Wayanad: പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ പ്രതികൾ വീണ്ടും പിടിയിൽ.
കൂളിവയൽ കുന്നേൽ വീട്ടിൽ ബാദുഷ (28), സഹോദരൻ നിസാമുദ്ദീൻ (24) എന്നിവരാണ് പിടിയിലായത്. ഇരുവരും മുമ്പ് പോക്സോ കേസിൽ പത്തു വർഷം ശിക്ഷ വിധിക്കപ്പെട്ടിരുന്നു.
കൂളിവയൽ സ്വദേശിയായ തെൽഹത്തിന്റെ പരാതിയിലാണ് ഇരുവരും വധ ശ്രമത്തിന് വീണ്ടും അറസ്റ്റിലായത്. കഴിഞ്ഞ എട്ടാം തീയതി ഇരുവരും ചേർന്ന് തെൽഹത്തിനെ കത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി.
ആക്രമണത്തിൽ ഇയാളുടെ വലതു കൈക്ക് പൊട്ടലുണ്ടായി. ആക്രമണത്തിനിടെ തലക്കേറ്റ പ്രഹരത്തെ തുടർന്ന് നാല് തുന്നലും ഇടേണ്ടി വന്നു. ആക്രമണത്തെ തുടർന്ന് തെൽഹത്ത് മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പോക്സോ കേസിൽ ഇരുവർക്കുമെതിരെ മൊഴി നൽകിയതിന്റെ പ്രതികാരമാണ് ആക്രമണത്തിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. യുവാവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഇത്തവണ അറസ്റ്റിലായത്.