fbpx

അടിവസ്ത്രത്തിൽ ഒളിപ്പിച്ചു സ്വർണ്ണം കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ (Karippur)

hop holiday 1st banner

Malappuram: സ്വര്‍ണ്ണം നേര്‍ത്ത പൊടിയാക്കി പാക്ക് ചെയ്ത്, ധരിച്ചിരുന്ന ഇന്നര്‍വെയറില്‍ തുന്നിപ്പിടിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിൽ. Karippur വിമാനത്തവളത്തിന് പുറത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.

ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ റഹൂഫ് (24) ആണ് 188 ഗ്രാം സ്വര്‍ണ്ണവുമായി പിടിയിലായത്. ഇയാളിൽനിന്ന് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 11 ലക്ഷം രൂപ വില വരും. ഇന്നലെ രാത്രി 7 മണിക്ക് ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം എട്ട് മണിക്ക് വിമാത്താവളത്തിൽനിന്ന് പുറത്തിറങ്ങി. പ്രീ പെയ്ഡ് ടാക്‌സിയില്‍ ഫെറോക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോഴായിരുന്നു, റഹൂഫിനെ Malappuram ജില്ലാ പോലീസ് മേധാവി എസ്‌ സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

 


weddingvia 1st banner