Thiruvampady, മേലെ പൊന്നാങ്കയത്ത് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.

Cultivation has been extensively destroyed by wildfire in Ponnankayam above Tiruvambadi. cleanup

Thiruvampady: പഞ്ചായത്ത് മേലെ പൊന്നാങ്കയം മേഖലയിൽ കാട്ടനകൾ കൃഷിസ്ഥലത്ത് ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.  പകൽ സമയത്ത് ആണ് കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങിയത്. കർഷകർ സംഘടിച്ച് പടക്കം പൊട്ടിച്ച് കാട്ടാനകളെ തുരത്താൻ ശ്രമം ആരംഭിച്ചു.  ഈ മേഖലയിൽ വനാതിർത്തിയിൽ നിന്നെത്തുന്ന കാട്ടാനകൾ കൃഷിനശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. തെങ്ങ്, വാഴ, കമുക്, എന്നിവയെല്ലാം കാട്ടാനകൾ നശിപ്പിക്കുകയാണ്. വനപാലകർ വേണ്ട നടപടി എടുക്കുന്നില്ലെന്ന് ജനങ്ങൾക്ക് പരാതി ഉണ്ട്.

Thamarassery, 6 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 47 കാരൻ അറസ്റ്റിൽ

A 47 year old man was arrested in the case of molesting a 6 year old girl in Thamarassery

Thamarassery: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നാൽപ്പത്തിയേഴുകാരൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടിൽ എത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്. പീഡന വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞത് അനുസരിച്ചാണ് പ്രതിക്കെതിരെ കഴിഞ്ഞ ദിവസം ബന്ധുക്കൾ പരാതി നൽകിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ച്ച ഉണ്ടാകുമെന്ന് സൂചന.

It is indicated that the election announcement will be made on Sunday

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്ന് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ച ശേഷമേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സൂചന നല്‍കിയിരുന്നു. ഇന്നാണ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനത്തിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സെലക്ഷന്‍ സമിതി യോഗം ചേരുന്നത്.

മരണം:യു.കെ.ഹുസ്സയിൻ മാസ്റ്റർ.

Death U.K. Hussain Master

Kuttampor: കുട്ടമ്പൂർ യു.കെ ഹുസ്സയിൻ മാസ്റ്റർ മരണപ്പെട്ടു.ചേളന്നൂർ  എ.കെ. കെ. ആർ എച്ച് . എസ് . എസ്. റിട്ട. അധ്യാപകനാണ്. കേരള മുസ്ലിം ജമാഅത്ത് നരിക്കുനി സോൺ സെക്രട്ടറി, കൂട്ടമ്പൂർ സുന്നി മഹല്ല്  കമ്മിറ്റി വൈ. പ്രസിഡണ്ട്  എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ:ഖദീജ. മക്കൾ:ഷമീർ,ഷാനിദ, ഷംന.

Wayanad, കാണാതായ വയോധികൻ്റെ മൃതദേഹം കനാലിൽ കണ്ടെത്തി.

The body of the missing elderly man was found in the canal

Wayanad: കാണാതായ വയോധികൻ്റെ മൃതദേഹം ബത്തേരി വാഴവറ്റ മൂർത്തിക്കുന്ന് പാലത്തിനു സമീപം കണ്ടെത്തി. കനാലിൽ കമിഴ്ന്ന് കിടക്കുന്ന നിലയി ലായിരുന്നു മൃതദേഹം. വാഴവറ്റ കടവയൽ കിഴക്കേര ഗംഗാ ധരൻ [ 67)ആണ് മരിച്ചത്. സ്കൂളിലേക്ക് പോകുന്ന വിദ്യാർ ത്ഥികളാണ് മൃതദേഹം കണ്ടത്.മീനങ്ങാടി പോലീസ് സ്ഥല ത്തെത്തി.തനിച്ച് താമസിക്കുകയായിരുന്ന ഇയാളെ തിങ്ക ളാഴ്ച വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു.

നിര്യാതനായി.

He passed away.rh

പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ കല്ലടി കുന്നുമ്മൽ ഷെരീഫ്(50) നിര്യാതനായി . മക്കൾ:ഷാനിക്,ഷാഫി, ദിൽഷാന മരുമക്കൾ: ഷംന, റംഷിയ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഒടുങ്ങാക്കാട് ജുമാമസ്ജിദിൽ.

Thamarassery, വാഹനമിടിച്ച് വൈദ്യുതിത്തൂൺ തകർന്നു .

The electric pole was broken by the vehicle

Thamarassery: നാട്ടുകാർ പരാതി നൽകിയിട്ടും മാറ്റി സ്ഥാപിച്ചില്ല വൈദ്യുതിത്തൂൺ വാഹനമിടിച്ച് തകർന്നു. കോരങ്ങാട് സ്രാമ്പ്യ പള്ളിക്ക് സമീപത്തെ പഞ്ചായത്ത് റോഡിൽ സ്ഥാപിച്ച വൈദ്യുതി തൂണാണ് ഇന്ന് രാവിലെ യോടെ കോൺക്രീറ്റ് മിഷനുമായി എത്തിയ പിക്കപ്പ് വാൻ തകർത്തത്. വാഹനത്തിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും വൈദ്യുതാഘാതം ഏൽക്കാതെ രക്ഷപ്പെട്ടു.

സാരഥി Omassery, ആലിൻതറ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

Sarathi Alinthara organized a free eye check up camp

Omassery: പുത്തലത്ത്‌ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സാരഥി ആലിൻതറയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.നൂറിൽ പരം പേർ പരിശോധനക്കെത്തി.ക്യാമ്പ് ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.സാരഥി കലാ സാംസ്‌കാരിക വേദി പ്രസിഡന്റ്‌ പി. വിജയൻ ആദ്യക്ഷതവഹിച്ചു. സാജൻ പുതിയോട്ടിൽ,ടി.പി.മൊയ്‌തീൻ കുഞ്ഞി,എം.സി.സുജേഷ്,കോടശ്ശേരി അബുബക്കർ,പുത്തലത്ത്‌ കണ്ണാശുപത്രിയിലെ ഡോ:രമ്യ മേനോൻ,പി.ആർ.ഒ.അനുരഞ്ജ്‌,സാരഥി രക്ഷാധികാരികളായ ടി. പി രാരുക്കുട്ടി,ശ്രീനിവാസൻ കരിമ്പനക്കൽ എന്നിവർ സംസാരിച്ചു. 1993 ൽ സ്ഥാപിതമായ ആലിൻതറ സാരഥി കലാ സാംസ്കാരിക വേദിയുടെ […]

RSS ഗ്രാമ ജില്ല കാര്യാലയമായ Thamarassery പഴശ്ശിസ്മൃതിയുടെ ഗൃഹപ്രവേശനവും, പൊതുയോഗവും നടത്തി.

The RSS village district office Thamarassery conducted a home visit and public meeting of Pazhassismriti

Thamarassery: രാഷ്ട്രീയ സ്വയംസേവക സംഘം കോഴിക്കോട് ഗ്രാമ ജില്ല കാര്യാലയം താമരശ്ശേരി പഴശ്ശിസ്മൃതിയുടെ ഗൃഹപ്രവേശനം വിവിധ പരിപാടികളോടെ നടത്തി. വൈകുന്നേരം താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരത്തുനിന്ന് ആരംഭിച്ച പഥസഞ്ചലനം ചുങ്കം, താമരശ്ശേരി ടൗൺ, കാരാടി ,കുടുക്കിൽ ഉമ്മറം വഴി അമ്പലമുക്കിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു പരിപാടിയിൽദേശീയ അധ്യാപക അവാർഡ് ജേതാവ് പി പി പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഭാരതത്തിൻ്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഈ കാലഘട്ടത്തിൽ പൂർവ്വികരുടെ […]

Mananthavady, തൊഴിലാളികൾ സഞ്ചരിച്ച പിക്കപ്പ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്.

The pickup carrying the workers overturned One dead many injured

Mananthavady: തിരുനെല്ലിക്കടുത്ത അപ്പപ്പാറ ചേകാടിയിൽ പിക്കപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്. അസം സ്വദേശിയാണ് മരിച്ചത്. അതേസമയം, മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റ.

Wayanad, സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും.

Pookkod Veterinary College which was closed after Siddharths death will reopen today

Wayanad: ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും. സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണം സംഭവിച്ചപ്പോള്‍ തന്നെ ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവിയും സെക്യൂരിറ്റിയും അടക്കം കൃത്യമായി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വൈസ് ചാന്‍സലറെ നിയമിച്ചത് സര്‍ക്കാരാണ് .ഇത് സര്‍ക്കാരിനെ അറിയിക്കാത്തതില്‍ മാത്രമാണ് സര്‍ക്കാരിന് എതിര്‍പ്പുണ്ടായത്. ഹോസ്റ്റലിന്റെ […]

Mananthavady, കൂടൽക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

Body of missing youth found in Koodalkadav river

Mananthavady: കൂടൽക്കടവ് പുഴയിൽ കാണാതായ യു വാവിന്റെ മൃതദേഹം കണ്ടെത്തി. നടവയൽ സ്വദേശി ആലുമൂല (അത്തിപ്പുര) ലക്ഷ്മ‌ണൻ തമ്പിയുടെ (39) മൃതദേഹമാണ് ലഭി ച്ചത്. ഇന്ന് രാവിലെ നാട്ടുകാരും ഫയർഫോ ഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃ തദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തി നായി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെയായിരുന്നു കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ല ക്ഷ്‌മണൻ തമ്പിയെ കാണാതായത്.

test