Wayanad, ദമ്പതികൾ ഷോക്കേറ്റ് മരിച്ചു

Wayanad: പുൽപ്പള്ളി, കുടി വെള്ളത്തിനുള്ള മോട്ടറിലേക്കുള്ള കണക്ഷൻ ശരിയാക്കുന്നതിനിടയിൽ ഷോക്കേറ്റ് ഗൃഹ നാഥനും വീട്ടമ്മയും മരിച്ചു. കാപ്പി സെറ്റ് ചെത്തിമറ്റം പുത്തൻ പുരയിൽ ശിവദാസൻ (62)ഭാര്യ സരസമ്മ (56) എന്നിവരാണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. വീട്ടിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ തകരാറിലായതിനെ തുടർന്ന് ഇതിലേക്കുള്ള വൈദ്യുതി കണക്ഷൻ ശരിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ ഷോക്കേറ്റാണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ കരച്ചിൽ കേട്ട് സമീപ വാസികൾ ഓടിയെത്തി ഇരുവരെയും പുൽപ്പള്ളിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Mukkam, എ.എസ് ഐ ജയരാജ് നിര്യാതനായി

Mukkam: മുക്കം പോലീസ് സ്റ്റേഷനിലെ എ.എസ് ഐ.പേരാബ്ര കല്ലോട് സ്വദേശി ജയരാജ് (50) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകിട്ട് നാലു മണിയോടെ മരണപ്പെട്ടത് . മൃതദേഹം ഇന്ന് രാത്രി 10 മണിക്ക് പേരാബ്ര കല്ലോടുള്ള വീട്ടു വളപ്പിൽ സംസ്കരിക്കും
Thamarassery, ചുങ്കത്ത് ഇരുചക്ര വാഹനത്തില്‍ യുവാക്കളുടെ അഭ്യാസ യാത്ര

Thamarassery: താമരശേരിയില്‍ ഇരുചക്ര വാഹനത്തില്‍ രണ്ട് യുവാക്കളുടെ അഭ്യാസ യാത്ര. താമരശേരിയിലാണ് സംഭവം. ചുങ്കം കൂടത്തായി റോഡിലൂടെയാണ് രണ്ടു യുവാക്കള്‍ ഇരുചക്ര വാഹനത്തില്‍ അശ്രദ്ധമായി യാത്ര നടത്തിയത്. ബൈക്കില്‍ യാത്ര യുവാക്കളില്‍ മുന്നില്‍ ഇരിക്കുന്നയാള്‍ മൊബൈല്‍ ഫോണില്‍ നോക്കുന്നതും ഈ സമയത്ത് പിന്നില്‍ ഇരിക്കുന്നയാള്‍ വാഹനം ഓടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല.
നടി ജിപ്സ ബീഗത്തിന് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച Mukkam സ്വദേശി പിടിയില്‍

Kochi: നടിയും എയര്‍ ഹോസ്റ്റസുമായ ജിപ്സ ബീഗത്തിന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് Mukkam സ്വദേശി നിഷാന്ത് ശശീന്ദ്രനെ ആണ് ഇന്‍ഫോ പാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ പേ ഉപയോഗപ്പെടുത്തി നമ്പര്‍ എടുത്ത ശേഷം വാട്സ്ആപ്പ് വഴി പ്രതി നടിക്ക് സന്ദേശമയക്കുകയായിരുന്നു. കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനാണ് നിഷാന്ത്. അറസ്റ്റിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് നടിയും രംഗത്തെത്തി.
Omassery, വി. കെ.കോയാലി നിര്യാതനായി

Omassery: വി. കെ.കോയാലി (75) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമ, ആമിന. മക്കൾ: അബ്ദുൽ ഗഫൂർ ( ഖത്തർ), മുനീർ, സമീർ, റംല, ഖമറുന്നീസ, സലീമ. മരുമക്കൾ : സുബൈർ തെച്ച്യാട്, നവാസ് പുല്ലൂരാം പാറ, നൗഷാദ് മുക്കം, തസ്ലി, ശബ്ന, നിഹാന. മയ്യിത്ത് നിസ്കാരം ഇന്ന് വ്യാഴാഴ്ച രാവിലെ 8.30 ന് ഓമശ്ശേരി ടൗൺ സലഫീ മസ്ജിദിൽ.
Thiruvambady, പൊന്നാങ്കയം, പരിയാത്ത് തങ്കപ്പൻ നിര്യാതനായി

Thiruvambady: പൊന്നാങ്കയത്ത് വ്യാപാരിയായിരുന്ന പരിയാത്ത് തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ജയ, റെജി, ഷീബ, രജനി. മരുമക്കൾ: സുധാകരൻ കുനിയിടതുചാലിൽ (അത്തിപ്പാറ), പ്രകാശ് വെട്ടുകല്ലുംമാക്കൽ, (തമ്പലമണ്ണ), അഭിലാഷ് (കൊല്ലം). സംസ്കാരം ഇന്ന് (25-01-2024-വ്യാഴം) വൈകുന്നരം 03:00- മണിക്ക് കുട്ടൻ തറപ്പേൽ ശശിയുടെ ആനക്കാം പൊയിലിലെ വീട്ടു വളപ്പിൽ.
Thiruvambady, തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു.

Thiruvambady: പുല്ലൂരാംപാറ കുന്നത്ത് ബാലകൃഷ്ണൻ (58) തെങ്ങിൽ നിന്ന് വീണു മരിച്ചു. കഴിഞ്ഞ ദിവസം പുല്ലൂരാംപാറയിൽ തേങ്ങാ ഇടുന്നതിനിടെ തെങ്ങുകയറ്റ മിഷ്യൻ തകരാറായി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആയിരുന്നു മരണം. സംസ്കാരം ഇന്ന് വൈകുന്നേരം 05:00-ന് കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ മുക്കം ഓടത്തെരുവ് പൊതു ശ്മശാനത്തിൽ. ഭാര്യ: ശോഭന. മക്കൾ: പ്രശോഭ്, പ്രതീഷ് പ്രസീത. മരുമക്കൾ: ധന്യ, നിത്യ, സിബിൻ (കോവൂർ).
Wayanad, യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ

Wayanad: പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ പ്രതികൾ വീണ്ടും പിടിയിൽ. കൂളിവയൽ കുന്നേൽ വീട്ടിൽ ബാദുഷ (28), സഹോദരൻ നിസാമുദ്ദീൻ (24) എന്നിവരാണ് പിടിയിലായത്. ഇരുവരും മുമ്പ് പോക്സോ കേസിൽ പത്തു വർഷം ശിക്ഷ വിധിക്കപ്പെട്ടിരുന്നു. കൂളിവയൽ സ്വദേശിയായ തെൽഹത്തിന്റെ പരാതിയിലാണ് ഇരുവരും വധ ശ്രമത്തിന് വീണ്ടും അറസ്റ്റിലായത്. കഴിഞ്ഞ എട്ടാം തീയതി ഇരുവരും ചേർന്ന് തെൽഹത്തിനെ കത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. ആക്രമണത്തിൽ ഇയാളുടെ വലതു കൈക്ക് പൊട്ടലുണ്ടായി. ആക്രമണത്തിനിടെ തലക്കേറ്റ പ്രഹരത്തെ തുടർന്ന് […]
Meppadi, പിഞ്ചു കുഞ്ഞിന്റെ വയറ്റിൽ പോയ തുറന്ന പിന്ന് വിജയകരമായി പുറത്തെടുത്തു

Meppadi: കാട്ടിക്കുളം സ്വദേശികളായ ദമ്പതിമാരുടെ 11 മാസം പ്രായമായ പെൺ കുട്ടിയുടെ വയറ്റിൽ നിന്നും തുറന്നതും പകുതി മുറിഞ്ഞതുമായ പിന്ന് വിജയകരമായി പുറത്തെടുത്തു. വയറു വേദനയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ കാണിച്ച കുട്ടിയുടെ എക്സ് റേ യിലൂടെയാണ് വയറ്റിനുള്ളിൽ പിന്ന് ഉണ്ടെന്ന് മനസ്സിലായത്. തുടർന്ന് ഗാസ്ട്രോ എന്ററോളജി വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ.ശ്രീനിവാസ് എൻഡോസ്കോപ്പിയിലൂടെ അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. അരുൺ അരവിന്ദ്, ഡോ. റൂബി പർവീൺ എന്നിവരുടെ നേതൃത്വത്തിൽ ജനറൽ അനസ്തെഷ്യ നൽകികൊണ്ടായിരുന്നു […]
Bathery, പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസ്: ഏഴ് വര്‍ഷം കഠിന തടവും പിഴയും

Bathery: പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് രണ്ട് കേസുകളിലായി ഏഴ് വര്‍ഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. പുല്‍പ്പള്ളി ആനപ്പാറ താഴത്തേടത്ത് വീട്ടില്‍ ജോസ് അഗസ്റ്റിന്‍ എന്ന റിജോ (37) യെയാണ് Bathery ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഹരിപ്രിയ പി നമ്പ്യാര്‍ ശിക്ഷിച്ചത്. പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് പോക്‌സോ നിയമ പ്രകാരവും, മര്‍ദിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും […]
Kattippara, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി പ്രേംജി ജെയിംസ് ചുമതലയേറ്റു

Kattippara: മുസ്ലിം ലീഗിലെ മുഹമ്മദ് മോയത്ത് മുന്നണി ധാരണ പ്രകാരം രാജി വെച്ചതിനെ തുടർന്ന് കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡണ്ട് ആയി പ്രേംജി ജെയിംസിനെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് പ്രേംജി ജെയിംസിന്റെ സത്യ പ്രതിജ്ഞ ചടങ്ങ് മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ അരവിന്ദൻ (താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ജൗഹർ പൂമംഗലം (നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), അലക്സ് ചെമ്പകശ്ശേരി […]
Perambra, ആത്മഹത്യ ചെയ്ത ഭിന്ന ശേഷിക്കാരന്റെ മൃത ദേഹം സംസ്കരിച്ചു

Perambra: ചക്കിട്ടപ്പാറയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഭിന്ന ശേഷിക്കാരന്റെ മൃതദേഹം സംസ്കരിച്ചു. മുതുകാട് ക്രിസ്തു രാജ പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകൾ. ജോസഫിന്റെ മൃത ദേഹവുമായി കോൺഗ്രസ് കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വാർദ്ധക്യ പെൻഷൻ മുടങ്ങിയതോടെ ജോസഫ് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. എന്നും ഇക്കാര്യങ്ങൾ അധികൃതരെ കൃത്യമായി അറിയിച്ചിട്ടും നടപടി ഉണ്ടായില്ല എന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് അംഗം ജിതേഷ് പറയുന്നു. ജോസഫിന്റെത് സർക്കാർ സ്പോൺസർഡ് […]