Thamarassery, മാവിൻ്റെ ശിഖരം ദേശീയ പാതയിലേക്ക് ഒടിഞ്ഞു വീണു .

Thamarasseryma

Thamarassery പിഡബ്ല്യു ഡി റസ്റ്റ്ഹൗസിന് മുന്നിലെ മാവിൻ്റെ ശിഖരമാണ് ദേശീയ പാതയിലേക്ക് ഒടിഞ്ഞു വീണത്. നാട്ടുകാർ മുറിച്ചുമാറ്റി ഗതാഗത തടസം നീക്കി.

Thamarassery, നികുതി വെട്ടിപ്പ് ; കരിങ്കൽ ക്വാറി ഉൽപ്പന്നങ്ങൾ കയറ്റിയ ടിപ്പർ ലോറികളിൽ സംസ്ഥാന വ്യാപകമായി പരിശോധന, നിരപരാധികളെ ബലിയാടാക്കരുതെന്ന് ടിപ്പർ ഉടമകളും, ഡ്രൈവർമാരും.

tax evasion State wide inspection of tipper lorries carrying granite quarry products tipper owners drivers ask not to scapegoat innocent people cleanup

Thamarassery: പാസ് ഇല്ലാത്തതും, ബിൽ ഇല്ലാത്തതും, പെർമിറ്റ് നൽകിയതിനേക്കാൾ കൂടുതൽ ഭാരം കയറ്റിയതുമായ ടിപ്പർ ലോറികൾക്ക് പിഴ ചുമത്തി. കോഴിക്കോട് ജില്ലയിൽ ഇതുവരെ 27 വാഹനങ്ങൾക്ക് പിഴ ചുമത്തി. വിജിലൻസ് DYSP സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പും ,GST ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തുന്നത്.  താമരശ്ശേരിയിൽ 7 വാഹനങ്ങൾക്ക് പിഴ ചുമത്തിയത്. എന്നാൽ ബോഡി അളവ് അനുസരിച്ചാണ് ലോഡ് കയറ്റുന്നതെന്നും, ഇതിൻ്റെ ഭാരം അളക്കാനുള്ള സംവിധാനം ഒരുക്കേണ്ടത് ക്രഷറുടമകളാണെന്നും, അതിനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ടിപ്പർ ഡ്രൈവർമാരും, […]

Kakkayam, വനമേഖലയിൽ വൻ തീ പിടുത്തം; തീയിട്ടതാണെന്ന് സംശയം.

A huge fire broke out in Kakkayam forest area It is suspected that it was set on fire

Kakkayam: വനമേഖലയിൽ വൻ തീ പിടുത്തം.ഗണപതിക്കുന്നിലാണ് തീപിടുത്തം ഉണ്ടായത്.തീയിട്ടതാണെന്നാണ് സംശയം.തീ കെടുത്താൻ ഊർജ്ജിത ശ്രമം നടക്കുകയാണ്. തീയിട്ടതെന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം.

Koodaranji, അറവ് മാലിന്യ പ്ലാൻ്റിനെതിരെ പ്രതിഷേധ പന്തം.

Protest torch against Arav Garbage Plant

Koodaranji: വഴിക്കടവിൽ സ്ഥാപിക്കുന്ന അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ ആർ ജെ ഡി വഴിക്കടവ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പന്തം കൊളുത്തി സമര സായാഹ്നം നടത്തി. സമരപരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്യ്തു. സന്തേഷ് കിഴക്കേക്കരയുടെ അധ്യക്ഷതയിൽ നടന്ന സമരത്തിൽ ദേശിയ സമിതി അംഗം പി.എം. തോമസ് , ജില്ലാ സെക്രട്ടറി വിത്സൻ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ. ജിമ്മി ജോസ് പൈമ്പിള്ളിൽ, പി. അബ്ദുറഹിമാൻ ,എം.ടി സൈമൺ , പി.എം ഫോൻസിസ് […]

Perambra, സ്വദേശികളെ തട്ടികൊണ്ടുപോയി,സംഭവത്തിൽ ഒരാൾ പിടിയിൽ.

Natives of Perampra were kidnapped one arrested in the incident

Perambra: ഇന്നലെ വൈകുന്നേരം ഏഴരയോടെ പേരാമ്പ്രയിൽ നിന്നും മുഹമ്മദ് അസ്ലം, മെഹ് നാസ് എന്നിവരെ രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഇജാസ് എന്നയാളെയാണ് അപ്പാടിന് സമീപം പിടികൂടിയത്.മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.മുഹമ്മദ് അസ്ലം ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ എ.ആർ ക്യാമ്പിലെ പോലീസ് ഓഫീസറായ അപ്പാട് ശ്യാമിന്റെ മുൻപിലകപ്പെട്ടതോടെയാണ് പ്രതികളിൽ ഒരാൾ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. നിരവിൽ പുഴയിൽ വാഹനം നിർത്തിയപ്പോൾ ഓടി രക്ഷപ്പെട്ട മെഹ് നാസ് തൊണ്ടർനാട് പോലീസ് സ്റ്റേഷനിലാണുള്ളത് . വാഹനത്തിലുണ്ടായിരുന്ന […]

Thamarassery, ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെങ്കില്‍ വനം മന്ത്രി രാജിവെക്കണം;താമരശ്ശേരി ബിഷപ്.

Forest Minister should resign if unable to provide protection to people Thamarassery Bishop

Thamarassery: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആളുകൾ തുടർച്ചയായി മരിക്കുമ്പോഴും സർക്കാരിന് ഒരനക്കവുമില്ലെന്ന് താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. കർഷകരോട് നിഷേധാത്മക സമീപനമാണ് സർക്കാരിനുള്ളത്. ജനങ്ങൾക്ക് സുരക്ഷനൽകാൻ കഴിയുന്നില്ലെങ്കിൽ വനംമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രതിസന്ധി ഇന്നലെ തുടങ്ങിയതല്ല, വർഷങ്ങളായുണ്ട്. സർക്കാരിന് കൃത്യമായി സൂചന നൽകുന്നുണ്ട്. വയനാട്ടിലും ഇടുക്കിയിലും വന്യമൃഗശല്യമുണ്ടായി. കഴിഞ്ഞവർഷങ്ങളിൽ ആയിരത്തിലധികം ആളുകൾ മരിച്ചു. എന്നിട്ടും ഒരനക്കവുമില്ലാതെയിരിക്കുന്ന സർക്കാരിന് കർഷകരോട് നിഷേധാത്മക സമീപനമാണ്. ഇതിൽ അതിയായ ദുഃഖവും വേദനയും പ്രതിഷേധവുമുണ്ടെന്ന് താമരശ്ശേരി പറഞ്ഞു. പ്രശ്ന‌ത്തിൽ സർക്കാർ […]

Wayanad, സിദ്ധാര്‍ഥന്റെ മരണം; വീഴ്ച്ച പരിശോധിക്കാന്‍ നാലംഗ കമ്മീഷന്‍; കൂടുതല്‍ നടപടികളുമായി സര്‍വകലാശാല.

Wayanad: പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ വീഴ്ച്ച പരിശോധിക്കാന്‍ നാലംഗ സമിതിയെ നിശ്ചയിച്ച് വൈസ് ചാന്‍സിലര്‍. ഡീന്‍, അസി.വാര്‍ഡന്‍ എന്നിവരുടെ വീഴ്ച്ച പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ഥിയുടെ മരണത്തില്‍ വീഴ്ച്ച പറ്റിയെന്ന കണ്ടെത്തലിന് പിന്നാലെ കോളജ് ഡീന്‍ എം.കെ നാരായണന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ ആര്‍. കാന്തനാഥന്‍ എന്നിവരെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. വൈസ് ചാന്‍സിലറുടേതായിരുന്നു നടപടി. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് കാമ്പസില്‍ നടന്ന സംഭവങ്ങളില്‍ വീഴ്ച്ച […]

Kalpetta, സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍; ക്രിമിനല്‍ ഗൂഢാലോചന കുറ്റം കൂടി ചുമത്തി.

Kalpetta: പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ ഗൂഢാലോചന കുറ്റം കൂടി ചുമത്തി. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ തിരിച്ചുവിളിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതര വകുപ്പായ ഗൂഢാലോചന കുറ്റം കൂടി പ്രതികള്‍ക്കെതിരെ ചുമത്താന്‍ തെളിവുണ്ടെന്ന് പൊലീസ് അറിയിച്ചു. മര്‍ദ്ദനം, തടഞ്ഞു വെക്കല്‍, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ ചുമത്തിയിരുന്നത്. സിദ്ധാര്‍ത്ഥനെ മര്‍ദിച്ചതിനും കൃത്യമായ ആസൂത്രണമുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ 18 പ്രതികളും പിടിയിലായിരുന്നു. കൂടാതെ റിമാന്‍ഡ് […]

Koyilandy, എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ അമലിന്റെ പേരിൽ കേസെടുത്തു; കോളേജ് യൂണിറ്റ് സെക്രട്ടറി നൽകിയ പരാതിയിലാണ് കേസ്.

Koyilandy: കൊയിലാണ്ടി ആര്‍. ശങ്കര്‍ കോളേജിൽ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ വിചാരണയ്ക്കും ക്രൂരമായ മർദ്ദനത്തിനും ഇരയായ രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥി സി.ആര്‍. അമലിന്റെ പേരില്‍ കേസെടുത്ത് പോലീസ്. എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറി എ.ആര്‍. അനുനാഥിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മാര്‍ച്ച് ഒന്നിന് അമലിനെ ആക്രമിച്ചശേഷം നാലിന് അനുനാഥ് നല്‍കിയ പരാതിയിലാണ് അമല്‍ പ്രതിയാകുന്നത്. തന്റെ മൂക്കിടിച്ച് പരിക്കേല്‍പ്പിച്ചെന്ന അമലിന്റെ പരാതിയില്‍ പറയുന്ന ആളാണ് എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറി എ.ആര്‍. അനുനാഥ്. അതേസമയം അമലിനെതിരേ അനുനാഥ് ഉന്നയിക്കുന്ന […]

Kozhikode, സ്‌കൂട്ടറോടിച്ച് കുട്ടി നഗരത്തിൽ; ആർ.സി ഓണറായ ബന്ധുവിനെതിരെ കേസ്.

Kozhikode: പ്രായപൂർത്തിയാവാത്ത കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ കൊടുത്ത ബന്ധുവും വാഹനത്തിന്റെ ആർ.സി ഓണറുമായ വീട്ടമ്മക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് കേസെടുത്തു. ട്രാഫിക് പൊലീസ് ഇൻസ്‌പെക്ടറുടെ നിർദ്ദേശ പ്രകാരമുള്ള പ്രത്യേക പെട്രോളിങ്ങിനിടയിലാണ് മാനാഞ്ചിറ ബിഇഎം സ്‌കൂളിനടുത്ത് വെച്ച് കുട്ടി വാഹനം ഓടിച്ച് വരുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. സംശയം തോന്നിയ പൊലീസ് കൈകാണിച്ച് നിർത്തിച്ച് പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസിലായത്. സിറ്റി ട്രാഫിക് എസ്‌ഐ അജിത് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അഷ്‌റഫ് സിഎം, […]

Thamarassery, സെർവർ തകരാർ:റേഷൻ വിതരണം തടസ്സപ്പെട്ടു.

Server failure Ration delivery interrupted

Thamarassery: സെര്‍വര്‍ തകരാര്‍ മൂലം റേഷൻ വിതരണം തടസ്സപ്പെട്ടു. ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം റേഷൻ വാങ്ങാനെത്തിയവര്‍ക്ക് സാധനങ്ങള്‍ ലഭിക്കാതെ മടങ്ങേണ്ടി വന്നു. കോരങ്ങാട് റേഷൻ കടയിൽ രാവിലെ എട്ടു മുതൽ റേഷൻ വാങ്ങാനെത്തിയവര്‍ക്ക് ഏറെ കാത്തിരിപ്പിന് ഒടുവിലാണ് റേഷൻ വാങ്ങാൻ കഴിഞ്ഞത്.എല്ലാ റേഷൻ കടയിലും ഇത്തരം പ്രശ്നങ്ങളുള്ളതായി റേഷൻ വ്യാപാരികൾ പറയുന്നത്.

Kakkayam, കര്‍ഷകന്‍റെ കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം, കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വെക്കും.

10 lakh compensation to the farmers family the bison will be drugged today

Kakkayam: കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ച എബ്രഹാമിന്‍റെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. എബ്രഹാമിന്‍റെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നാളെ കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കൊല്ലപ്പെട്ട അബ്രഹാമിൻ്റെ സംസ്കാരം ഇന്ന്. കക്കയം സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിൽ വൈകിട്ടാണ് സംസ്കാരം. കോഴിക്കോട് മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. വന്യജീവി അക്രമത്തിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിൽ ഇന്ന് എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമകാരിയായ […]

test