സ്കൂട്ടറിൽ ടോറസ് ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം (Pathanamthitta)

Pathanamthitta: പത്തനംതിട്ട വള്ളിക്കോട് – വകയാർ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ സ്കൂട്ടറിൽ ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അങ്ങാടിക്കൽ വടക്ക് പാല നിൽക്കുന്നതിൽ കിഴക്കേതിൽ ജയ്സൺ – ഷീബ ദമ്പതികളുടെ മകൾ ജെസ്ന ജെയ്സൺ (15) ആണ് മരിച്ചത്. അമ്മ ഷീബയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുമ്പോൾ രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിൽ എത്തിയ ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തലയടിച്ച് വീണ ജെസ്നയെ […]
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ (Kochi)

Kochi: പള്ളിപ്പുറം ബീച്ച് കരയില്‍ പാം ബീച്ച് ഹോം സ്റ്റേ കെട്ടിടത്തില്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ഞാറയ്ക്കല്‍ എക്‌സൈസ് സംഘം പിടികൂടി. മുനമ്പം ബീച്ച് കരയില്‍ കളത്തില്‍പറമ്പില്‍ ജോണ്‍സണ്‍ മകന്‍ സ്‌പെസോം (23), കൊടുങ്ങല്ലൂര്‍ ആല വില്ലേജ് പല്ലിനട കരയില്‍ മനപ്പിള്ളി വീട്ടില്‍ രവി മകന്‍ രതീഷ് (33) എന്നിവരാണ് പിടിയിലായത്. ഞാറക്കല്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം. ഒ. വിനോദ്, പ്രിവന്റീവ് ഓഫീസര്‍ എസ്. ജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി. കെ. വിമല്‍കുമാര്‍,ടി. ടി. […]
യാത്രയ്ക്കിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (Palakkad)

Palakkad: പാലക്കാട് നെന്മാറയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്‌കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം. മംഗലം-ഗോവിന്ദപുരം റോഡില്‍ വെച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തി ഇരുവരും സ്‌കൂട്ടറില്‍ നിന്നിറങ്ങി. ഉടന്‍ തന്നെ വാഹനത്തില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. കൊല്ലങ്കോടു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണമായി കത്തിനശിച്ചു. തീ പിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വിദേശത്തേക്ക് മുങ്ങിയ യുവാവ് തിരിച്ച് വന്നപ്പോൾ അറസ്റ്റില്‍ (Kalpetta)

Kalpetta: പത്തൊന്‍പതുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വിദേശത്തേക്ക് മുങ്ങിയ യുവാവ് തിരിച്ച് വരുന്നതിനിടെ വിമാനത്താവളത്തില്‍ അറസ്റ്റിലായി. പനമരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഒരു വര്‍ഷത്തിന് ശേഷമാണ് പിടിയിലാകുന്നത്. പിലാക്കാവ് വിലങ്ങുംപുറം അജിനാഫ് ( 24 ) ആണ് അറസ്റ്റിലായത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരികെ വരുന്ന വഴിമധ്യേ ബെംഗളൂരു വിമാനത്താവള അധികൃതര്‍ […]
മയക്ക്മരുന്ന് മാഫിയക്കെതിരെ നടപടി ശക്തമാക്കി കോഴിക്കോട് സിറ്റി പൊലീസ് (Kozhikode)

Kozhikode: മയക്ക് മരുന്ന് മാഫിയക്കെതിരെ നടപടി ശക്തമാക്കി കോഴിക്കോട് സിറ്റി പൊലീസ്. തുടർച്ചയായി കേസുകളിൽ അകപ്പെടുന്ന പ്രതികളുടെ വസ്തുക്കൾ കണ്ടു കെട്ടാൻ തീരുമാനം എടുത്തതായി സിറ്റി പൊലിസ് കമ്മിഷണർ രാജ്പാൽ മീണ വ്യക്തമാക്കി. മയക്ക് മരുന്ന് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലിസ് നടപടി കർശനമാക്കുന്നത്. പൊലീസ് രഹസ്യാന്വേഷണ വിഭാഗവും ഒപ്പം ഡ്രോൺ ക്യാമറ പെയോഗിച്ചുള്ള പരിശോധനയിലും നിരവധി ലഹരിവേട്ടയാണ് പൊലിസ് നടത്തിയത്. മയക്ക് മരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്നവരും ഇതിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവരുടെയും വസ്തുക്കൾ […]
മായം കലർന്ന ശർക്കര വിപണിയിൽ സുലഭം. ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 3500 കിലോ (Kozhikode)

Kozhikode: മായം കലർന്ന ശർക്കര വിപണിയിൽ സുലഭം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3500 കിലോ ശർക്കരയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പിടികൂടിയത്. വലിയങ്ങാടി, പേരാമ്പ്ര, നാദാപുരം, വടകര എന്നിവിടങ്ങളിലെ അഞ്ച് സ്ഥാപനങ്ങളിൽ നിന്നായാണ് ഇവ പിടികൂടിയത്. കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ 45 കിലോ മായം കലർന്ന ശർക്കര പിടികൂടിയിരുന്നു. ഇന്നലെ മാത്രം പിടികൂടിയത് 400 കിലോ ശർക്കരയാണ്. തുണികൾക്ക് നിറം നൽകുന്ന സിന്തറ്റിക് ഡൈ ആയ റൊഡോമിൻ ബി കലർന്ന ശർക്കരയാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്. റോഡമിൻ ബി […]
️സംവിധായകൻ സിദ്ദിഖ് അന്തരിച്ചു (Kochi)

Kochi: ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ന്യുമോണിയേയും കരൾ രോഗ ബാധയേയും തുടർന്നു ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം കുറഞ്ഞു വരുന്നതിനിടെ തിങ്കളാഴ്ച മൂന്ന് മണിയോടെ ഹൃദയാഘാതമുണ്ടായി. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്നു അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു വിലയിരുത്തലുകൾ നടത്തിയിരുന്നു. എക്മോ സപ്പോർട്ടിലാണ് ജീവൻ നിലനിർത്തിയിരുന്നത്.
നിയന്ത്രണം വിട്ട കാർ ഇടിച്ച് 11ബൈക്കുകൾ തകർന്നു (Koyilandy)

Koyilandy: നിയന്ത്രണം വിട്ടെത്തിയ കാര്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ ഇടിച്ചു തകര്‍ത്തു. 11 ബൈക്കുകള്‍ തകര്‍ന്നു. ഭാഗ്യത്തിനാണ് ദുരന്തം ഒഴിവായത്. ചൊവ്വാഴ്ച വൈകീട്ട് 6.45 ഓടെ ദേശീയ പാതയില്‍ താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം. Kozhikode നിന്നു Vadakara യിലേക്ക് പോവുകയായിരുന്ന കെ എല്‍ 18 9798 നമ്പര്‍ വാഗ്‌നര്‍ കാറാണ് ഇടിച്ചത്. കാര്‍ ഓടിച്ച ആള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു. പോലീസെത്തി കാര്‍ സ്റ്റേഷനിലെക്ക് മാറ്റി. നിരവധി പേര്‍ സഞ്ചരിക്കുന്ന ദേശീയ പാതയില്‍ വന്‍ അപകടമാണ് […]
റാങ്ക് ജേതാവിന് അനുമോദന പ്രവാഹം: കത്തറമ്മലിന് അഭിമാനമായി ഷാന ജാസ്മിൻ

Katharammal: കേരള ആർകി ടെക്ചർ (കീം 2023) പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കത്തറമ്മൽ പുത്തൻ പീടികയിൽ ഷാന ജാസ്മിനെ തേടി അഭിനന്ദന പ്രവാഹം.നാടിന്റെ അഭിമാനമാണ് ഷാന ജാസ്മിനെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. തണ്ണിക്കുണ്ട് സി.പി.ഐ.എം കമ്മിറ്റിയുടെ ഉപഹാരം പി.ടി.എ റഹിം എം.എൽ.എ നൽകി.സുരേഷ് എൻ കെ,എം ടി സലിം പങ്കെടുത്തു. മുസ്‌ലിം ലീഗ് മൂന്നാം വാർഡ്, നാലാം വാർഡ് കമ്മറ്റികൾക്ക് വേണ്ടി എം.എ. റസാഖ് മാസ്റ്റർ ഉപഹാരം നൽകി. യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം പി.എം. […]
ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു (Vadakara)

Kozhikode: Vadakaraയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രയരങ്ങോത്ത് പാറപ്പൊത്തിൽ പവിത്രന്റെ മകൻ അനന്തു (29) ആണ് മരിച്ചത്. ദേശീയ പാതയിൽ പാർക്കോ ആശുപത്രിക്കു സമീപം തിങ്കളാഴ്ച രാത്രി 10:30നാണ് അപകടമുണ്ടായത്. അമ്മ: ഷീബ. സഹോദരങ്ങൾ: അശ്വതി, യദുകൃഷ്ണ.
വ്യാപാരിയെ ലഹരി സംഘം ആക്രമിച്ചതായി പരാതി (Balussery)

Balussery: വ്യാപാരിയെ ലഹരിസംഘം ആക്രമിച്ചതായി പരാതി. Balussery കൈരളി റോഡിലെ റോയൽ ഹാർഡ് വേർസ് ഉടമ അരവിന്ദനെയാണ് (59) വീട്ടിലേക്ക് വരുന്ന വഴി തിങ്കളാഴ്ച രാത്രി എഴിന് ലഹരി സംഘം ആക്രമിച്ചത്. അരവിന്ദന്റെ വീട്ടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ രാപകൽ ഭേദമന്യേ ലഹരി സംഘം മദ്യപാനവും മറ്റു ലഹരി ഉപയോഗവുമായി തമ്പടിക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. അക്രമത്തിൽ പരിക്കേറ്റ അരവിന്ദനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Balussery പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഹര്‍ഷീനകേസില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ (Medical College Kozhikode)

Kozhikode: ഏറെ വിവാദമായ ഹര്‍ഷീനകേസില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ. പോലീസ് റിപ്പോര്‍ട്ട് അനുകൂലമായിട്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ഷീന ഡി.എം.ഒ ഓഫീസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്നാണ് ഡി.എം.ഒ ഡോ.കെ.കെ.രാജാറാം എട്ടിന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുമെന്നും തുടര്‍ന്ന് റിപ്പോര്‍ട്ട് പോലീസിനും സര്‍ക്കാരിനും സമര്‍പ്പിക്കുമെന്ന് പറഞ്ഞത്. Medical College എ.സി കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഹര്‍ഷീനയുടെ വയറ്റില്‍ കുടങ്ങിയ കത്രിക (ആര്‍ട്ടറി […]