Thamarassery, ഗ്രാമപഞ്ചായത്തിൽ എം.കെ രാഘവൻ എം പി നടത്തിയ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ നോട്ടീസിലാണ് ഇതുവരെ നടപ്പിലാക്കാത്ത പദ്ധതികളുടെ പേരും ഉൾപ്പെട്ടത്. മിനി മാസ്റ്റ് ലൈറ്റ് വാടിക്കൽ അങ്ങാടി, മിനി മാസ്റ്റ് ലൈറ്റ് ഒതയോത്ത് പള്ളി ശ്മശാനത്തിന് സമീപം എന്നിവ നടപ്പിലാവാത്തവയാണെന്ന് നാട്ടുകാർ പറഞ്ഞു. MP യുടെ ഫെയ്സ് ബുക്ക് പേജിൽ ഇത്തരം ഒരു പോസ്റ്റ് കാണാനിടയായെന്നും തങ്ങളുടെ പ്രദേശത്ത് ഇത്തരത്തിൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ലെന്നും, മറ്റു പ്രദേശങ്ങളിലെ സ്ഥിതി എന്തെന്ന് അറിയില്ലെന്നും നാട്ടുകാർ പറയുന്നു.