രാജ്യത്തെ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. അതിനാൽത്തന്നെ ആധാർ കാർഡ് വിവരങ്ങൾ കൃത്യമായിരിക്കണം. ആധാറിലെ വിവരങ്ങൾ പുതുക്കാൻ യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്. ആധാർ പുതുക്കുന്നതിന് ഫീസ് ഈടാക്കും. എന്നാൽ പൗരന്മാർക്ക് സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരമുണ്ട്. 2024 മാർച്ച് 14 വരെ സൗജന്യമായി ആധാർ പുതുക്കാം.
മുൻപ് 2023 ഡിസംബറിൽ ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു. എന്നാൽ വീണ്ടും യുഐഡിഎഐ അത് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. പണം ഈടാക്കാതെ ആളുകൾക്ക് തങ്ങളുടെ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ഇനി 25 ദിവസത്തോളം സമയം ഉണ്ട്. മാർച്ച് 14-ന് ശേഷം ആധാർ പുതുക്കാം. പക്ഷെ പണം നൽകേണ്ടി വരും. സൗജന്യമായി ആധാർ പുതുക്കാൻ ആഗ്രഹിക്കുന്നവർ ഈ കാലയളവ് പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്.