Thamarassery, കാഴ്ച മറയ്ക്കുന്ന ഫ്ലക്സുകൾ; കോടതി ഉത്തരവിന് പുല്ല് വില
Thamarassery: കാഴ്ച മറയ്ക്കുന്ന ഫ്ലക്സുകള്‍ മാറ്റണമെന്ന ഹൈക്കോടതി കോടതി ഉത്തരവിന് പുല്ലുവില. സംസ്ഥാന പാതയിൽ കോരങ്ങാട് – കോളിക്കൽ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഡ്രൈവർമാർക്ക് കാഴ്ച മറയ്ക്കുന്ന രീതിയിൽ ഫ്ലക്സുകൾ സ്ഥാപിച്ചത്. കോളിക്കൽ റോഡിൽ നിന്ന് സംസ്ഥാന പാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ കൃത്യമായി കാഴ്ച ഡ്രൈവർമാർക്ക് ലഭിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. അപകടം സാധ്യത കണക്കിലെടുത്ത് പല പ്രാവശ്യം വ്യാപാരികൾ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തെങ്കിലും മത സംഘടനകളും രാഷ്ട്രീയ പാർട്ടികളും വീണ്ടും ബോർഡ് സ്ഥാപിക്കുകയായിരുന്നു.
Perambra, ടിപ്പർ ലോറി തട്ടി യുവതിക്ക് പരിക്ക്; അപകടം സബ്രാ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ
Perambra: സീബ്രാ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ ടിപ്പർ ലോറി തട്ടി യുവതിക്ക് പരിക്ക് പന്തിരിക്കര സ്വദേശിനി നിഷാദ (37) ക്കാണ് പരിക്കു പറ്റിയത്. Perambra ട്രാഫിക് പോലീസ് സ്റ്റേഷന് മുൻ വശത്താണ് അപകടം ഉണ്ടായത് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. 11:30 കൂടിയാണ് അപകടം ഉണ്ടായത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Wayanad, വന്യ ജീവി ശല്യം; സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനം
Wayanad: വയനാട്ടിലെ വന്യ ജീവി ശല്യത്തിന് പരിഹാരമായി പുതിയ തീരുമാനം. വയനാട്ടിൽ സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചു. പ്രത്യേക അധികാരങ്ങളോട് കൂടിയ ഓഫീസറെ ആയിരിക്കും നിയമിക്കുക. വന്യ ജീവി ശല്യത്തിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് നിയമനം നടത്തുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത വയനാട്ടിലെ ജന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. രണ്ട് ആർആർടി ടീമിനെ കൂടി നിയമിക്കുമെന്ന് യോഗത്തിൽ അറിയിപ്പുണ്ട്. വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിലും സൗജന്യ ചികിത്സ നൽകാനും തീരുമാനമായി. അതേ സമയം […]
Koduvally, യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ.
Koduvally: വാക്കു തർക്കത്തിനിടെ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ. കൊടുവള്ളി മാനിപുരം വാരിക്കാട്ടിൽ പൂജ എന്ന ജംഷാദിനെയാണ് Koduvally ഇൻസ്പെക്ടർ സി ഷാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. കൊടുവള്ളി ഞെള്ളോറമ്മൽ ആശിഖ്, പാലക്കാം കണ്ടി സജീർ എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ കൊടുവള്ളി പെരിയാം തോട് രാരോത്തുചാലിൽ ഈരോലി എന്ന മുഹമ്മദ് തമീമിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം മൂന്നിന് രാത്രി Koduvally മാർക്കറ്റ് റോഡിലെ സ്വകാര്യ കോളേജിന് സമീത്തായിരുന്നു സംഭവം […]
Mukkam, മരഞ്ചാട്ടിയിൽ ക്വാറിയിൽ യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി
Mukkam: മരഞ്ചാട്ടി തേക്കും കാട്ടില്‍ പ്രവര്‍ത്തനമില്ലാത്ത ക്വാറിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃത ദേഹമാണ് മുകളില്‍ നിന്ന് താഴേക്ക് വീണ നിലയില്‍ കണ്ടെത്തിയത്. മലര്‍ന്ന് കിടക്കുന്ന രീതിയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ മെറൂണ്‍ ശര്‍ട്ടും, കാവി തുണിയുമാണ് വേഷം. മുക്കം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.
Koduvally, ബസ്സിൽ നിന്നും രണ്ടര വയസ്സുകാരിയുടെ പാദസരം പൊട്ടിച്ച യുവതി പിടിയിൽ
Koduvally: ഇന്നലെ ബസ്സിൽ കോഴിക്കോട്ടേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന രണ്ടര വയസ്സുകാരിയുടെ പാദസരം പൊട്ടിച്ച യുവതി പിടിയിൽ. പാലക്കാട് താമസിക്കുന്ന പൊള്ളാച്ചി വട്ടിപെട്ടി അഞ്ചു എന്ന അമ്മു (25) ആണ് കൊടുവള്ളി പോലീസിൻ്റെ പിടിയിലായത്. വെണ്ണക്കാട് വെച്ച് പൊട്ടിച്ചത്. ഇത് ശ്രദ്ധയിൽ പെട്ട രക്ഷിതാക്കളും യാത്രക്കാരും പോലീസിൽ വിവരമറിയിക്കുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
Perambra, ഓട്ടോ കത്തിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
Perambra: ചേനായി എടവരാട് മഞ്ചേരിക്കുന്നിൽ ഓട്ടോ കത്തിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. എടവരാട് കാലംകോട്ട് രാഘവൻ (50), എടവരാട് കൊയിലോത്ത് ഷിബിൻ ലാൽ (കുട്ടൻ, 32) എന്നിവരെയാണ് പേരാമ്പ്ര ഇൻസ്‌പക്‌ടർ എം.എ. സന്തോഷ് അറസ്റ്റ് ചെയ്തത്. ഇരുവരും ഓട്ടോ ഡ്രൈവർമാരാണ്. ജനുവരി 21-ന് പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. സമീപത്തെ വീട്ടിൽ നിർത്തിയിട്ട മുക്കള്ളിൽ ഷക്കീറിന്റെ ഓട്ടോ റോഡിലേക്ക് തള്ളിയെത്തിച്ച് കത്തിക്കുകയായിരുന്നു. അയ്യപ്പൻ കാവിൽ അതുൽ രാജിന്റെ ഓട്ടോയും റോഡരികിലെത്തിച്ച് മറിച്ചിട്ടിരുന്നു. പേരാമ്പ്ര ടൗണിൽ സർവ്വീസ് […]
Thiruvambady, രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സമിതി, ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണാസമരം നടത്തി
Thiruvambady: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവധിക്കാത്ത ഇടതു പക്ഷ ജനാധിപത്യ സർക്കാരിൻ്റെ നടപടികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സമിതി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണാസമരം സങ്കെടുപ്പിച്ചു. പദ്ധതി വിഹിതത്തിൻ്റെ മുന്നാം ഗഡുവും തടഞ്ഞ് വെച്ച മെയിൻ്റനൻസ് ഗ്രാൻ്റും ഉടൻ അനുവദിക്കുക, ക്ഷേമ പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കുക, ലൈഫ് ഭവന പദ്ധതികൾക്കായി ഗ്രാമ പഞ്ചായത്തുകൾക്ക് അനുവദിച്ച തുക […]