തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു (Thiruvananthapuram)

Thiruvananthapuram: തിരുവനന്തപുരം ബാലരാമപുരം പള്ളിച്ചൽ പൂങ്കോട് നീന്തൽ കുളത്തിന് സമീപം തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജിനിമോൾ -ജയകൃഷ്ണൻ ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനാണ്.
ചുരം രണ്ടാം വളവിൽ കെ എസ് ആർ ടി സി ബസ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചു (Thamarassery)

Thamarassery: Thamarassery ചുരം രണ്ടാം വളവിൽ കെ എസ് ആർ ടി സി ബസ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചു. ടൂറിസ്റ്റ് ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. ഇരു ബസ്സുകളും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്നു. ബത്തേരി ഗ്യാരേജിലെ K S R T C ബസ്സാണ് ടൂറിസ്റ്റ് ബസ്സിൻ്റെ വലതുഭാഗത്തെ ബോഡിയിൽ ഇടിച്ചത്.
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ മോഷണം പോയി (Thamarassery)

Thamarassery: താമരശ്ശേരി ചുങ്കം കായ്യേലിക്കുന്ന് വിമുക്ത ഭടൻ ഇമ്പിച്ചിക്കോയയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട KL 50 Q 9996 നമ്പർ കാർ ഇന്നലെ രാത്രി മോഷണം പോയി. വാടകക്ക് എടുത്ത് ഉപയോഗിക്കുന്ന കാറായിരുന്നു.
വാഹനാപകട മരണം; നിര്‍ത്താതെ പോയാല്‍ ഇനി പത്തുവര്‍ഷം തടവ് (New Delhi)

New Delhi: വാഹനാപകടത്തില്‍ ആളുകള്‍ മരിക്കുന്ന സംഭവങ്ങളില്‍ പത്തുവര്‍ഷം തടവ് ശിക്ഷയ്ക്ക് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ നിയമത്തില്‍ വ്യവസ്ഥ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 102 (2) ലാണ് പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കി മരണം സംഭവിക്കുന്ന കേസുകളില്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയോ പൊലീസിനേയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കാതിരുന്നാലോ ചെയ്താല്‍, പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കും. കൂടാതെ പിഴയും വിധിക്കും-നിയമത്തില്‍ […]
തൊഴിലുറപ്പ് തൊഴിലാളികൾക്ക് 200 ദിവസം തൊഴിൽ നൽകണം (Thamarassery)

Thamarassery: തൊഴിലുറപ്പ് തൊഴിലാളികൾക്ക് 200 ദിവസം തൊഴിൽ നൽകണമെന്നും തൊഴിലാളികളെ ഇ എസ് ഐ ആനുകൂല്യത്തിൽ ഉൾപ്പെടുത്തണമെന്നും എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ താമരശ്ശേരി ഏരിയ സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീജ ബിജു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നിധീഷ് കല്ലുള്ളതോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി. ബാബു, സി. ടി ബിന്ദു, ഏരിയ ട്രഷറർ […]
മൂന്നുമാസത്തിനുള്ളിൽ ജില്ലയിൽ രണ്ടരക്കോടിയുടെ തട്ടിപ്പുകേസുകൾ (Kozhikode)

Kozhikode: സൈബർ ഇടങ്ങളിലെ ചതിക്കുഴികളിൽ ജാഗ്രതക്കുറവുകൊണ്ട് വിദ്യാ സമ്പന്നരും അനുദിനം കുടുങ്ങുന്നു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് മൊത്തം രണ്ടരക്കോടിയുടെ സൈബർ തട്ടിപ്പ് കേസുകൾ. ഒരുദിവസം പത്തും പന്ത്രണ്ടും എന്ന കണക്കിൽ സൈബർകേസുകൾ കൂടിവരുകയാണ്. കഴിഞ്ഞ മാസം മാത്രം ജില്ലയിൽ നിന്ന് 92 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. റസ്റ്റ് ഡെസ്‌ക്ക്, എനിഡെസ്‌ക്ക്, ക്വിക്ക് ഡെസ്‌ക്ക് എന്നിങ്ങനെ നല്ല ഉദ്ദേശ്യത്തിനായി രൂപംകൊണ്ട ആപ്പുകളാണ് തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നതെന്ന് സൈബർ പോലീസ് […]
K S R T C തൊഴിലാളികൾ 26ന് സൂചന പണി മുടക്ക് നടത്തും

Thiruvananthapuram: സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ K S R T C യില്‍ തൊഴിലാളികള്‍ 26 ന് സൂചനാ പണിമുടക്ക് നടത്തും. ഓണം ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പളം ഒറ്റത്തവണയായി നല്‍കുക, ആവശ്യപ്പെട്ട ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം അനുവദിക്കുക, അനാവശ്യ ശിക്ഷാ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 25 ന് രാത്രി 12 മുതല്‍ 26 ന് രാത്രി 12 വരെയാണ് പണിമുടക്ക്.
AIR INDIA EXPRESS വിമാനം മണിക്കൂറുകള്‍ വൈകി; മുടങ്ങിയത് രണ്ട് വിവാഹ നിശ്ചയങ്ങള്‍

Dubai: എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനിശ്ചിതമായി വൈകിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍. ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എ എക്‌സ് 544 വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്. ശനിയാഴ്ച രാത്രി 8.45 ന് ദുബൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ 2.45 നാണ് പുറപ്പെട്ടത്. മുപ്പത് മണിക്കൂറാണ് വിമാനം വൈകിയത്. 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ ഞായറാഴ്ച നടക്കേണ്ട രണ്ടു വിവാഹ നിശ്ചയങ്ങളാണ് മുടങ്ങിയത്. ചടങ്ങുകള്‍ മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു തിരുവനന്തപുരം കടയ്ക്കല്‍ സ്വദേശി മുഹമ്മദിന്റെ നിക്കാഹ് നിശ്ചയിച്ചിരുന്നത്. […]
യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍ (Perambra)

Kozhikode: ഇരുപത്തിയെട്ടുകാരിയെ പീഡിപ്പിക്കുകയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. Perambra പാണ്ടിക്കോട് മുണ്ടയില്‍ വിഷ്ണുവിനെ(28)യാണ് പേരാമ്പ്ര സി.ഐ ബിനു തോമസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയവേ ബാംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പിടിച്ചത്. യുവതി നല്‍കിയ പരാതിയിന്മേല്‍ ജൂണ്‍ 14നാണ് പോലീസ് കേസെടുത്തത്. യുവതിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം രൂപയാണ് വിഷ്ണു തട്ടിയെടുത്തത്. പ്രതിയെ Perambra മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. സി.ഐ ബിനു തോമസിന്റെ നേതൃത്വത്തില്‍ സി […]
എം ഡി എം എ യുമായി ലോറി ഡ്രൈവർ പിടിയിൽ (Thiruvambady)

Thiruvambady: മാരക ലഹരിമരുന്നായ MDMA യുമായി കൂമ്പാറയിൽ ടിപ്പർ ഡ്രൈവർ പിടിയിൽ. കൂമ്പാറ സ്വദേശിയായ മംഗലശ്ശേരി ഷൗക്കത്താണ് Thiruvambady പോലീസിന്റെ പിടിയിലായത്. സ്കൂൾ കുട്ടികൾക്ക് അടക്കം ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്ന ഡീലറാണ് ഷൗക്കത്തെന്ന് പോലീസ് പറഞ്ഞു.
അമ്മ മരിച്ചെന്ന്’നമ്പരിട്ട്’ യുവതി,കയ്യോടെ സ്വർണം പിടികൂടി കസ്റ്റംസ് (Nedumbassery))

Kochi: Nedumbassery വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. അമ്മ മരിച്ചെന്നും വേഗം പോകണമെന്നും പറഞ്ഞ് 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ആലപ്പുഴ സ്വദേശിനിയാണ് കസ്റ്റംസിന്റെ പിടിയിലായത്. 518 ഗ്രാം സ്വർണമാണ് പിടികൂടിയത്. ബഹ്റൈനിൽ നിന്ന് വന്നതായിരുന്നു യുവതി. അമ്മ മരിച്ചെന്നും വേഗം പോകണമെന്നും പരിശോധന ഒഴിവാക്കിത്തരാമോ എന്നും ഇവർ പറഞ്ഞതായാണ് വിവരം. എന്നാൽ, ഗ്രീൻ ചാനലിലൂടെ കടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു. ഷൂസില്‍ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച 275 […]
മണ്ണിൽ നിന്നു കിട്ടിയത് പൊന്ന് ; തൊഴിലുറപ്പ് തൊഴിലാളിയുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് (Mukkam)

Mukkam: രണ്ടര വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണ ചെയിൻ തൊഴിലുറപ്പ് തൊഴിലാളിയുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് തേക്കുംകുറ്റിയിലെ കുറ്റ്യാങ്ങൽ അനു ഏബ്രഹാം. കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡ് ആനയാംകുന്നിലെ തൊഴിലുറപ്പ് തൊഴിലാളി പ്രസന്ന കൂവപ്പാറയാണ് സത്യസന്ധത കാണിച്ചത്. തൊഴിലുറപ്പ് പണിക്കിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് രണ്ട് പവന്റെ സ്വർണ മാല പ്രസന്നയ്ക്ക് ലഭിച്ചത്. സ്ഥലത്തിന്റെ ഉടമ അവിടെ ഇല്ലാതിരുന്നതിനാൽ മാല വീട്ടിലേക്ക് കൊണ്ടു പോയി. തുടർന്നു പറമ്പിന്റെ ഉടമ വയലിൽ ഗഫൂറിനെ മാല ഏൽപ്പിച്ചു. […]