Thiruvampady: പുന്നയ്ക്കൽ - കൂടരഞ്ഞി റോഡിൽ മഞ്ഞപ്പൊയിൽ പാലത്തിനു സമീപം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു. ഓമശ്ശേരി സ്വദേശി റോഡരികിൽ സ്കൂട്ടർ നിർത്തി പുഴയിൽ കുളിക്കാൻ ഇറങ്ങിയ സമയത്താണ് സ്കൂട്ടറിന് തീപിടിച്ചത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. മുക്കത്ത് നിന്ന് അഗ്നിശമന സേന എത്തി പൂർണമായി തീ കെടുത്തി. അപ്പോഴേക്കും സ്കൂട്ടർ പൂർണമായി കത്തി നശിച്ചിരുന്നു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.