Thamarassery, കെടവൂർ മംഗലശ്ശേരി ഉണ്ണ്യാതമ്മ നിര്യാതയായി
Thamarassery: കെടവൂർ മംഗലശ്ശേരി ഉണ്ണ്യാതമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ നായർ. സഹോദരങ്ങൾ: കല്യാണി അമ്മ, പരേതരായ നാരായണൻ നായർ, കൃഷ്ണൻകുട്ടി, മാധവൻ നായർ. സഞ്ചയനം ഞായറാഴ്ച.
ശുദ്ധം കുടിനീർ പദ്ധതി; Thiruvambady, പൊതു കുടിവെള്ള പദ്ധതി നടത്തിപ്പുകാരുടെ സംഗമം നടത്തി.
Thiruvambady: ‘ശുദ്ധം കുടിനീർ’ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ജലജന്യ രോഗങ്ങൾ തടയുന്നതിനായി പൊതു കുടിവെള്ള പദ്ധതി നടത്തിപ്പുകാരുടെ സംഗമം നടത്തി. പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ‘കുടിവെള്ളവും സാംക്രമിക രോഗങ്ങളും’ എന്ന വിഷയത്തിൽ കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലബോറട്ടറി ഗവ: അനലിസ്റ്റ് ഒ പി മുനീർ (Rtd), മെഡിക്കൽ ഓഫീസർ ഡോ. […]
അഞ്ചു ദിവസം കൂടി ശക്തമായി തുടരും; വയനാട്ടിൽ റെഡ് അലർട്ട്, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്.
ജൂലൈ 17-19 വരെ അതിശക്തമായ മഴക്കും ജൂലൈ 17 -21 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (17-07-2024) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ […]
Thamarassery, ചുരം ആറാം വളവിന് മുകളിൽ വാഹന അപകടം.
Thamarassery, ചുരം ആറാം വളവിന് മുകളിൽ കണ്ടയ്നർ ലോറി കാറിൽ ഇടിച്ച് അപകടം. ആളപായമില്ല.
Karashery, ഗ്രാമത്തിൻറെ ഗുരുനാഥന് സ്മാരകമൊരുക്കി പഞ്ചായത്ത്.
Karashery: അധ്യാപകൻ, സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, പൊതു പ്രവർത്തകൻ തുടങ്ങിയ രംഗങ്ങളിൽ മാതൃകയും നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്ന പുത്രശ്ശേരി ഗംഗാധരൻ മാസ്റ്ററുടെ സ്മരണക്കായി നാഗേരിക്കുന്ന് സാംസ്കാരിക നിലയത്തിന് “പുത്രശ്ശേരി ഗംഗാധരൻ മാസ്റ്റർ സ്മാരക സാംസ്കാരിക നിലയം” എന്ന് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് നാമകരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജൻ നാമകരണ കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ റുക്കിയ റഹീം അധ്യക്ഷയായി. കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.ടി.അഷ്റഫ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് […]
Elettil, കോട്ടോപാറമ്മൽ ഉസ്സയിൻ ഹാജി നിര്യാതനായി.
Elettil: എളേറ്റിൽ വട്ടോളി കോട്ടോപാറമ്മൽ ഉസ്സയിൻ ഹാജി (90) നിര്യാതനായി. ഭാര്യ:പരേതയായ കുഞ്ഞായിഷ (ഏകരൂൽ ). മക്കൾ : സിദ്ധീഖ്, സകരിയ, സാദിഖ്,റംല,സൗദ,റഹീമ. മരുമക്കൾ :സലീം കൽപ്പറ്റ,ഉസ്മാൻ എളേറ്റിൽ ഈസ്റ്റ് ,സാലി കൽപ്പറ്റ,റംല,സാജിദ, ഷമീറ. സഹോദരങ്ങൾ: കെ. പി. എസ്. മുഹമ്മദ്,ആമിന, കദീജ പരേതരായ മോയിൻകുട്ടി, പാത്തുമ്മ, ആയിഷ, മറിയ, സൈനബ. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1:15 ന് എളേറ്റിൽ ടൗൺ ജുമ മസ്ജിദിലും,1:30 ന് കണ്ണിറ്റമാക്കിൽ ജുമ മസ്‌ജിദിലും.
കനത്ത മഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച്Kozhikode, അലർട്ട്, എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
Kozhikode: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്. അതിതീവ്രമഴയുടെ സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി നൽകിയിരിക്കുകയാണ്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, കോട്ടയം, തൃശൂർ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കണ്ണൂരിൽ കോളജുകൾ ഒഴികെയാണ് അവധി.
Kalpetta, ബൈപ്പാസില്‍ മണ്ണിടിഞ്ഞു
Kalpetta, ബൈപ്പാസില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം. ബൈപ്പാസിന് മുകളിലുള്ള മലയില്‍ ഉരുള്‍പൊട്ടിയതായാണ് സംശയം. ചെളിയും വെള്ളവും റോഡിലേക്ക് ഇറങ്ങിയിരിക്കുകയാണ്. റോഡ് പൂർവസ്ഥിതിയിൽ ആക്കാൻ ശ്രമം തുടരുകയാണ്. അതേസമയം വയനാട്ടിൽ മഴ ശക്തമാണ്. ഇന്നലെ രാത്രിയിലും മിക്കയിടങ്ങളിലും മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ആശങ്കയുണ്ട്. വയനാട് അടക്കം അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.