Puthuppadi, രാത്രിയിൽ വീട്ടുമുറ്റത്ത് നിന്നും മോഷണം പോയ സ്കൂട്ടർ അയൽപക്കത്ത് നമ്പർ പ്ലേറ്റുകൾ മാറ്റി ഉപേക്ഷിച്ച നിലയിൽ.
Puthuppadi, അടിവാരം പൊട്ടികയ് സുലൈമാൻ്റെ വീട്ടിൽ നിന്നും ഇന്നലെ രാത്രി മോഷണം പോയ സ്കൂട്ടറാണ് ഇന്നു രാവിലെ അയൽപക്കത്തെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂട്ടറിൻ്റെ നമ്പറായ KL57 Q7705 എന്ന പ്ലേറ്റ് അഴിച്ചുമാറ്റി പകരം ഇരുഭാഗത്തും KL57 G 9635 എന്ന നമ്പർ പ്ലേറ്റ് സ്ഥാപിച്ച നിലയിലാണ് സ്കൂട്ടർ തിരികെ ലഭിച്ചത്, സ്കൂട്ടറിലെ കണ്ണാടികളും മോഷ്ടാക്കൾ അയിച്ചെടുത്തിട്ടുണ്ട്. 15 ദിവസങ്ങൾക്ക് മുമ്പ് സ്കൂട്ടറിൻ്റെ ചാവി നഷ്ടപ്പെട്ടിരുന്നതായും പിന്നീട് കൈവശം ഉണ്ടായിരുന്ന മറ്റൊരു ചാവി ഉപയോഗിച്ചാണ് സ്റ്റാർട്ടാക്കാറെന്നും […]
Omassery, ശാന്തി ഹോസ്പിറ്റൽ കാത്ത് ലാബിന്റെ ഉദ്ഘാടനവും സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും ശനിയാഴ്ച.
Omassery: ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പുതുതായി ആരംഭിക്കുന്ന കാത്ത് ലാബിന്റെ ഉദ്ഘാടനവും സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മവും വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ആശുപത്രി അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാത്ത് ലാബിൻ്റെ ഉദ്ഘാടനം പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദും കാർഡിയാക് ഒ.പി.ഡി ബ്ലോക്ക് […]
koodaranji, ഇക്കോ ഷോപ്പ് ഉദ്ഘാടനം നടത്തി.
koodaranji: കൂടരഞ്ഞിയുടെ പ്രധാന കാർഷിക വിളയായ ജാതിയുടെ തൊണ്ടിൽ നിന്നും നിർമ്മിച്ച രുചികരവും ആരോഗ്യദായകവുമായ വിവിധയിനം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണി സമാരംഭത്തിൻ്റെയും ഉല്ലാദനോപാദികൾ പ്രാദേശിക കാർഷിക ഉല്പന്നങ്ങൾ എന്നിവയ്ക്കുള്ള കൃഷി വകുപ്പിൻ്റെ വിപണന സംരംഭമായ ഇക്കോ ഷോപ്പിൻ്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി അസിസ്റ്റൻ്റ് ഡറക്ടർ ഡോ. പ്രിയ മോഹൻ സ്വാഗതം […]
koodaranji, വനംമന്ത്രി ശശീന്ദ്രൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു കർഷക കോൺഗ്രസ് .
koodaranji: വന്യജീവി ആക്രമണത്തിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച കേരള സർക്കാരിൻ്റെ നടപടികൾക്കെതിരെയും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രിയുടെ കോലം കത്തിച്ച് കർഷക കോൺഗ്രസ് പ്രതിഷേധിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് പനച്ചിയിൽ അദ്ധ്യക്ഷത വഹിച്ചു. കോൺസ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് […]
നിര്യാതയായി.
Nanminda: നന്മണ്ട വളഞ്ഞ പതിന്നാലിലെ മന്ത്യാട്ട് സ്കൂളിന് സമീപം താമസിക്കും ചെറുകര സാവിത്രി അമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ കമ്ലേരി മാധവൻ നായർ. മക്കൾ: ശശിധരൻ ചെറുക്കാട്, ഹരിദാസൻ, ഹേമജ ചെറുവണ്ണൂർ. മരുമക്കൾ:ശോഭ ചെറുക്കാട്, ഷീബ മാങ്കാവ് കൊമ്മേരി, ഗോപാലൻ ചെറുവണ്ണൂർ. ശവസംസ്കരം 12 മണിയ്ക്ക് വീട്ടു വളപ്പിൽ.
ഗ്രാന്റ് ഫെസ്റ്റ്: Omassery, കുടുംബോൽസവം ആവേശമായി. ഇന്ന് സൗജന്യ മണ്ണ് പരിശോധന.
Omassery: കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാന്റ് മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് ഓമശ്ശേരിയിൽ ആരംഭിച്ച ദശദിന കാർഷിക പ്രദർശന വിപണന മേളയുടെ ഭാഗമായി ഓമശ്ശേരിയിൽ സംഘടിപ്പിച്ച കുടുംബോൽസവം ആവേശമായി.ബസ് സ്റ്റാന്റ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന കുടുംബോൽസവത്തിലെ നിറഞ്ഞ സദസ്സിൽ കുടുംബിനികളുടേയും കുട്ടികളുടേയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി ഉൽഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആസൂത്രണ […]