Kunnamangalam, സ്കൂട്ടർ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ അടിയിൽപ്പെട്ട് യുവതിക്ക് പരുക്ക്.

A woman was injured when her scooter fell under a KSRTC Swift bus in Karantur cleanup

Kunnamangalam: കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രത്തിന് തൊട്ടടുത്ത വച്ച് സ്കൂട്ടർ കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുതിക്ക്  പരിക്ക്. കുന്ദമംഗലം പിലാശ്ശേരി പൊയ്യയിൽ മലയിൽ വീട്ടിൽ ശ്രീഖ (24) ക്ക് ആണ് അപകടത്തിൽ പരിക്കേറ്റത്. യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ യുവതി അമ്പലത്തിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ബാംഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് ബസിന്റെ അടിയിലാണ് സ്കൂട്ടർ പെട്ടത്.

Koyilandy, യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ.

A young man was found dead under mysterious circumstances in Koilandi

Koyilandy: സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അണേല ഊരാളി വീട്ടിൽ പ്രജിത്തിൻ്റെയും ഗംഗയുടെയും മകൻ അമൽ സൂര്യ(27)നെയാണ് ബുധനാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവാവിനൊപ്പം ചൊവ്വാഴ്ച രാത്രിയിൽ മൂന്നുപേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം. യുവാവ് അമിതമായി മയക്കുമരുന്നു ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. മൃതദേഹത്തിനു സമീപത്തുനിന്ന് സിറിഞ്ചുകളും മറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

Perambra, അനു കൊലക്കേസ്: പ്രതി മുജീബ് റഹ്മാനെ ഇന്ന് കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയമാക്കും.

Perampra Anu murder case Accused Mujeeb Rahman will be subjected to further interrogation today

Perambra: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാനെ ഇന്ന് കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയമാക്കും. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റ കൊണ്ടോട്ടിയിലും തെളിവെടുപ്പ് നടത്തും. അനുവിനെ കൊലപ്പെടുത്തിയ വാളൂര്‍ അള്ളിയോറതാഴെയില്‍ മുജീബുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അനുവിന്റെ രണ്ട് ആഭരണങ്ങള്‍ ഇനി കണ്ടെത്താനുണ്ട്. പ്രതി ബൈക്ക് മോഷ്ടിച്ച കണ്ണൂര്‍ മട്ടന്നൂരില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ ചൊവ്വാഴ്ചയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് […]

Elettil, കരിമ്പാപ്പൊയിൽ അബ്ദുൽ മജീദ് നിര്യാതനായി.

Abdul Majeed passed away in Karimbapo

Elettil: എളേറ്റിൽ വട്ടോളി കരിമ്പാപ്പൊയിൽ അബ്ദുൽ മജീദ് (63) നിര്യാതനായി. ഭാര്യ:ഹഫ്സത്ത്. മക്കൾ:സൗഫി,സഫ്ന, ഷിഫാന,സഫ്‌വാൻ.മരുമക്കൾ :നൗഫൽ കൊടുവള്ളി, ജസീല്‍ കളരാന്തിരി, ഷബീബ് കൊടുവള്ളി. സഹോദരങ്ങൾ :അബ്ദുറഹ്മാൻകുട്ടി ഹാജി,ഹുസൈൻ കുട്ടി,സെയ്തു കുട്ടി,അബു , പരേതരായ അഹമ്മദ് ഹാജി,മൊയ്തീൻ കുഞ്ഞി. മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11:30ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 12 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.

Thiruvampady, ആദ്യകാല വ്യാപാരി പുളിയിലക്കാട്ട് ആഗസ്തിയുടെ ഭാര്യ അന്നമ്മ നിര്യാതയായി.

Annamma the wife of the early trader Puliilakkat Agasthi passed away

Thiruvampady; ആദ്യകാല വ്യാപാരി പുളിയിലക്കാട്ട് ആഗസ്തിയുടെ ഭാര്യ അന്നമ്മ (83) നിര്യാതയായി. തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോളി (ഫെയ്മസ് മെറ്റൽസ്, തിരുവമ്പാടി), ഷാജി (ഫാമിലി മെറ്റൽസ്, തിരുവമ്പാടി), ഡോ.മത്തായി (റിട്ട. പ്രൊഫസർ സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി), റോയി (സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ, തിരുവമ്പാടി), ജോൺ (യു.കെ), ബീന (ചെമ്പനോട). മരുമക്കൾ: ലിസ്സി അകമ്പടിയിൽ (കല്ലാനോട്), ബീന പ്ലാക്കൂട്ടത്തിൽ (നെല്ലിപൊയിൽ), ബേബി വിലങ്ങുപാറ (കല്ലുരുട്ടി), എമിലി കേളംകുന്നേൽ (കോടഞ്ചേരി), മിനി ഞാവള്ളി […]

Koduvally, കെ പി എസ്‌ ടി. എ യാത്രയയപ്പ് സമ്മേളനവും,ഇഫ്താർ മീറ്റും നടത്തി

KPST A farewell meeting and Iftar meet were held

Koduvally: കെ.പി.എസ്‌. ടി.എ കൊടുവള്ളി സബ്ബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന കെ. പി എസ്‌. ടി. എ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് എൻ.ശ്യാംകുമാർ, ചക്കാലക്കൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ എം രാജി ഉൾപ്പെടെ പതിനാലു അധ്യാപകർക്ക്‌ യാത്രയയപ്പ് നൽകി. യാത്രയയപ്‌ സമ്മേളനം  എം. കെ രാഘവൻ എം. പി ഉദ്ഘാടനം ചെയ്തു. സബ്ബ് ജില്ലാ  പ്രസിഡണ്ട് കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു എൻ. എസ്‌. യു അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ. എം അഭിജിത്ത്, […]

Thamarassery, നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്.

Thamarassery: താമരശ്ശേരി – മുക്കം റോഡിൽ മൃഗാശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് രണ്ടുപേർക്ക് സാരമായി പരുക്കേറ്റു. കൂരാച്ചുണ്ട് സ്വദേശി സണ്ണി (60), ഭാര്യ ഷാലി (50) എന്നിവർക്കാണ് പരുക്കേറ്റത്. മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം

റെക്കോർഡ് നിരക്കിലേക്ക് തിരികെയെത്തി സ്വർണവില

Gold prices return to record highs

സംസ്ഥാനത്ത് റെക്കോർഡ് നിരക്കിലേക്ക് തിരികെയെത്തി സ്വർണവില. സംസ്ഥാന ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കായ ഗ്രാമിന് 6,080 രൂപയിലും പവന് 48,640 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചാണ് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് ഇട്ടത്. മാർച്ച്‌ 9 നാണ് ഇതിന് മുൻപ് സ്വർണം ഈ നിരക്കിലേക്ക് എത്തിയത്. പിന്നീട് മാർച്ച്‌ 12 വരെ നിരക്കിൽ മാറ്റമില്ലാതെ തുടർന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് യഥാക്രമം […]

Thamarassery, മഞ്ഞപിത്തം_ ഉപ്പിലിട്ടവ വിൽക്കുന്നതിന് നിരോധനം

Ban on sale of yellow bile salted

Thamarassery: മഞ്ഞപ്പിത്തവും, മറ്റ് പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ കീഴിൽ വ്യാപക പരിശോധന നടത്തി. വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ലൈസൻസും, കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റും ഇല്ലാതെ ഇല്ലാതെ പൊടിപടലങ്ങളാൽ ചുറ്റപ്പെട്ട തട്ടുകടകൾ, ഉപ്പിലിട്ടതും, ജ്യൂസും വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലെല്ലാം പരിശോധനടത്തി. മഞ്ഞപ്പിത്തം വ്യാപിക്കാൻ കാരണം ഉപ്പിലിട്ട വസ്തുക്കളാണെന്ന റിപ്പോർട്ടിനെ തുടർന്ന് ഇവയുടെ വിൽപ്പന പൂർണമായും നിരോധിച്ചിട്ടുണ്ട്. അനധികൃതമായി പ്രവർത്തിച്ച നിരവധി കടകൾക്ക് പിഴ ചുമത്തി അടച്ചു പൂട്ടാൻ നോട്ടീസ് നൽകി. നോമ്പുകാലത്ത് […]

Mukkam, ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേ വിഷബാധ.

The dog found dead was poisoned by fleas

Mukkam: കാരശ്ശേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നെല്ലിക്കാപ്പറമ്പ് ഭാ​ഗത്ത് കഴിഞ്ഞ ദിവസം നായ ഒരു കുട്ടിയേയും നിരവധി വളർത്തു മൃ​ഗങ്ങളേയും കടിച്ചിരുന്നു. പ്രദേശത്ത് പരാക്രമം നടത്തിയതിനെ തുടർന്നു നാട്ടുകാർ നായയെ പിടികൂടാൻ തിരച്ചിൽ നടത്തിയിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ചത്ത നിലയിൽ നായയെ കണ്ടെത്തിയത്. തുടർന്നു നായയുടെ ശരീരം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിൽ സ്രവ പരിശോധനക്കായി എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനക്കൊടുവിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. […]

Poonoor, കല്ലുവീട്ടിൽ ബീക്കുട്ടി ഉമ്മ നിര്യാതയായി.

Poonoor: കാന്തപുരം കല്ലുവീട്ടിൽ പാലക്കൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ബീക്കുട്ടി ഉമ്മ (87) നിര്യാതയായി. മക്കൾ: സുലൈമാൻ, നഫീസ, പാത്തുമ്മ, റുഖിയ്യ. മരുമക്കൾ: കോയതി ഹാജി വീര്യമ്പ്രം, അയമദ് കുട്ടി ഇയ്യാട്, അബ്ദുല്ല നരിക്കുനി, നസീറ വടകര. സഹോദരി: കദീജ മങ്ങാട്. മയ്യിത്ത് നിസ്കാരം നാളെ (ചൊവ്വ) രാവിലെ 9:30 ന്‌ കാന്തപുരം സലാമത്ത് നഗർ (കൊയിലോത്തു കണ്ടി) ജുമാ മസ്ജിദിൽ.

Thamarassery, അംഗീകൃത ഷൂട്ടർമാരെ തോക്ക് സറണ്ടർ ചെയ്യുന്നതിൽ നിന്നും ഒഴിവാക്കണം.

Thamarassery: മലയോര മേഖലയിൽ കാട്ടുപന്നികൾ മനുഷ്യരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും തുടരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ചട്ടത്തിൻ്റെ ഭാഗമായി ലൈസൻസുള്ള തോക്കുകൾ ജില്ലാ ഭരണകൂടത്തെ ഏൽപിക്കേണ്ടി വരുന്നത് കർഷകരിൽ ആശങ്ക സൃഷ്ടിക്കുന്നു. അക്രമകാരികളായ കാട്ടുപന്നികളെ നിബന്ധനകൾക്ക് വിധേയമായി വെടിവെച്ചു കൊല്ലാനുള്ള ഹൈക്കോടതി അനുമതിയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയുണ്ട്. ജില്ലയിലെ വിവിധ മലയോര പഞ്ചായത്തുകളിൽ വനം വകുപ്പുമായി സഹകരിച്ച് ലൈസൻസുള്ള തോക്കുടമകളെ സർക്കാർ അംഗീകൃത ഷൂട്ടർമാരായി നിയമിച്ച് പന്നികളെ കൊല്ലാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് മുന്നോട്ട് പോകുകയാണ്. […]

test