Thamarassery, വൻ തീപിടുത്തം, കെട്ടിടം പൂർണമായും കത്തിയമർന്നു, കത്തിയമർന്നത് മൂന്നു സ്ഥാപനങ്ങൾ, 30 ലക്ഷം രൂപയുടെ നാശനഷ്ടം.

hop thamarassery poster
Thamarassery വൻ തീപിടുത്തം, കെട്ടിടം പൂർണമായും കത്തിയമർന്നു, കത്തിയമർന്നത് മൂന്നു സ്ഥാപനങ്ങൾ, 30 ലക്ഷം രൂപയുടെ നാശനഷ്ടം. 
താമരശ്ശേരി: ദേശീയ പാതയോരത്ത് താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിന് മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടുത്തം.കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ചു. പടിപ്പുരക്കൽ
അനിൽകുമാർ,അജിത് കുമാർ,സച്ചിദാനന്ദൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തി നശിച്ചത്.30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
അർദ്ധരാത്രി 12.30 ഓടെയാണ് തീ പടരുന്നത് സമീപത്തെ ഓട്ടോ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്, ഉടൻ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു.20 മിനിറ്റിനകം മുക്കത്ത് നിന്നും രണ്ടു യൂനിറ്റ് ഫയർഫോഴ്‌സ് എത്തി രണ്ടു മണിക്കൂർ നേരത്തെ കഠിന പ്രയത്നത്തിന് ഒടുവിലാണ് തീയണച്ചത്. താമരശ്ശേരി പോലീസും,ഓട്ടോ തൊഴിലാളികളും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.നിരവധി തവണ കോവിലകം ക്ഷേത്രക്കുളത്തിൽ നിന്നും ഫയർഫോഴ്‌സ്  വെള്ളം ശേഖരിച്ചു.
പുലർച്ചെ മൂന്നു മണിയോടെയാണ് തീ പൂർണമായും അണച്ചത്.
കാലപ്പഴക്കമുള്ള ഇരുനില കെട്ടിടത്തിൻ്റെ തറ നിലയിൽ മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുള്ളൂ, മുകളിലെത്തെ നില ഒഴിഞ്ഞുകിടക്കുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ നാശങ്ങൾ ഒഴിവായി. ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
മുക്കം ഫയർസ്റ്റേഷനിലെ ഫയർ ഓഫീസർ
 അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽഗ്രേഡ് സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ അബ്ദുൽ ജലീൽ, രജീഷ് കെ, അഖിൽ ആർ വി, അഭിലാഷ് പി, ഫാസിൽ അലി, നിയാസ് പി, ജയേഷ് കെ.ടി.അബ്ദുൽ സലീം കെ സി. ഹോം ഗാർഡുമാരായ രവീന്ദ്രൻ ടി, രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.ടി ന്യൂസ് താമരശ്ശേരി.
താമരശ്ശേരിയിൽ ഒരു ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന് ഏറെ നാൾ നാട്ടുകാർ ആവശ്യപ്പെട്ടതാണ് എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല, നിലവിൽ പ്രകൃതിദുരന്തങ്ങൾ, അഗ്നിബാധ, മറ്റ് അപകടങ്ങൾ ഉണ്ടാവുമ്പോൾ 15 കിലോമീറ്റർ അകലെയുള്ള മുക്കം, അല്ലെങ്കിൽ നരിക്കുനി എന്നിവിടങ്ങളിൽ നിന്നു വേണ
അഗ്നി രക്ഷാ സേനയെത്താൻ. ഇതിന് 20 മിനിറ്റു മുതൽ അര മണിക്കൂർ വരെ ചുരുങ്ങിയ സമയമെടുക്കം, ഇവർ സ്ഥലത്ത് എത്തുംമ്പോഴേക്കും തീപിടുത്തമാണെങ്കിൽ  പൂർണമായും കത്തിയമരും, വെള്ളത്തിൽ വീഴൽ, വാഹന അപകടം എന്നിവയാണെങ്കിൽ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാവും. ദേശീയപാത 766 ൽ കോഴിക്കോട്‌ എൻജിഒ ക്വാർട്ടേഴ്സിനും, കൽപ്പറ്റക്കും ഇടയിലുള്ള 74 ഓളം കാലോ മീറ്ററിനകത്ത് ഒറ്റ ഫയർസ്റ്റേഷൻ പോലുമില്ല. ചുരത്തിൽ അപകടങ്ങൾ ഉണ്ടാവുമ്പോഴും ദൂരെ ദിക്കിൽ നിന്നു വേണം ഫയർഫോഴ്സ് സ്ഥലത്തെത്താൻ.
തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിൽ അധികൃതർ കണ്ണു തുറക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test