Kozhikode: കലിക്കറ്റ് NIT യിൽ വിദ്യാർഥികൾക്കു നേരെ എബിവിപി ആക്രമണം. ഇന്ത്യ രാമ രാജ്യമാണെന്ന മുദ്രാവാക്യമുയർത്തി എബിവിപി സംഘടിപ്പിച്ച പരിപാടിയെ വിമർശിച്ചതിനാണ് കൈലാസ്, വൈശാഖ് എന്നീ വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദ്ദിച്ചത്.
ക്യാമ്പസിൽ ഇന്ത്യയുടെ ഭൂപടത്തിൽ അമ്പും വില്ലും വരച്ചതിനെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ വിമർശനമുന്നയിച്ചതിനാണ് അഞ്ചാം വർഷ ബിടെക് വിദ്യാർഥി കൈലാസിന് മർദനമേറ്റത്. പ്രധാന ഗേറ്റിൽ ഇന്ത്യ രാമ രാജ്യമല്ലെന്ന് പലകാർഡുമേന്തി പ്രതിഷേധിച്ചതിനാണ് വൈശാഖിന് മർദിച്ചത്.