Thamarassery: ചുരം ഒന്നാം വളവിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം, യാത്രക്കാരായ മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. രാത്രി ഒരു മണി യോടെയായിരുന്നു സംഭവം.
നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ കെഎസ്ഇബി ജീവനക്കാരാണ് അപകടത്തിൽ പെട്ടത്. നിസ്സാര പരിക്കേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പോലീസും, ഫയർഫോഴ്സും, എൻആർഡിഎഫ് വളണ്ടിയേഴ്സും, ചുരം സമിതി പ്രവർത്തകരും, അടിവാരം സ്റ്റാർ ഡ്രൈവേഴ്സും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.