Kunnamangalam: കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രത്തിന് തൊട്ടടുത്ത വച്ച് സ്കൂട്ടർ കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുതിക്ക് പരിക്ക്. കുന്ദമംഗലം പിലാശ്ശേരി പൊയ്യയിൽ മലയിൽ വീട്ടിൽ ശ്രീഖ (24) ക്ക് ആണ് അപകടത്തിൽ പരിക്കേറ്റത്.
യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ യുവതി അമ്പലത്തിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ബാംഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് ബസിന്റെ അടിയിലാണ് സ്കൂട്ടർ പെട്ടത്.