ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലും മോഷണം നടത്തിയ രണ്ടു പേര്‍ പോലീസ് പിടിയില്‍

Police arrested two people who committed theft in Balussery and surrounding areas image

Balussery: ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലും മോഷണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അവിടനല്ലൂര്‍ പൊന്നാമ്പത്ത് മീത്തല്‍ ബബിനേഷ് സി.എം(32), പൂനത്ത് നെല്ലിയുള്ളതില്‍ അരുണ്‍കുമാര്‍ എന്‍.എം (30) എന്നിവരാണ് പിടിയിലായത്. മോഷണം പതിവായതോടെ പ്രതികളെ കണ്ടെത്തുന്നതിനായി Balussery പോലീസ് ഇൻസ്പക്ടർ എം.കെ സുരേഷ് കുമാറിൻറെ നിർദ്ദേശ പ്രകാരം എസ്.ഐ റഫീക്കിൻറെ മേൽ നോട്ടത്തിൽ സ്‌പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കപ്പുറം കുന്നോത്ത് പര ദേവത ക്ഷേത്രത്തിലെ 3 കവര വിളക്കുകള്‍ മോഷ്ടിച്ച കേസിലെ […]

Vythiri, KSRTC ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം

Vythiri, KSRTC bus lost control and overturned image

Vythiri: KSRTC ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം. ദേശീയ പാതയിൽ കൽപറ്റക്കും വൈത്തിരിക്കും ഇടയിൽ വെള്ളാരം കുന്നിൽ കിൻഫ്രാ പാർക്കിന്ന് സമീപം കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ടു. 3.45 ന് ബത്തേരിയില്‍ നിന്നും പുറപ്പെട്ട ബസ് വൈകിട്ട്‌ 5 മണിയോടെയാണ് അപകടത്തിൽ പെട്ടത്‌.  കോഴിക്കോടേക്കുള്ള (TT KL 15 9926) ബസ്സാണ് നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌.

Thamarassery, അമ്പായത്തോട് വെച്ച് 4.655 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടു യുവാക്കൾ പിടിയിൽ

karassery image_cleanup

Thamarassery: 4.655 ഗ്രാം എം.ഡി.എം.എ സഹിതം രണ്ട് യുവാക്കളെ Thamarassery എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്തും സംഘവും പിടികൂടി. ചാത്തമംഗലം ഈസ്റ്റ് മലയമ്മ സ്വദേശികളായ നിരോട്ടിപ്പാറ വീട്ടിൽ മുഹമ്മദ് റഫ്സൽ (24), പൂലോട്ടു വീട്ടിൽ ജിൽഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് കമ്മിഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി 11.30-ന് കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ദേശീയ പാതയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ […]

Kattippara, സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം സംഘടിപ്പിച്ചു.

Kattippara, organized Social Life Wellness Programme. image

Kattippara: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും കട്ടിപ്പാറ മഹല്ല് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സോഷ്യൽ ലൈഫ് വെൽനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു. 18 വയസ്സ് പൂർത്തിയായ പെൺ കുട്ടികൾക്കും 21 വയസ്സ് തികഞ്ഞ ആൺ കുട്ടികൾക്കുമായി നടത്തുന്ന മൂന്ന് ദിവസത്തെ പ്രീമാരിറ്റൽ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സാണിത്. രാവിലെ 9 30 മുതൽ വൈകിട്ട് 4 30 വരെ മൂന്ന് ദിവസങ്ങളിലായി 6 സെഷനുകളായിട്ടാണ് ക്ലാസുകൾ. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാല ഘട്ടത്തിൽ ഇത്തരം വിവാഹ […]

Koodaranji: സിസ്റ്റർ ഹെലൻ നിര്യാതയായി

Sister Helen passed away image

Koodaranji: കർമ്മലീത്താ സന്യാസിനി സമൂഹം Thamarassery സെന്റ് മേരിസ് പ്രൊവിൻസ് അംഗം സിസ്റ്റർ ഹെലൻ (89) നിര്യാതയായി. സംസ്കാരം ഇന്ന് (07-01-2024-ഞായർ ) ഉച്ചക്ക് Koodaranji മഠം ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. വയനാട് പാടിച്ചിറ വടക്കും കര (കണിയാറകത്ത്) പരേതരായ ആഗസ്തി – കത്രി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതനായ ഏലിക്കുട്ടി, ചിന്നമ്മ, അഗസ്റ്റിൻ, പെണ്ണമ്മ. നടവയൽ, കീഴ്പ്പള്ളി, പുഷ്പഗിരി, തോട്ടുമുക്കം, എൻ. ആർ പുര, കുട്ടർപ്പാടി, കബനിഗിരി, […]

Thiruvambady, പുല്ലൂരാംപാറ, പുന്നത്താനത്ത് ജോലാൽ നിര്യാതനായി

Died by Jolal at Thiruvambady, Pullurampara, Punnathanath image

Thiruvambady: പുല്ലൂരാംപാറ ആദ്യകാല കരാത്തെ പരിശീലകൻ പുന്നത്താനത്ത് ജോലാൽ (60) കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് (07-01-2024-ഞായർ) ഉച്ചയ്ക്ക് 02:00-ന് ഇരിട്ടി തന്തോട് സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: എൽസമ്മ. പൊടിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ഷെർലക് ലാൽ, ആഷ്‌ല മേരി ലാൽ. മരുമക്കൾ: നിനു ഫ്രാൻസിസ് (അയർലാൻഡ്), ജിഫിൻ തോമസ് (അബുദാബി). സഹോദരങ്ങൾ: ജൂലിയസ്, ബിജു, സമിത, സിൽവിയ.

Thamarassery, കൂടത്തായി അമ്പല കുന്നുമ്മൽ ആമിന നിര്യാതയായി

Ambala Kunummal Amina has passed away in Koodathai, Thamarassery image

Thamarassery: പരേതനായ പരേതൊടുകയിൽ ആലിയുടെ ഭാര്യ കൂടത്തായി അമ്പല കുന്നുമ്മൽ ആമിന(63) നിര്യാതയായി. മയ്യിത്ത് നിസ്ക്കാരം രാവിലെ 10.30 ന് കൂടത്തായി മസ്ജിദുന്നൂറിൽ. ഖബറടക്കം കൂടത്തായി വലിയ ജുമാ മസ്ജിദിൽ.

Thiruvambady, അത്തിപ്പാറ, വയലിൽ രജീഷ് നിര്യാതനായി.

Rajish died in Thiruvambady, Attippara, field. image

Thiruvambady: അത്തിപ്പാറ, വയലിൽ രാജന്റെ മകൻ രജീഷ് (42) നിര്യാതനായി. ഭാര്യ: രേഷ്മ കണ്ണംകുളത്ത് കുടുംബാംഗം. മക്കൾ: അർജുൻ കൃഷ്ണ, നകുൽ കൃഷ്ണ. അമ്മ: രാധാരാജൻ. സഹോദരങ്ങൾ: വിജീഷ്, ദിവ്യ. സംസ്കാരം : ഇന്ന് വൈകുന്നേരം 3 മണിക്ക് ശേഷം Thiruvambady പഞ്ചായത്ത് സ്മശാനത്തിൽ

Thamarassery, മരം കട പുഴകി വീണ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

At Thamarassery, the collapse of a timber shop disrupted traffic on the National Highway image_cleanup

Thamarassery: ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുള്ള പടു വൃക്ഷം കടപുഴകി കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാതയിലേക്ക് വീണതിനാൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുക്കത്തു നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘവും, നാട്ടുകാരും ചേർന്ന് മരം നീക്കം ചെയ്തു. Thamarassery ട്രാഫിക് പോലീസ് ഗതാഗതം നിയന്ത്രിച്ചു. ഗ്രേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ഭരതൻ, അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഷക്കൂർ, Thamarassery ട്രാഫിക് എസ് ഐ മുരളി പി ആർ, പൊതു പ്രവർത്തകരായ ഹാരിസ് […]

Thiruvambady, പുന്നക്കൽ വഴിക്കടവ് പുലിയുടേതെന്നു തോന്നും വിതത്തിലുള്ള കാൽപ്പാടുകൾ പരിഭ്രന്തി പരത്തി

Thiruvambady, Punnakal road crossing caused panic by what appears to be a tiger's footprints image

Thiruvambady: പുന്നക്കൽ വഴിക്കടവ് പന്തമാക്കൽ ജംയിസിൻ്റെ വീടിൻ്റെ മുറ്റത്തും കോഴി ഫാം പരിസരത്തും പുലിയുടേതെന്ന് തോന്നിപ്പിക്കും വിതമുള്ള കാല്പ്പാടുകൾ പരിഭ്രന്തി പരത്തി. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണിവിടം. കഴിഞ്ഞ ദിവസം വെളുപ്പിന് മൂന്ന് മണി സമയത്ത് നായയുടെ കുര കേട്ട് ഉറക്കത്തിൽ നിന്ന് എണീറ്റ ജെംയ്സും കുടുംബവും ലൈറ്റിടിക്കുകയും ബഹളം വെക്കുകയും ചെയ്തപ്പോഴാണ് ഇത് ഓടി മറഞ്ഞത്. തറഞ്ഞ് കിടക്കുന്ന മുറ്റത്താണ് കാല്പാടുകൾ പതിഞ്ഞ് കിടക്കുന്നത്. കഴിഞ്ഞ ആഴ്ച്ച പൂവാറൻ തോട്ടിൽ പുലി സാനിധ്യം തിരിച്ചറിഞ്ഞിരുന്നു. അതെ […]

Thamarassery, പഞ്ചായത്ത് തല കായിക മേളയിൽ പള്ളിപ്പുറം ജി എം യു പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി

Thamarassery, Pallipuram GMUP School became the overall champions in the panchayat level sports fair image

Thamarassery: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ എൽ.പി വിഭാഗം വിദ്യാർഥികൾക്കായി കായിക മേള സംഘടിപ്പിച്ചു. പള്ളിപ്പുറം (ചാലക്കര) ജി.എം.യു.പി സ്കൂൾ ഗ്രൗണ്ടിൽ വെച്ചായിരുന്നു കായിക മേള നടന്നത്. മേളയുടെ ഉദ്ഘാടനം Thamarassery എ.ഇ.ഒ സതീഷ് കുമാർ നിർവ്വഹിച്ചു. വാർഡ് മെമ്പർ റംല ഖാദർ അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം ജി.എം.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ്സും മേളയുടെ ജനറൽ കൺവീനറുമായ എ.പി മിനി ടീച്ചർ സ്വാഗതം പറഞ്ഞു. എ.ഇ.ഒ സതീഷ് കുമാർ പതാക ഉയർത്തുകയും, കായിക താരങ്ങളുടെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. […]