റോഡ് വികസനത്തിന്റെ ഭാഗമായി Balussery – Kozhikode റോഡ് വേങ്ങേരി ജംക്ഷൻ ഇന്ന് അടക്കും

Kozhikode vengeri image

Kozhikode: ദേശിയ പാത 66 റോഡ് വികസനത്തിന്റെ ഭാഗമായി വേങ്ങേരി ജംക്ഷനിൽ വെഹിക്കിൾ ഓവർപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് Balussery – Kozhikode റോഡ് വേങ്ങേരി ജംക്ഷൻ നാളെ മുതൽ അടച്ചിടും. ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തു നിന്നു കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങൾ തണ്ണീർ പന്തൽ- മാവിളിക്കടവ്- കൃഷ്ണൻ നായർ റോഡ് വഴി കാരപ്പറമ്പ് കോഴിക്കോട്ടേക്കു പോകണം. കോഴിക്കോട്ടു നിന്നു ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരിക്കാംകുളം- തടമ്പാട്ടുതാഴം- വേങ്ങേരി മാർക്കറ്റ് ജംക്ഷൻ വേങ്ങേരി കയറ്റം […]

Thamarassery, കാറുകൾ ഇടിച്ചു തകർത്ത് നിർത്താതെ പോയ പിക്കപ്പ് വാൻ നാട്ടുകാർ പിൻ തുടർന്ന് പിടികൂടി.

In Thamarassery, locals chased the pick-up van that rammed the cars and kept going without stopping. image_cleanup

Thamarassery: പുല്ലാഞ്ഞിമേട് കാറുകളിൽ തട്ടി നിർത്താതെ പോയ പിക്കപ്പ് വാൻ നാട്ടുകാർ പിൻ തുടർന്ന് പിടികൂടി. പുല്ലാഞ്ഞിമേട് അച്ചൂസ് ഹോട്ടലിന് മുന്നിൽ നിർത്തിയിട്ട ഹോട്ടൽ  ഉടമയുടെ കാർ ഇടിച്ചു തകർത്ത ശേഷം ദേശീയ പാതയിലൂടെ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാറിലും ഇടിച്ചു. തുടർന്ന് നിർത്താതെ വയനാട് ഭാഗത്തേക്ക് പോയ പിക്കപ്പ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വയനാട്ടിലേക്ക് പോകുകയായിരുന്ന വണ്ടൂർ സ്വദേശിയായ റഹ്മത്തിൻ്റെ കാറിൽ കുട്ടികളടക്കം ഏഴുപേർ ഉണ്ടായിരുന്നു. ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പിക്കപ്പ് […]

Bathery, മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ലഹരി വസ്തുക്കൾ കടത്തിയ യുവാവ് അറസ്റ്റിൽ

A youth was arrested for smuggling drugs through Bathery, Muthanga check post image

Bathery: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തും സംഘവും നടത്തിയ വാഹന പരിശോധനക്കിടയിൽ 14 ഗ്രാം മെത്താഫൈറ്റമിൻ, 5 ഗ്രാം കഞ്ചാവ് എന്നീ ലഹരി വസ്തുക്കൾ കടത്തി കൊണ്ടുവന്ന യുവാവിനെ അറസ്റ്റ് ചെയ്തു. മാനിപുരം അരി പൊയിൽ വീട്ടിൽ ഹബീബ് റഹ്‌മാൻ (22) ആണ് അറസ്റ്റിലായത്. പ്രതിയെ തുടർ നടപടികൾക്കായി ബത്തേരി റേയ്ഞ്ച് ഓഫീസിലേക്ക് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ ശശി കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, പ്രിവൻ്റീവ് ഓഫീസർ […]

Thamarassery, ജ്വല്ലറി കവർച്ച; മൂന്നംഗ സംഘമെന്ന് സൂചന

Thamarassery, jewelery robbery; It is indicated that it is a three-member group image

Thamarassery: താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപത്തെ റന ഗോൾഡ് കവർച്ച നടത്തിയത് മൂന്നംഗ സംഘമെന്ന് പ്രാഥമിക സൂചന. കവർച്ചക്കാരുടെ സി.സി.ടി.വി ദൃശ്യം സമീപത്തെ കടയിലെേ CCtv യിൽ പതിഞ്ഞത് പോലീസ് പരിശോധന നടത്തി. പുലർച്ചെ 3.15 ഓടെയാണ് കവർച്ച നടന്നത്. കടയുടെ ചുമർ തുരന്ന് അകത്തു കടന്ന സംഘം ലോക്കറിൻ്റെ ഡോറിൻ്റെ അടിഭാഗം മുറിച്ചെടുത്താണ് സ്വർണം കവർന്നത്. എന്നാൽ ലോക്കറിൻ്റെ മുകൾ ഭാഗത്തെ രണ്ടറകൾ സൂക്ഷിച്ച സ്വർണം കൈക്കലാക്കാൻ സാധിച്ചില്ല. റൂറൽ എസ്.പി അരവിന്ദ് സുകുമാരൻ, താമരശ്ശേരി […]

Thiruvambady, വിജയോത്സവം സംഘടിപ്പിച്ചു.

Thiruvambady organized Vijayotsavam. image

Thiruvambady: ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ എൽ.എസ്.എസ്. വിജയികളെയും ഉപ ജില്ലാ തലത്തിലുള്ള വിവിധ മേളകളിലും ക്വിസ് മത്സരങ്ങളിലും വിജയികളായ വിദ്യാർത്ഥികളെയും അനുമോദിക്കുന്നതിനായി   വിജയോത്സവം സംഘടിപ്പിച്ചു. Thiruvambady ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും എൽ.എസ്.എസ്. വിജയികളായ ഹവ്വ സൈനബ്, ജിലി ജോസഫ് എന്നീ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. വൈസ് വാർഡ് മെമ്പർ മഞ്ജു ഷിബിൻ അധ്യഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ റംല ചോലയ്ക്കൽ മുഖ്യ […]

പണി മുടക്ക്; KPSTA വിചാരണ സദസ്സ് സംഘടിപ്പിച്ചു.

strike; KPSTA organized the hearing. image

Mukkam: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പണിമുടക്കിന്റെ പ്രചരണാർത്ഥം വിചാരണ സദസ്സ് സംഘടിപ്പിച്ചു. ജീവനക്കാരനോട് സർക്കാർ കാണിക്കുന്ന അനാസ്ഥയും, ക്ഷാമബത്ത പുനസ്ഥാപിക്കുന്നതിനും വില വർദ്ധനവ് തടഞ്ഞു നിർത്തുക, തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജനുവരി 24ന് സർക്കാർ ജീവനക്കാരും അധ്യാപകരും പണി മുടക്കുന്നത്. Mukkam എസ്.കെ. പാർക്കിൽ നടന്ന വിചാരണ സദസ്സ് മുക്കം മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് വേണു കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. KPSTA മുക്കം ഉപജില്ലാ പ്രസിഡൻ്റ് […]

Thiruvambady, മഞ്ഞക്കഴക്കുന്നേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ നിര്യാതയായി.

wife of Manjakhazhakunnel John, passed away. image

Thiruvambady: മഞ്ഞക്കഴക്കുന്നേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ (76) നിര്യാതയായി. പരേത തിരുവമ്പാടി വെട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഷാൻസി (അത്തിപ്പാറ), ജോഷി(ഖത്തർ), ബിജി, സുജ മാർട്ടിൻ, നിഷ, സീന സാജൻ. മരുമക്കൾ: സിന്ധു ഷാൻസി പേപ്പതിയിൽ(പീടികപ്പാറ), ഷാൻ്റി ജോഷി മണിമലക്കുന്നേൽ (ഖത്തർ), മാർട്ടിൻ പെരിഞ്ചല്ലൂർ ( തലയാട്), സാജൻ കല്ലൻ മാരിയിൽ(തരുവണ). സംസ്കാരം ശുശ്രൂഷ നാളെ രാവിലെ 9.30 ന്  തറിമറ്റത്തുള്ള വീട്ടിൽ നിന്നാരംഭിച്ച് സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.

SKSSF Thamarassery മേഖലക്ക് പുതിയ ഭാരവാഹികള്‍

New office bearers for SKSSF Thamarassery region image

Ekarool: നേരിന്റെ കൊടി പിടിക്കാം എന്ന പ്രമേയത്തില്‍ നടന്നു വരുന്ന SKSSF മെംബര്‍ഷിപ്പ് ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച Thamarassery മേഖല കൗണ്‍സില്‍ മീറ്റ് കോരങ്ങാട് മുഹമ്മദ് ഹാദി മുഹമ്മദ് ഹാഷിർ നഗറിൽ നടന്നു. കുട്ടമ്പൂർ ദാറുൽ ഹിദായ പ്രിൻസിപ്പാൾ ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് അണ്ടോണ അധ്യക്ഷനായിരുന്നു. ഹാരിസ് മുസ്‌ലിയാർ തലയാട് പ്രാർത്ഥന നിർവഹിച്ചു. SKSSF ജില്ലാ ട്രഷറർ ഫൈസൽ ഫൈസി മടവൂർ മുഖ്യ പ്രഭാഷണം നടത്തി. SKSSF ജില്ലാ ഓര്‍ഗനൈസിങ് […]

Thamarassery, കലവറ നിറക്കൽ ഘോഷ യാത്ര

Thamarassery, Kalavara Fillakkal Ghosha Yatra image

Thamarassery: തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ (23.1.2024) കലവറ നിറക്കൽ ഘോഷ യാത്ര നടന്നു. വൈകുന്നേരം 4:30 ഓടെ വാടിക്കൽ വെണ്ടേക്ക് മുക്കിൽ നിന്നും ആരംഭിച്ച നിറപ്പക്കിട്ടാർന്ന കലവറ നിറക്കൽ ഘോഷ യാത്ര പള്ളിയറക്കാവ് അങ്കണത്തിൽ 6 മണിയോടെ എത്തിചേർന്നു.

Thamarassery, ജ്വല്ലറിയില്‍ വന്‍ മോഷണം

Massive theft at Thamarassery, Jewellery image

Thamarassery: താമരശ്ശേരി ടൗണില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 50 പവൻ മോഷ്ടിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. സ്ഥാപനത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. 25 ലക്ഷം രൂപ വില മതിക്കുന്ന ആഭരണങ്ങൾ നഷ്ടമായതാണ് പ്രാഥമിക നിഗമനം. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൽ സലാമിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ഇന്ന് രാവിലെ കട തുറക്കാൻ ജോലിക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കടയുടെ മുകൾ നിലയിലേക്ക് […]

Thamarassery, ചുരത്തില്‍ ബസ് കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിടുന്നു

pass traffic image

Adivaram: Thamarassery ചുരത്തില്‍ ആറാം വളവില്‍ KSRTC ബസ് കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിടുന്നു. വണ്‍വെ ആയി മാത്രമെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സാധിക്കുകയുള്ളു. രാവിലെ എട്ടു മണിയോടെയാണ് ബസ് കുടുങ്ങിയത്. അതേ സമയം ആറാം വളവില്‍ മറ്റൊരു ലോറിയും കേടായത് ഗതാഗത തടസ്സം രൂക്ഷമാകാന്‍ ഇടയുണ്ടെന്ന് ചുരം സംരക്ഷണ സമിതി അറിയിച്ചു. പോലീസും, ചുരം സംരക്ഷണ സമിതി, NRDF പ്രവര്‍ത്തകര്‍ ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

Kozhikode, ബേപ്പൂരിൽ മീൻ പിടുത്ത ബോട്ടിന് തീ പിടിച്ചു

A fishing boat catches fire at Beypur, Kozhikode image

Kozhikode: ബേപ്പൂരിൽ മീൻ പിടുത്ത ബോട്ടിന് തീ പിടിച്ചു. ബേപ്പൂർ ബോട്ട് യാർഡിൽ അറ്റകുറ്റ പണികൾക്കായി കയറ്റിയിട്ടിരുന്ന ബോട്ടിന് തീ പിടിച്ചു, ബോട്ടിന് ഉൾവശം പൂർണ്ണമായും കത്തി നശിച്ചു, തീയണച്ചു. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. എന്താണ് തീപിടുത്തത്തിന്റെ കാരണം എന്നതിൽ വ്യക്തതയില്ല. പുതിയാപ്പ സ്വദേശിയുടെ മിലൻ എന്ന ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിന്റെ ഉൾ ഭാഗം പൂർണമായും കത്തി നശിച്ചു. ബേപ്പൂരിലെ ഫയർഫോഴ്‌സ് യൂണിറ്റും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.