Poonoor, പൂവത്തിങ്ങൽ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

Poonoor: വടക്കേ നെരോത്ത് പാലൊന്നു കുഴിയിൽ താമസിക്കും പരേതനായ പുളിക്കിൽ മായിൽ പോക്കർ ഹാജിയുടെ ഭാര്യ പൂവത്തിങ്ങൽ ഫാത്തിമ ഹജ്ജുമ്മ (84) നിര്യാതയായി മക്കൾ: ഖദീജ, റുഖിയ, റംല, ജമീല, നാസർ, സലീം. മരുമക്കൾ: മുഹമ്മദ് മാസ്റ്റർ പാലങ്ങാട്, മുഹമ്മദലി കൂരാച്ചുണ്ട്, ഷമീന നടുവണ്ണൂർ, റസിയ നാദാപുരം, പരേതരായ ബഷീർ എളേറ്റിൽ വട്ടോളി, അബ്ദുറഹ്മാൻ ഇയ്യാട്. മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് വടക്കേ നെരോത്ത് ജുമാ മസ്ജിദിൽ.
Kozhikode, കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Kozhikode: ഒഡിഷയിൽ നിന്ന് കോഴിക്കോട്ടേക്ക് തീവണ്ടിയിൽ കടത്തി കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ടൗൺ അസിസ്റ്റൻറ്് കമ്മിഷണർ ബിജു രാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും ആൻറി നർക്കോട്ടിക് ഷാഡോസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഒഡിഷ സ്വദേശിയായ മാനസ് ദാസ് (25), മഹാരാഷ്ട്ര സ്വദേശികളായ രാകേഷ് (32), സന്ദേശ് (30) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റ് പരിസരത്തു നിന്ന് പിടികൂടിയത്. മാനസ് […]
Bathery, കോടതി വളപ്പിലും കരടിയിറങ്ങി

Bathery: വയനാട്ടിൽ മാനന്തവാടിക്ക് പിന്നാലെ സുൽത്താൻ ബത്തേരിയിലും കരടിയിറങ്ങി. ബത്തേരി ടൗണിൽ കോടതി വളപ്പിൽ ഇന്നലെ രാത്രി 11 മണിയോടെ കരടിയെ കണ്ടെത്തി. റോഡ് കുറുകെ കടന്ന് കോടതി വളപ്പിൽ കയറിയ കരടിയെ ഇതുവഴിയെത്തിയ കാർ യാത്രികരാണ് കണ്ടത്. കോടതിയുടെ പുറകു വശത്തെ മതിൽ ചാടി കോളിയാടി ഭാഗത്തേക്ക് കരടി നീങ്ങിയെന്നാണ് വിവരം. സംഭവമറിഞ്ഞ് വനം വകുപ്പും പൊലീസും സ്ഥലത്തെത്തിയിരുന്നു. മാനന്തവാടിയിലെയും പനമരത്തെയും ജന വാസമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കരടിയിറങ്ങിയിരുന്നു. വന പാലകർ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും […]
Wayanad, ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം; ഡോക്ടർക്ക് തടവും പിഴയും

Wayanad: ചികിത്സയ്‌ക്കെത്തിയ പെണ്‍ കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ ഡോക്ടര്‍ക്ക് ഒരു വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനായിരുന്ന മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്വദേശി ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് വിധി. കല്‍പ്പറ്റ സ്വദേശിയായ പെണ്‍ കുട്ടിയുടെ പരാതിയിലാണ് നടപടി. 2020 ഒക്ടോബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കല്‍പ്പറ്റയിലെ സ്വകാര്യ ക്ലിനിക്കില്‍ വച്ച് ജോസ്റ്റിന്‍ ഫ്രാന്‍സിസ് പതിനെട്ടുകാരിയായ പെണ്‍ കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഈ സമയത്ത് വയനാട് ജില്ലാ മാനസികാരോഗ്യ […]
Poonoor, കോളിക്കൽ അങ്കണവാടിയിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

Poonoor: രാഷ്ട്രത്തിൻ്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനം കോളിക്കൽ അങ്കണവാടിയിൽ സമുചിതമായി ആഘോഷിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും വാർഡ് മെമ്പറുമായ മുഹമ്മദ് മോയത്ത് പതാക ഉയർത്തി. അങ്കണവാടി വർക്കർ അസ്മ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി. അഹമ്മദുകുട്ടി മാസ്റ്റർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. വി.കെ. അസൈനാർ, ജാഫർ കോളിക്കൽ, സതീഷ് വി.പി, അശ്റഫ് അച്ചൂർ, ഐ.കെ. അബ്ദുസ്സലാം, പി.പി. അബ്ദുല്ലത്തീഫ്, കക്കാടൻ മൊയ്തീൻ തുടങ്ങിയവർ സംബനിച്ചു. മധുര പലഹാര വിതരണവും ഉണ്ടായിരുന്നു. ടി.പി. അസ്മാബി […]
75-ാം Republic ദിനത്തിന്റെ നിറവില്‍ രാജ്യം

Thamarassery: 75 -ാം Republic ദിനത്തിന്റെ നിറവില്‍ രാജ്യം. 1950ല്‍ നമ്മുടെ രാജ്യത്ത് ഭരണ ഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. ‘വികസിത ഭാരത്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. നാരീ ശക്തിയുടെ വിളംബരം കൂടിയാണ് ഇത്തവണത്തെ പരേഡ് എന്നതും പ്രസക്തം. പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണ്. ഇതാണ് റിപ്പബ്ലിക് എന്ന വാക്കിൻ്റെ അർത്ഥം. രാജ്യം പരമാധികാര രാഷ്ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ […]
Thamarassery, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടു

Thamarassery: താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പിരിച്ചു വിട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കെട്ടിട നിർമ്മാണ ഫണ്ട് സ്വരൂപിക്കുന്ന പ്രവർത്തനത്തിൽ വീഴ്‌ച വരുത്തുകയും നിരുത്തരവാദ പരമായ സമീപനം സ്വീകരിക്കുകയും ചെയ്തതിന്റെ പേരിലാണ് എം.സി. നസിമുദ്ധീൻ പ്രസിഡണ്ടായിട്ടുള്ള Thamarassery മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ താൽക്കാലിക ചുമതല ബ്ലോക്ക് പ്രസിഡണ്ട് പി. ഗിരീഷ് കുമാറിന് നൽകിയിരിക്കുന്നതിനായി ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
Kodanchery, നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം

Kodanchery: നിയന്ത്രണം നഷ്‌ടപ്പെട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം. കണ്ണോത്ത് കോടഞ്ചേരി റോഡിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഇടിയുടെ ശക്തിയിൽ വൈദ്യുത പോസ്റ്റ് തകർന്നു. പാലക്കാട് സ്വദേശികളുടെതാണ് അപകടത്തിൽ പെട്ട കാർ എന്നാണ് പ്രാഥമിക വിവരം. ആർക്കും പരിക്കില്ല.
Thamarassery, പോലീസ് സ്റ്റേഷനിൽ കയ്യാങ്കളിയും, ഭീകരാന്തരീക്ഷവും സൃഷ്ടിച്ച സ്ത്രീകൾക്കെതിരെ കേസ്

Thamarassery: പോലീസ് സ്റ്റേഷന് അകത്ത് കയ്യാങ്കളിയും, ഭീകരാന്തരീക്ഷവും സൃഷ്ടിച്ച രണ്ടു സ്ത്രീകൾക്കെതിരെ കേസെടുത്തു. വ്യാഴാഴാച ഉച്ചക്ക് 12.15 ഓടെയായിരുന്നു സംഭവം. അടിവാരം സ്വദേശിനിയായ യുവതിയും, വൈത്തിരി സ്വദേശിനിയും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.. ഇവർക്കെതിരെ 41 A(1) Crpcപ്രകാരം നോട്ടീസ് നൽകിയ ശേഷമാണ് IPC 1860/24U/S,160 2 ചേർത്ത് കേസെടുത്തത്.
Thiruvambady, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ബിന്ദു ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു.

Thiruvambady: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ബിന്ദു ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റായിരുന്ന മേഴ്സി പുളിക്കാട്ട് കോൺഗ്രസ് പാർട്ടിയിലെ ധാരണയുടെ അടിസ്ഥാനത്തിൽ രാജി വെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് ലെ റംല ചോലക്കലായിരുന്നു എതിർ സ്ഥാനാർത്ഥി. Thiruvambady ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന് പത്ത് അംഗങ്ങളും എൽഡിഎഫിന് ഏഴ് അംഗങ്ങളുമാണുള്ളത്. Thiruvambady ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പാലക്കടവിൽ നിന്ന് രണ്ടാം തവണയാണ് ബിന്ദു ജോൺസൺ തെരഞ്ഞെടുക്കപ്പെടുന്നത്. റിട്ടേണിങ് ഓഫീസർ Kozhikode സഹകരണ സംഘം അസി.രജിസ്റ്റാർ രജിത പുതിയ പ്രസിഡൻ്റിന് […]
Wayanad, ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

Wayanad: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പയ്യമ്പള്ളി തറപ്പേല്‍ വീട്ടീല്‍ ജോസഫ് – സീന ദമ്പതികളുടെ മകനും, മാനന്തവാടി ന്യൂമാന്‍സ് കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ ഡോണ്‍ ജോണ്‍ പോള്‍ (19) ആണ് മരിച്ചത്. രാത്രി 7 മണിയോടെ പയ്യമ്പള്ളി ടൗണിലായിരുന്നു അപകടം. ബൈക്ക് ഓടിക്കൊണ്ടിരിക്കുന്നതിനിടെ അതേ ദിശയിൽ പോകുന്ന ഒരു ഓട്ടോറിക്ഷ വലതു ഭാഗത്തേക്ക് തിരിഞ്ഞു കയറുന്നതിനിടെ ബൈക്ക് ഓട്ടോയെ മറികടക്കുന്നതോടൊപ്പം നിയന്ത്രണം വിട്ട് മറിഞ്ഞാണ് […]
Perambra, ഭിന്നശേഷിക്കാരന്റെ ആത്മഹത്യ; കുടുംബത്തെ ഏറ്റെടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്

Perambra: പെൻഷൻ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരനായ ചക്കിട്ടപ്പാറ മുതുകാട് വളയത്ത് ജോസഫിൻ്റെ കുടുംബത്തെ ഏറ്റെടുക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ ബിജു കണ്ണന്തറ, സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം എന്നിവർ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരു വർഷത്തെ പെൻഷൻ കുടുംബാംഗങ്ങൾക്ക് നൽകിയതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കൾ. കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം. വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റിൻ്റെ ഭാഗത്ത് നിന്നും ജാഗ്രത കുറുവുണ്ടായി. മരണത്തിന് ശേഷവും ജോസഫേട്ടൻ്റെ […]