Thamarassery:കട്ടിപ്പാറ ചമലിൽ നിന്നും ഒന്നര വർഷം മുമ്പ് കാണാതായ കൊട്ടാരപറമ്പിൽ കൃഷ്ണൻ്റെ മകൻ ബിനു (42) കണ്ടെത്തി.
താമരശ്ശേര പോസ്റ്റാഫീസിലുള്ള നിക്ഷേപം പിൻവലിക്കാൻ ഇന്നു രാവിലെ 11 മണിയോടെ എത്തിയപ്പോൾ തിരിച്ചറിഞ്ഞ നാട്ടുകാർ ബന്ധുക്കളേയും, പോലീസിലും അറിയിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ വീട്ടുകാരോട് എറണാകുളം പോകുകയാണ് എന്നാണ് പറഞ്ഞിരുന്നത്, എന്നാൽ അയൽവാസിയിൽ നിന്നും യാത്രക്കായാ 500 രൂപ കടം വാങ്ങുമ്പോൾ മംഗലാപുരത്ത് ജോലിക്ക് പോകുന്നു എന്നാണ് അവരോട് പറഞ്ഞത്. പിന്നീട്
ഇയാൾ തിരികെ വരാത്തതിനെ തുടർന്ന് പിതാവ് കൃഷ്ണൻ താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു.
പരാതിയെ തുടർന്ന് മംഗലാപുരം ഭാഗത്ത് വ്യാപകമായി അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ചെറിയ മാനസിക പ്രശ്നമുള്ളയാളാണ് ബിനു, എന്നാൽ വീട്ടിൽ നിന്നും പോകുന്ന വേളയിൽ യാതൊരു കുഴപ്പവും ഇല്ലായിരുന്നു എന്നാണ് പിതാവ് പറഞ്ഞിരുന്നത്.