Nadapuram ബാങ്ക് ജീവനക്കാരിയായ യുവതി തൂങ്ങി മരിച്ച നിലയിൽ
Nadapuram: കല്ലാച്ചി ആക്സിസ് ബാങ്ക് ജീവനക്കാരി ചിയ്യൂർ സ്വദേശിനി ജിജി (36)യെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി മെഡിക്കൽ ഷോപ് ജീവനക്കാരൻ ചുണ്ടയിൽ പൊയിൽ സുരേന്ദ്രന്റെ ഭാര്യയാണ്.
Koduvally യിൽ വ്യാപാരി വ്യവസായികൾ കടകൾ തുറന്ന് പ്രവർത്തിക്കും
Koduvally :ഫെബ്രുവരി 13-ാം തീയതി വ്യാപാരി വ്യവസായികളും ചെറുകിട കച്ചവടക്കാരും സാധാരണനിലയിൽ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് കൊടുവള്ളി മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സാധാരണക്കാരായ വ്യാപാരികൾ കച്ചവട മാന്ദ്യം നേരിടുകയും പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കച്ചവടക്കാരെ ദ്രോഹിക്കുന്ന തരത്തിലുള്ള കടയടക്കൽ സമരത്തിൽ യോഗം അമർഷം രേഖപ്പെടുത്തി. കുത്തക മുതലാളിമാരെ സംരക്ഷിക്കും വിധം ഷോപ്പിംഗ് മാളുകളും ഹൈപർ മാർക്കറ്റുകളും തുറന്നു പ്രവർത്തിക്കാൻ അവസരം നൽകുകയും ചെറുകിട വ്യാപാരികളെ സമരത്തിൻ്റെ പേരിൽ കടയടപ്പിക്കുകയും ചെയ്യുന്നത് അനീതിയാണ്. ചെറുകിട കച്ചവടക്കാരെ […]
ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കും, ലഭിച്ച തുകയുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെയ്ക്കും; മുന്നറിയിപ്പുമായി Kerala Police
വൻ ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി Kerala Police. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇത്തരത്തിലുള്ള കൂടുതൽ തട്ടിപ്പുകൾ നടക്കുന്നതെന്നും ടെലഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നതെന്നും കേരള പൊലീസ് സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കും. ലഭിച്ച തുകയുടെയും മറ്റും കണക്കുകൾ ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ സ്ക്രീൻഷോട്ടുകൾ സഹിതം പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ ബാക്കി ഉള്ളവർ എല്ലാം തട്ടിപ്പുകാരുടെ ആൾക്കാരാണ്. ഏതെങ്കിലും […]
Thiruvambady ഭർത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ
Thiruvambady: ആനക്കാംപൊയിലിൽ ഭർത്താവിനെയും പ്രായപൂർത്തിയാവാത്ത മൂന്ന് മക്കളെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ. കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിനി ജിനു കല്ലടയിൽ, ആൺസുഹൃത്തായ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോം ബി ടോംസി ചീരാങ്കുഴി എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് Thiruvambady പോലീസ് അറിയിച്ചു.
Kozhikode ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട മൊബൈൽ അടിച്ചെടുക്കും’; ഒടുവിൽ പിടിയിൽ
Kozhikode: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന പ്രതി പിടിയില്‍. കുന്ദമംഗലം പെരിങ്ങൊളം പ്രഭാ നിവാസില്‍ ദിതോഷി(49)നെ ആണ് പൊലീസ് പിടികൂടിയത്. രാത്രി കാലങ്ങളില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തി ചാര്‍ജ്ജ് ചെയ്യാനായി കുത്തിയിട്ട ഫോണുകള്‍ ജനല്‍ വാതില്‍ വഴി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച എരഞ്ഞിപ്പാലം സെന്റ് വിന്‍സന്റ് കോളനിയില്‍ താമസിക്കുന്ന ത്രിപുര സ്വദേശിയുടെ പതിനായിരം രൂപ വില വരുന്ന റെഡ്മി കമ്പനിയുടെ ഫോണ്‍ മോഷണം പോയിരുന്നു. […]
Kozhikode സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫോൺ വലിച്ചെറിഞ്ഞ് ശിഹാബ് ചോറ്റൂർ. പിന്നിട് മാപ്പു പറഞ്ഞു
Kozhikode: വേദിയിൽ സ്വീകരണം നടന്നുകൊണ്ടിരിക്കെ തനിക്കൊപ്പമെത്തി സെൽഫി ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിന്റെ ഫോൺ വലിച്ചെറിഞ്ഞ് ശിഹാബ് ചോറ്റൂർ. അതേസമയം, വിവാദത്തിൽ ഒരു കാര്യവുമില്ലെന്നും ആ യുവാവിനോട് മാപ്പു പറഞ്ഞിട്ടുണ്ടെന്നും ശിഹാബ് ചോറ്റൂർ പറഞ്ഞു. കേരളത്തിൽനിന്ന് മക്കയിലേക്ക് നടന്ന് ഹജ് ചെയ്ത് ശ്രദ്ധേയനായ ശിഹാബ് ചോറ്റൂർ നിലവിൽ ബംഗാളിൽ വിവിധ പരിപാടികളിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ഇവിടെ നടന്ന ഒരു പരിപാടിയിലാണ് തനിക്കൊപ്പമെത്തി സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫോൺ പിടിച്ചുവാങ്ങി ശിഹാബ് ചോറ്റൂർ വലിച്ചെറിഞ്ഞത്. വേദിയിൽ മറ്റുള്ളവർക്കൊപ്പം നിൽക്കവെയാണ് ഇയാൾ […]
Mananthavady ആനയെ മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ദൗത്യം തത്കാലം ഉപേക്ഷിച്ചു
Mananthavady: വയനാട് Mananthavady പടമലയിൽ മധ്യവയസ്‌കനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഗ്‌നയെ മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ദൗത്യം തത്കാലം ഉപേക്ഷിച്ചു. ആന കർണാടക അതിർത്തിയിലെ കൊടുങ്കാട്ടിലാണ് ഇപ്പോഴെന്നും ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്‌കരമാണെന്നും കണ്ടാണ് തത്കാലം ദൗത്യം ഉപേക്ഷിച്ചതെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ട്രാക്കിംഗ് തടസ്സപ്പെട്ടതും നേരം ഇരുട്ടിയതും ആനയെ തളയ്ക്കുന്നതിൽ പ്രതിസന്ധിയായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആനയെ തളയ്ക്കാനുള്ള ദൗത്യം ഉപേക്ഷിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ വീണ്ടും രംഗത്തെത്തി. തങ്ങളുടെ ജീവന്റെ വില ഇപ്പോഴും സർക്കാറിനും […]
Thiruvambady ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോൽസവത്തിന് കൊടിയേറി
Thiruvambady : ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോൽസവം 2024 ഫെബ്രവരി 11 ന് വൈകുന്നേരം കലവറ നിറക്കൽ ഘോഷയാത്രക്ക് ശേഷം7.30 ന് തൃക്കൊടിയേറ്റോടുകൂടി ആരംഭിച്ചു. യൂണിയൻ പ്രസിഡൻ്റ് ഗിരി പാമ്പനാൽ , യൂണിയൻ സെക്രട്ടറി ശ്രീധരൻ പേണ്ടാനത്ത്, ശാഖ പ്രസിഡെൻ്റ് സുരേന്ദ്രൻ വേങ്ങംപറമ്പിൽ സെക്രട്ടറി ഭാസി ചിറ്റാനിപ്പാറ, വൈസ് പ്രസിഡെൻ്റ് വിനോദ് കൊച്ചാലുങ്കൽ, യൂത്ത് മൂമൻ്റ് ഭാരവാഹികൾ, വനിതാസംഘം ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ,ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തി, മറ്റ് ശാന്തിമാരുടെയും നിരവധി ഭക്തജനങ്ങളുടെയും സാന്നിത്യത്തിൽ […]
Thamarassery Mini Bypass ലെ പെട്ടിക്കട എടുത്തു മാറ്റി
Thamarassery: Mini Bypass ൽ ആരാധനാ മഠത്തിന് മുൻവശം അനധികൃതമായി സ്ഥാപിച്ച പെട്ടിക്കട ഉടമ തന്നെ എടുത്തു മാറ്റി. സ്വമേധയാ നീക്കം ചെയ്തില്ലെങ്കിൽ പഞ്ചായത്ത് എടുത്തു മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിരവധി പരാതികൾ ഉയർന്നിട്ടും വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം സ്ഥാപിച്ച പെട്ടിക്കട നീക്കം ചെയ്യാൻ അധികൃതർ തയ്യാറാവാത്തത് എന്ത് കൊണ്ടെന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്.