ഇമ്പിച്ചിക്കോയ മുസ്ല്യാര്‍ മരണപ്പെട്ടു (Poonoor)

poonoor image

Poonoor: ദീർഘ കാലം Poonoor റേഞ്ച് ജംഇയ്യത്തുൽമുഅല്ലിമീൻ സെക്രട്ടറിയായിരുന്ന ഉമ്മിണിക്കുന്നുമ്മൽ ഇമ്പിച്ചി കോയ മുസ്‌ലിയാർ (74)നിര്യാതനായി. ഭാര്യ: സഫിയ മക്കൾ: സുഹറ, റൈഹാന, ഫായിസ, സൈദ, താഹിറ. മരുമക്കൾ: സുബൈർ വള്ളിയാട്, അഷ്റഫ് ഓമശ്ശേരി, ഉസ്മാൻ പുതുപ്പാടി, ലത്തീഫ് കൊടുവള്ളി സഹോദരങ്ങൾ: പി.സി.അഹമ്മദ് കുട്ടി, പി.സി.അബ്ദുറഹിമാൻ , ആമിന ,സുബൈദ, മൈമൂന.  

കെ എസ്‌ എഫ്‌ ഇ ഈങ്ങാപ്പുഴ ശാഖയിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ (Engapuzha)

Youth arrested for extorting money from KSFE Engapuzha branch (Engapuzha) image

Thamarassery: കെ എസ്‌ എഫ്‌ ഇ Engapuzha ശാഖയിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി പിടിയിലായി. മട്ടാഞ്ചേരി കൊടുവള്ളി അനീഷ്‌ റാഷിദ്‌ 29 നെയാണ്‌ Thamarassery Police ഗുണ്ടൽപേട്ട ഫെബ്രിയിൽ നിന്നും അറസ്‌റ്റ്‌ ചെയ്‌തത്‌. മുഖ്യ പ്രതിയായ നിയാസ്‌ അലിയുടെ ബന്ധുവാണ്‌ ഇയാൾ. ഈ കേസിൽ ഇതുവരെ 5 പേർ അറസ്റ്റിലായിട്ടുണ്ട്. താമരശ്ശേരി എസ്‌ ഐ വി.കെ. റസാഖിന്റ നേതൃത്വത്തിലുളള സംഘമാണ്‌ അനീഷ്‌ റാഷിദ്‌ പിടികൂടിയത്. കർണാടകത്തിൽ തെളിവെടുപ്പിന്‌ കൊണ്ടുപോയി. എസ്‌ ഐ റോയിച്ചൻ, സിനീയർ […]

ചുരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് (Thamarassery)

accident

Thamarassery: Thamarassery ചുരത്തിൽ ഒന്നാം വളവിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു അപകടം. രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും Kozhikode മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഈങ്ങാപ്പുഴ സ്വദേശികൾ സഞ്ചരിച്ച ബൈക്കും കൊടുവള്ളി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകുന്നേരം 6:30 ഓടെ ആണ് അപകടം . ഈങ്ങാപ്പുഴ കരികുളം സ്വദേശികളായ അമൽ സജയൻ, മാതാവ് ഷൈജി എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ സഞ്ചരിച്ച ബൈക്കും, കൊടുവള്ളി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് അപകടത്തിൽ പെട്ടത്.

കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ച് അപകടം രണ്ടുപേർക്ക് പരിക്ക് (Thamarassery)

Accident between car and crane service vehicle, two injured (Thamarassery) image

Thamarassery: താമരശ്ശേരിയിൽ വാഹനാപകടം. കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. പരിക്കേറ്റ വരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു

പർദ്ദയും നിഖാബും ധരിച്ച് പള്ളി പരിസരത്ത് എത്തിയ യുവാവ് പിടിയിൽ (Malappuram)

image

Malappuram: പർദ്ദയും നിഖാബും ധരിച്ച് പള്ളിയിലേക്ക് പുറപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. Malappuram ജില്ലയിലെ ചെറുകാവിലാണ് സംഭവം. ജുമുഅ നമസ്‌കാരത്തിന്റെ സമയത്താണ് ഇയാൾ പർദ്ദയും നിഖാബും ധരിച്ച് വേഷ പ്രച്ഛന്നനായി ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. അസം സ്വദേശിയായ സമീഹുൽ ഹഖിനെയാണ് വേഷം മാറി പള്ളി പരിസരത്ത് നിന്ന് നാട്ടുകാർ പിടികൂടിയത്. ഇയാളെ പിന്നീട് പോലീസിൽ ഏല്പിച്ചു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കൊണ്ടോട്ടി പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. തന്റെ വസ്ത്രങ്ങൾ മോഷണം പോയതിനാലാണ് പർദ്ദയും നിഖാബും ധരിച്ച് […]

കരുമല അപകട വളവിൽ ആശ്വാസമാവും സ്പീഡ് ബ്രേക്കർ (Balussery)

Speed ​​breaker at Karumala dangerous curve (Balussery) image

Balussery: ചോരക്കളമായിരുന്ന കരുമല വളവിൽ ഇനി അപകടം കുറയും. വളവിലെ അപകടം കുറയ്ക്കുന്നതിനും അമിത വേഗത നിയന്ത്രിക്കുന്നതിനുമായി സ്പീഡ് ബ്രേക്കർ സ്ഥാപിച്ചതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്. കരുമല അങ്ങാടിയിലും വളവിലും ഇൻഡസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന് സമീപത്തുമാണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 23 വലിയ അപകടങ്ങളും നിരവധി ചെറിയ അപകടങ്ങളുമാണ് ഈ വളവിൽ ഉണ്ടായത്. ഈ അപകടങ്ങളിലായി മൂന്നുപേർ മരിക്കുകയും നിരവധി പേർ പരിക്ക് പറ്റി ഗുരുതരാവസ്ഥയിലുമാണ്. രണ്ട് വളവുകൾ അടുത്തടുത്തുള്ളതും മറുഭാഗത്ത് നിന്ന് […]

കാറിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്ക് (Vadakara)

A young man died when a pick-up van hit his car. Six injured in accident (Vadakara) image

Kozhikode: Vadakara ഓർക്കാട്ടേരിയിലെ പെട്രോൾ പമ്പിന് സമീപം പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എടച്ചേരി പുതിയങ്ങാടി മത്തത്ത് കുനിയിൽ ജിയാദ് (29) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ 6 പേരെ Vadakara യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപ്പണം കോട്ടക്കടവ് പള്ളിപറമ്പത്ത് അഫ്‌ലം (28), കൈനാട്ടി ശക്കീർ (18), എടച്ചേരി തലായി പട്ടുകണ്ടിയിൽ അബ്ദുൽ റഹിം (30), തലായി ഇർഷാദ് (30), തലായി നെരോത്ത് ഇസ്മായിൽ (29), കണ്ണൂക്കര കിഴക്കെ വീട്ടിൽ നിധിൻ ലാൽ […]

ഓണ വിപണി, ചിറകടിച്ച് ഉയർന്ന് ചിക്കൻ വില (Kozhikode)

Chicken prices skyrocket in Ona market (Kozhikode) image

Kozhikod : ഓണ വിപണി മുന്നിൽ കണ്ട് ചിക്കൻ വില കുതിക്കുന്നു. കിലോയ്ക്ക് 190 ആയിരുന്ന ബ്രോയിലർ ചിക്കൻ വില ഇന്നലെ 240 ആയി. ഓണനാളാവുമ്പോഴേക്കും 300 കടക്കുമെന്നാണ് ചിക്കൻ വ്യാപാരികൾ പറയുന്നത്. ഓണം ലാഭം ലക്ഷ്യമാക്കി സംസ്ഥാനത്തെ ഫാമുടമകളും അന്യ സംസ്ഥാന ഫാമുടമകളും പൂഴ്ത്തിവെപ്പ് നടത്തുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ചിക്കൻ വ്യാപാരി സമിതി ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന് പറഞ്ഞു. കേരളത്തിലെയും തമിഴ്നാട്ടിലെയും ഫാമുകളിൽ ആവശ്യത്തിന് കോഴി കിട്ടാനുള്ളപ്പോഴാണ് ഫാമുകൾ അന്യായമായി വില വർദ്ധിപ്പിക്കുന്നത്. രണ്ടു […]

കൊടുവള്ളി ഗവ: കോളേജിൽ എസ് എഫ് ഐ- എം എസ് എഫ് സംഘർഷം; ആറുപേർക്ക് പരിക്ക് (Koduvally)

Koduvalli

Koduvally: Koduvally ഗവ: കോളേജിൽ എസ് എഫ് ഐ- എം എസ് എഫ് സംഘർഷം. സംഘർഷത്തിൽ നാല് എം എസ് എഫുകാർക്കും രണ്ട് എസ് എഫ് ഐക്കാർക്കും പരിക്കേറ്റു. എസ് എഫ് ഐ മെമ്പർഷിപ്പ് ചേർത്തലുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കു തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഇരു കൂട്ടരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും പിന്നീട് സംഘർഷത്തിലെത്തുകയുമായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

വൈത്തിരിയിൽ ബൈക്ക് അപകടം: യുവാവ് മരിച്ചു (Wayanad)

wayanad image

Wayanad: വൈത്തിരിക്ക് സമീപം ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. തളിപ്പുഴ സ്വദേശി കുന്നുമ്മൽ അസീസിൻ്റെ മകൻ റസൽ (21) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് മരണം സംഭവിച്ചത്. പഴയ വൈത്തിരിക്കും തളിപ്പുഴക്കും ഇടയിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്,. തലക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ റസലിനെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ Kozhikode മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.      

അമിത വേഗതയിലെത്തിയ ടിപ്പര്‍ ബസ്സിലിടിച്ചു; പതിനഞ്ച് പേര്‍ക്ക് പരിക്ക് (Kozhikode)

Overspeeding tipper hit the bus; Fifteen people were injured

Kozhikode: മൂട്ടോളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരിക്ക്. രാവിലെ പത്തുമണിയോടെ അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ബസ്സില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. രണ്ട് ഡ്രൈവര്‍മാരുടെയും ഒരു സ്ത്രിയുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ സമയമായതിനാല്‍ ബസില്‍ നിരവധി കുട്ടികളും ഉണ്ടായിരുന്നു, പരിക്കേറ്റവരെ Kozhikode മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ അമിത വേഗതയിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ് പൊളിച്ചുമാറ്റിയാണ് അപകടത്തില്‍പ്പെട്ട […]

വിദ്യാർഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന വ്യാജ പീഡന പരാതി നൽകി അധ്യാപിക (Kozhikode)

(Kozhikode image

Kozhikode: വിദ്യാർഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന വ്യാജ പീഡന പരാതി നൽകി അധ്യാപിക. കോഴിക്കോട് പേരാമ്പ്രയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപികയാണ് വ്യാജപരാതി നൽകിയത്. പത്താം ക്ലാസ് വിദ്യാർഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റിയിൽ പരാതി നൽകുകയായിരുന്നു. പരാതി വ്യാജമെന്ന് കണ്ടെത്തിയ ചൈൽഡ് വെൽഫയർ കമ്മിറ്റി സംഭവം ആവർത്തിക്കരുതെന്ന് അധ്യാപികക്കും സ്കൂളിനും താക്കീത് നൽകി. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ലഹരിക്കടിമയെന്ന് അധിക്ഷേപിച്ചെന്നും വിദ്യാർഥിനി പറഞ്ഞു.എന്തിനാണ് അധ്യാപിക ഇങ്ങനെ പരാതി നൽകിയതെന്ന് അറിയില്ലെന്നും വീട്ടുകാർ പറയുന്നു. നാലു തവണയാണ് പെൺകുട്ടിയുടെ മൊഴിയെടുത്തത്. […]