Thamarassery, പഠനോൽസവം നടത്തി.

Thamarassery: താമരശ്ശേരി കെടവൂർ MMALP സ്കൂളിൽ2023-24 അധ്യയന വർഷത്തെ പഠനോൽസവം ” നിറങ്ങൾ” വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. താമരശ്ശേരിAEO സതീഷ് കുമാർ ഉൽഘാടനം ചെയ്ത ചടങ്ങിൽPTA പ്രസിഡൻ്റ് ജസീർ കെ.പി അധ്യക്ഷനായി. വിദ്യാർത്ഥികൾ ഈ അധ്യയന വർഷത്തിൽ നടത്തിയ രചനകളുടെ പ്രകാശനം കൊടുവള്ളി BPC വി.എം മെഹറലി നിർവഹിച്ചു. ചടങ്ങിൽ സ്’കൂൾ നവീകരണം നടത്തിയ മാനേജരെ പൊന്നാട അണിയിച്ചു ആദരിച്ചു. കുട്ടികൾ വിവിധ വിഷയങ്ങളിൽ നേടിയ പഠന മികവുകൾ അവതരിപ്പിച്ചു.PTA യുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരേയും […]
സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു: ഇന്ന് ഗ്രാമിന് 15 രൂപ കൂടി,പവന് 48,200 രൂപയായി.

ആഗോള വിപണിയിൽ സ്വർണ വില കുതിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണം ഗ്രാമിൻ്റെ വിലയിൽ 15 രൂപയുടെ വർധന. ഇതോടെ കഴിഞ്ഞ ദിവസത്തെ 48080 രൂപയിൽനിന്ന് പവന്റെ വില 48,200 രൂപയായി. . 8 ദിവസത്തിനിടെ പവന്റെ വിലയിൽ 2120 രൂപയാണ് വർധിച്ചത്.
Kakkayam, കെ.എസ്.ഇ.ബി പവര്‍ഹൗസിന് സമീപം വന്‍ തീപിടുത്തം.

കൂരാച്ചുണ്ട്: Kakkayam വന്‍ തീപിടുത്തം. കക്കയം ടൗണിനോട് ചേര്‍ന്നുളള കെ.എസ്.ഇ.ബി പവര്‍ ഹൗസിന് പിറകിലുളള ഭൂമിയിലാണ് തീപിടിച്ചത്.രാത്രി 9.30 യോടെയാണ് സംഭവം. സംഭവസ്ഥലത്ത് എത്തിചേര്‍ന്ന നാട്ടുകാരും, ഫയര്‍ഫോഴ്‌സ് സംഘവും തീയണച്ചത്.. വലിയ പുകയാണ് സമീപപ്രദേശത്ത് അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കക്കയത്തെ വിവിധ മേഖലകളിലായി അഞ്ചാമത്തെ പ്രേദേശത്താണ് തീ പടരുന്നത്.
Kooraachundu, പെരുവണ്ണാമുഴി പൂഴിത്തോട് മാവട്ടത്ത് പുലി ഇറങ്ങി പെരുവണ്ണാമുഴി പോലീസ് ജാഗ്രത നിർദ്ദേശം നൽകി.

Kooraachundu: ചക്കിട്ട പാറ , പൂഴിത്തോട് മാവട്ടത്ത് പുലി ഇറങ്ങിയതായി സംശയം. കൂട്ടിലുള്ള രണ്ടു പട്ടിയെ ആക്രമിച്ചതായി നാട്ടുകാർ പറയുന്നു. പെരുവണ്ണാമുഴി പോലീസ് ജാഗ്രത നിർദ്ദേശം നൽകി. പ്രായമായവരും സ്കൂൾ വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.പൂഴിത്തോട് ജെമിനി കുമ്പുക്കലിന്റെ വീട്ടിലെയും പൂഴിത്തോട് സെന്റ് മേരീസ് ഭാഗത്തുള്ള സണ്ണി ഉറുമ്പിലിന്റെയും വീട്ടിലെ പട്ടികളെയാണ് പുലി അക്രമിച്ചത്. മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ബുധനാഴ്ച രാത്രിയാണ് സംഭവം.
ഇന്ന് ശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ.

മഹാശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. ആലുവാപ്പുഴയുടെ തീരത്തെ വിശാലമായ മണപ്പുറത്തു പിതൃമോക്ഷകർമങ്ങൾക്കായി ഇന്നു വൻ ജനാവലി എത്തും. മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും. അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണു ബലിതർപ്പണം ഔപചാരികമായി തുടങ്ങുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് 116 ബലിത്തറകൾ സജ്ജീകരിച്ചിട്ടുണ്ട്. കുംഭത്തിലെ അമാവാസിയായ ഞായറാഴ്ച വരെ തിരക്കു പ്രതീക്ഷിക്കുന്നു. ഇന്ന് ഉച്ചയോടെ തന്നെ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. വൈകീട്ടോടെ മണപ്പുറം ജനങ്ങളാൽ നിറയും. ഭക്തർക്ക് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. […]
പാചക വാതക വില കുറച്ചു’; വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിർദേശപ്രകരം.

പാചക വാതക വില കുറച്ചു. സിലിണ്ടറിന് 100 രൂപ കുറച്ചു. തീരുമാനം വനിതാ ദിനം പ്രമാണിച്ച്.വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിർദേശപ്രകരമാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞയാഴയാണ് കൂട്ടിയത്. 26 രൂപയാണ് വർധിപ്പിച്ചത്. വനിതാ ദിന സമ്മാനമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇതോടെ സിലിണ്ടർ വില 1806 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിക്കുന്നത്. എന്നാൽ വനിതാ ദിനത്തോട് അനുബന്ധിച്ചാണ് സിലിണ്ടർ വില കുറക്കാൻ പുതിയ തീരുമാനം വന്നത്. എല്ലാ മാസവും […]
Thamarassery, ഉപജില്ലാ അറബിക് അധ്യാപക സംഗമവും യാത്രയയപ്പും .

Thamarassery: താമരശ്ശേരി ഉപജില്ലയിലെ അറബിക് അധ്യാപകരുടെ ഏകദിന പരിശീലനസംഗമം പരപ്പൻ പൊയിൽ റിയാദുൽ ഉലൂം ഹയർ സെക്കൻ്ററി മദ്റസ ഓഡിറ്റോറിയത്തിൽ സമാപിച്ചു. അറബിക് ടീച്ചേഴ്സ് കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംഗമം ജില്ലാ ഐ എം ജി ഇ എൻ.സുലൈഖ ടീച്ചർ ഉദ്ഘാടനം ചെയ്തു. ടി.മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.എൻ.കെ.അബ്ദുൽ നാസർ, പി.കെ.അബ്ദുല്ല മാസ്റ്റർ, ടി.നൂറുദ്ദീൻ, കെ.അബ്ദുൽ നാസർ, ഐ.പി.മൂസക്കുട്ടി, കെ.മുഹമ്മദ് മാസ്റ്റർ, ഇ.കെ.സാബിത്ത് മാസ്റ്റർ ആശംസകൾ നേർന്നു. ഷാജൽ കക്കോടി ‘ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്’ എന്ന വിഷയത്തിൽ ക്ലാസ്സിന് […]
Thamarassery, ടിപ്പർ ലോറികൾക്ക് നേരെയുള്ള ശിക്ഷാ നടപടി അവസാനിക്കിക്കുക S T U..

Thamarassery: നിർമ്മാണമേഖലയിലേക്കുള്ള ആവശ്യവസ്തുക്കളുമായി പോകുന്ന ടിപ്പർ വാഹനങ്ങൾക്ക് നേരെ സമാനതകളില്ലാത്ത ശിക്ഷാ നടപടികളാണ് പോലീസ്, ആർടിഒ, ലീഗൽ മെട്രോളജി ഉദ്യാഗസ്ഥർ എന്നിവർ സ്വീകരിച്ചു വരുന്നത്. ഇന്ധന വില, ഇൻഷുറൻസ് പ്രീമിയം, സ്പെയർ പാട്ട്സ്, തുടങ്ങിയവയുടെ വില വർദ്ധനവ് മൂലം തകർന്നടിഞ്ഞ മോട്ടോർ വ്യവസായത്തെ ആ ശ്വാസ നടപടികൾ പ്രഖ്യാപിച്ച് താങ്ങി നിർത്തുന്നതിനു പകരം നടു റോഡിൽ വാഹനം തടഞ്ഞു നിറുത്തി സർക്കാറിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിയമപാലകരും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും പകൽകൊള്ള നടത്തുകയാണെന്നും ഇതവസാനിപ്പിച്ചില്ലെങ്കിൽ മോട്ടോർ […]
Thamarassery, കോരങ്ങാട് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം.

Thamarassery: കോരങ്ങാട് ഗവ: ഹൈസ്കൂളിന് സമീപം റോഡരിയിൽ നിർത്തിയിട്ട ലോറിയിൽ കാറടിച്ചാണ് അപകടമുണ്ടായത്.ചുങ്കം ഭാഗത്തുനിന്ന് വരികയായിരുന്നു കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.ഇടിയുടെ ആഘാതത്തിൽ ലോറിക്കും കാറിനു കേടുപാടുകൾ സംഭവിച്ചു.
Wayanad, ആത്മഹത്യ ശ്രമം: ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

Wayanad: ആത്മഹത്യ ശ്രമം ചികിത്സയിലായിരുന്ന വി ദ്യാർഥിനി മരിച്ചു. കട്ടയാട് സ്വദേശി ഷിബില ഷെറിൻ (17) ആണ് ചികിത്സയിലിരിക്കെ മരി ച്ചത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രി യിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡി ക്കൽ കോളജിലും പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ ത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന ലെ വൈകിട്ടോടെയാണ് മരിച്ചത്. ബത്തേരി സർവ്വജന ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. കട്ടയാട് ചങ്ങന ക്കാടൻ കബീർ-ജംഷീന ദമ്പതികളുടെ മക ളാണ്.
Kunnamangalam, മർക്കസ് ബോയ്സ് സ്ക്കൂൾ അദ്ധ്യാപകനെതിരെ പോക്സോ കേസ്.

Kunnamangalam: കാരന്തൂർ മർക്കസ് ബോയ്സ് സ്ക്കൂൾ അദ്ധ്യാപകന് എതിരെ പന്തീരങ്കാവ് സ്വദേശിയായ വിദ്യാർത്ഥി പോലീസിൽ പരാതി നൽകി. കഴിഞ്ഞ വർഷമാണ് ഇയാൾ വിദ്യാർത്ഥിയെ ശാരീരകമായി പീഡിപ്പിച്ചത് . പരാതി ഒതുക്കി തീർക്കാൻ ഉന്നതങ്ങളിൽ ശ്രമം തുടരുന്നതായി അറിയുന്നു ജുനൈദ് സഖാഫി എന്ന അദ്ധ്യാപകനെ പരാതി യെ തുടർന്ന് ഡി.ഡി. വിളിപ്പിച്ചതായി അറിയുന്നു. നിരവധി വിദ്യാർത്ഥി കൾ പീഡനത്തിന് ഇരയായിട്ടുണ്ട്. അധ്യാപകനെ മേനേജ് മെൻറ് ഗേൾസ് സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട് . സംഭവം പുറത്തറിഞ്ഞതോടെ വിവിധ വിദ്യാർത്ഥി സംഘടനകൾ രംഗത്ത് […]
റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ഇന്ന് .

കോഴിക്കോട് :റേഷൻ വ്യാപാരികളോട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിഷേധാത്മക നിലപാടുകൾക്ക് എതിരെ സംസ്ഥാനത്തെ റേഷൻ കടകളടച്ച് ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തുമെന്ന് വ്യാപാരി സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ സംഘനകളായ എ കെ ആർ ആർ ഡി എ, കെ ആർ ഇ യു (സി ഐ ടി യു), കെ എസ് ആർ ആർ ഡി എ എന്നിവ ചേർന്നതാണ് സംയുക്ത സമരസമിതി. പൊതുവിതരണ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, […]