Thamarassery, ലഹരി വിരുദ്ധ ബോധവൽക്കരണം; കൂട്ടയോട്ടം നാളെ.

Anti drug awareness Rally tomorrow

Thamarassery: കോഴിക്കോട് റൂറൽ ജില്ലാ നാർക്കോട്ടിക് സെല്ലിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി താമരശ്ശേരി ചുങ്കം മുതൽ കാരാടി വരെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് 5.30 റൂറൽ ജില്ലാ പോലീസ് മേധാവി അറവിന്ദ് സുകുമാർ (ഐ പി എസ്) പരിപാടി ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ പൊരുതുവാൻ താൽപര്യമുള്ള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി താമരശ്ശേരി DYSP അറിയിച്ചു.അന്വേഷണങ്ങൾക്കും, റജിസ്ട്രേഷനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: പി പ്രമോദ് DYSP താമരശ്ശേരി […]

Thamarassery, കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റ്: ദുര്‍ഗന്ധ പ്രശ്‌നം പരിഹരിക്കുന്നത് വരെ അടച്ചിടാന്‍ നടപടി സ്വീകരിക്കണം: മുസ്‌ലിം ലീഗ്.

Poultry Waste Treatment Plant Steps to be taken to shut till odor problem is resolved Muslim League

Thamarassery: അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് എന്ന കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ നിന്നുള്ള  ദുര്‍ഗന്ധ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നത് വരെ പ്രസ്തുത സ്ഥാപനം അടച്ചിടുന്നതിന് നടപടി സ്വീകരിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ സ്ഥാപനം പുറന്തള്ളുന്ന ദുര്‍ഗന്ധം മൂലം ജനങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ദുര്‍ഗന്ധം തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് കമ്പനി അധികൃതര്‍ നാട്ടുകാര്‍ക്കും ജനപ്രതികള്‍ക്കും പല ഘട്ടങ്ങളിലായി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ജില്ലയിലെ കോഴി മാലിന്യ സംസ്‌കരണത്തിന് സമാന്തര […]

പൂക്കോട് വെറ്ററിനറി സർവകലാശാല റാഗിങ്ങ്: സിദ്ധാർഥന്റെ ആത്മഹത്യയിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും.

Kalpatta: പൂക്കോട്ട് വെറ്ററിനറിസർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ്റെ ആത്മഹത്യയിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. പ്രതിപട്ടികയിലുൾപ്പെട്ട പതിനെട്ടു പേർക്ക് പുറമെ അഞ്ചുപേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതിൽ രണ്ട് പേർ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്തതായാണ് പോലീസിന്റെ സംശയം. സിദ്ധാർഥിനെ മർദിക്കുന്നതിന് മുൻപ് ഗൂഡാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഫെബ്രുവരി 15 ന് വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ വിളിച്ചു വരുത്തിയ സഹപാഠി രഹൻ ബിനോയ് ഉൾപ്പെടെ ഇന്നലെ അറസ്റ്റിലായിരുന്നു. രഹനെ വിശ്വസിച്ച് ക്യാമ്ബസിലേക്ക് തിരിച്ചെത്തിയ വിദ്യാർഥിയെ സംഘം ചേർന്ന് […]

Adivaaram, ചുരത്തിൽ ദോസ്ത് പിക്കപ്പ് മറിഞ്ഞ് അപകടം.

Dost pickup overturned in the pass and accident

Adivaaram: ചുരം നാലാം വളവിൽ ദോസ്ത് പിക്കപ്പ് മറിഞ്ഞ് അപകടം. പുൽപള്ളിയിൽ നിന്നും പരിപാടി കഴിഞ്ഞ് സൗണ്ടിൻ്റെ സാധനങ്ങളുമായി ചുരമിറങ്ങിയ വണ്ടിയാണ് അപകടത്തിൽ പെട്ടത്. ആളുകൾക്കു പരിക്കില്ല. പോലീസും,എൻ ആർ ഡി എഫ്,ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനം മാറ്റുന്നതിനായി ശ്രമം നടക്കുന്നുണ്ട്.

Wayanad, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും.

Life imprisonment and fine for husband who brutally murdered his wife

Wayanad: മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും. മൂപ്പൈനാട് വട്ടത്തുവയൽ മഞ്ഞളം കോളനിയിലെ വിജയിയെയാ ണ് ശിക്ഷിച്ചത്. 40,000 രൂപ പിഴയടക്കാ നും കോടതി വിധിച്ചു. 2020 സെപ്‌തംബർ 24ന് രാത്രിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം.മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭാര്യ സിനിയെ കഴുത്തിലും നെഞ്ചിലും പരികേൽപ്പിച്ച ശേഷം തലചുമരിൽ ഇടിച്ചാ യിരുന്നു കൊലപ്പെടുത്തിയത്.

Thiruvampady, തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Stray dog confirmed rabies

Thiruvampady: കൂടരഞ്ഞിയിൽ ഒട്ടേറെ ആളുകളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു. പേയുടെ ലക്ഷണങ്ങൾ സംശയിച്ചതിനെത്തുടർന്ന് ജഡം പൂക്കോട് വെറ്ററിനറി കോളേജിൽ എത്തിച്ച് നടത്തിയ വിശദപരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ ആളുകൾ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം കൃത്യമായ ചികിത്സയും പ്രതിരോധമാർഗങ്ങളും സ്വീകരിക്കണമെന്നും വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടെങ്കിൽ വിശദവിവരങ്ങൾ കൂമ്പാറ വെറ്ററിനറി സർജൻ ഡോ. ദിജേഷ് ഉണ്ണികൃഷ്ണൻ ഫോൺ: 9745434865, കക്കാടംപൊയിൽ വെറ്ററിനറി സർജൻ ഡോ. അഞ്ജലി 8943536998, ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ ജസ്വിൻ തോമസ് 7306163500 എന്നിവരെ […]

Kattippara, മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.

Declared as waste free panchayat cleanup

Kattippara: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് പ്രഖ്യാപിച്ചു. നിരന്തരമായ ബോധവത്കരണത്തിലൂടെയും, ഹരിത കർമ്മസേനയുടെ വീടുകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും, വഴിയോരങ്ങളിലും, നീർച്ചാലുകളിലും ഉപേക്ഷിക്കുന്നത് തടയുന്നതിനും സാധിച്ചു. മൂന്ന് വർഷത്തോളമായി 30 പേർ അടങ്ങുന്ന ഹരിത കർമ്മസേനയുടെ പ്രവർത്തനം തുടങ്ങിയിട്ട്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ അംഗീകരിച്ച കലണ്ടർ പ്രകാരം പ്ലാസ്റ്റിക്, ചില്ലുകൾ, തുണികൾ, ചെരുപ്പുകൾ, ബാഗുകൾ, E-waste തുടങ്ങിയവ ശേഖരിച്ച് അംഗീകൃത ഏജൻസിക്ക് […]

Koodaranji, സസ്നേഹം സാന്ത്വന സമാഗമം സംഘടിപ്പിച്ചു.

Sasneham organized a condolence meeting

Koodaranji: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി യുടെ ഭാഗമായി കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം നടപ്പിലാക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതി 2023-24. സസ്നേഹം സാന്ത്വന സമാഗമം സംഘടിപ്പിച്ചു.  കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടി  ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ. വി. എസ്‌ ന്റെ അധ്യക്ഷതയിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കൂടരഞ്ഞി പള്ളി വികാരി റവ. ഫാ. റോയി തേക്കുംകട്ടിൽ മുഖ്യാഥിതിയായി, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ സ്ഥിരം […]

Bathery, കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ മൈസൂരില്‍ നിന്ന് പിടികൂടി ബത്തേരി പോലീസ്.

Batheri police arrested four people from Mysore in the incident of stopping the car beating up the youth and stealing the jewellery. cleanup

Bathery: മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ രാത്രിയില്‍ പബ്ലിക് റോഡില്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയും, സ്വര്‍ണ മോതിരവും മാലയും കവരുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ മൈസൂരില്‍ നിന്ന് സാഹസികമായി പിടികൂടി. ബത്തേരി, പള്ളിക്കണ്ടി, പള്ളിക്കളം വീട്ടില്‍ പി.കെ. അജ്മല്‍(24), തിരുനെല്ലി, ആലക്കല്‍ വീട്ടില്‍, എ.യു. അശ്വിന്‍(23), ബത്തേരി, പള്ളിക്കണ്ടി, ചെരിവ് പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷന്‍(23), നൂല്‍പ്പുഴ, കല്ലുമുക്ക്, കൊടുപുര വീട്ടില്‍ മുഹമ്മദ് നസീം(26) എന്നിവരെയാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ […]

ബിൽഡിങ്ങിനു മുകളിൽ നിന്നും വീണ് ചികിത്സയിലായിരുന്ന Omassery സ്വദേശി മരണപ്പെട്ടു.

A resident of Omassery died after falling from the top of the building while undergoing treatment

Omassery: ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ബില്‍ഡിങ്ങീന് മുകളില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഓമശ്ശേരി സ്വദേശി നോട്ടത്ത്പൊയില്‍ ഷിഹാബുദ്ധീന്‍ മരണപ്പെട്ടു.കഴിഞ്ഞ പതിനാറിനാണ് വാഹനസംബന്ധമായ കാര്യങ്ങള്‍ക്ക് മലപ്പുറത്ത് എത്തിയത്.മഞ്ചേരിയിലെ താമസ സ്ഥലത്ത് ഫോണില്‍ സംസാരിച്ചിരിക്കേയാണ് വീണു പരിക്കേറ്റത്. ഭാര്യമാർ:ബുഷ്‌റകുടത്തായി,റംല തേക്കുംകുറ്റി. മക്കൾ:സിറാജ്, ജുനൈദ്,ഫർഹാൻ,ജാസിം,ബിസ്മിന,തസ്‌ലീന,മിസ്‌രിന,മർജാന

Kaithappoyil, ഷൂട്ട് ഔട്ട് മേള സംഘടിപ്പിച്ചു.

Organized a shoot out fair

Kaithappoyil: ജീ.എം.യൂ.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കൈതപ്പൊയിൽ ദിവ്യ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് കൈതപ്പൊയിൽ അങ്ങാടി പരിസരത്ത് ഷൂട്ട് ഔട്ട് മേള സംഘടിപ്പിച്ചു . ക്ലബ്ബ് ട്രഷറർ ആർ.കെ.ഷാഫി സ്വാഗതം പറഞ്ഞു ക്ലബ്ബ് പ്രസിഡണ്ട് സി.കെ. ബഷീർ അധ്യക്ഷ്യം വഹിച്ചു പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ ബെന്നി മാസ്റ്റർ, ഉൽഘാടനം ചെയ്തു പി.ടി.എ. പ്രസിഡണ്ട് ബാബു .മുൻ പഞ്ചായായത്ത് പ്രസിഡണ്ട് സി.എ.മുഹമ്മദ് . സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം . ടി.എം.അബ്ദുറഹിമാൻ മാസ്റ്റർ ഇസ്മായിൽ റാവുത്തർ […]

test