും പാറയിൽ ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണു ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. അരീക്കോട് കാവനൂർ കാരാപറമ്പ് ന്യൂ ബസാർ പുത്തൻ പീടിക പി.പി മൊയ്തീന്റെ മകൻ മുനീബ്(32) ആണ് മരിച്ചത്. സഹ യാത്രികൻ കാവനൂർ സ്വദേശിയായ അനീസിനെ Kozhikode സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കക്കാടംപൊയിൽ ഭാഗത്തു നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന ബുള്ളറ്റാണ് അപകടത്തിൽ പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി ഇരുവരെയും മുക്കത്തെ സ്വകാര്യ […]
Kodanchery, കോൺഗ്രസ് കമ്മിറ്റി നിർമ്മാണ ഫണ്ട് കൈമാറി
Kodanchery: സിപിഎമ്മും ബിജെപിയും കേരളത്തിൽ കോൺഗ്രസിനെതിരെ യോജിച്ച പോരാട്ടം നടത്തുകയാണെന്നും നരേന്ദ്ര മോദിയും പിണറായി വിജയനും ഒരേ തൂവൽ പക്ഷികൾ ആണെന്നും ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർമ്മാണ ഫണ്ട് ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തിൽ എത്തിയാൽ വർഗീയ ചേരി തിരിവ് ഉണ്ടാക്കി രാജ്യത്തിന്റെ ഭരണ ഘടന പോലും അട്ടിമറിക്കും എന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേ മുറിയിൽ […]