മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റിൽ (Thiruvananthapuram)

Thiruvananthapuram: തിരുവനന്തപുരത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം. കാട്ടാക്കടയിലാണ് സംഭവം നടന്നത്. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. അമ്പലത്തില്‍കാല സ്വദേശി രാജേന്ദ്രന് നേരെയാണ് വധശ്രമം നടന്നത്. രാത്രി ജനാലവഴി ശരീരത്തിലേക്ക് പാമ്പിനെ തുറന്നുവിടുകയായിരുന്നു. സംഭവത്തില്‍ പ്രതി കിച്ചുവിനെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.
രാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു (Wayanad)

Wayanad: രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് തന്നെ സഭയിലെത്തുമെന്നാണ് റിപ്പോർട്ട്. 134 ദിവസത്തിന് ശേഷമാണ് സഭയിലേക്കുള്ള തിരിച്ചുവരവ്. രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ് നീതിയുടെ വിജയമാണെന്ന് ശശി തരൂർ പ്രതികരിച്ചു. ഓഗസ്റ്റ് നാലിലെ സുപ്രീംകോടതി ഉത്തരവ് അനുകൂലമായതോടെ സാങ്കേതികമായി രാഹുൽ ഗാന്ധി അയോഗ്യത ഒഴിവായെങ്കിലും ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് സഭാ നടപടികളിൽ പങ്കെടുക്കാൻ […]
വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഒട്ടേറെ വാഹനങ്ങൽ. വർഷങ്ങളായി റോഡിലിറക്കാത്ത വാഹനങ്ങൾക്കും നോട്ടീസ് (Vadakara)

Vadakara: എ.ഐ ക്യാമറ പ്രവർത്തനക്ഷമമായതോടെ ഒന്ന് വ്യക്തമായി. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഒട്ടേറെ വാഹനങ്ങൽ നിരത്തിലുണ്ട്. എ ഐ ക്യാമറയിൽ പതിയുന്ന ചിത്രങ്ങളാണ് സാക്ഷി. യഥാർത്ഥ ഉടമക്ക് പിഴ അടക്കാൻ നോട്ടീസ് വരുന്നതോടെയാണിത് വ്യക്തമാകുന്നത്. വർഷങ്ങളായി റോഡിലിറക്കാത്ത വാഹന ഉടമകൾക്ക് പോലും വടകരയിൽ നോട്ടീസ് വന്നിട്ടുണ്ട്. പല സ്ഥലത്ത് നിന്നും നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചുന്നത്. Vadakara മേപ്പയിൽ വീട്ടിൽ നിർത്തിയിട്ട ബൈക്ക് കോഴിക്കോട് മാവൂർ റോഡിൽ നിയമ ലംഘനം നടത്തിയതായി കാണിച്ച് […]
താമരശ്ശേരിയിലെ പരസ്യ,പ്രചരണ ബോർഡുകൾ നീക്കം ചെയ്തു. നടപ്പാത കയ്യേറ്റങ്ങൾ പൊളിച്ചു നീക്കിയില്ല (Thamarassery)

Thamarassery: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പരസ്യ, പ്രചരണ ബോർഡുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ നീക്കം ചെയ്തു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. മറ്റു പഞ്ചായത്തുകൾ നേരത്തെ തന്നെ നടപടി സ്വീകരിച്ചെങ്കിലും താമരശ്ശേരിയിൽ ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. ഇതേ തുടർന്ന് പൊതുപ്രവർത്തകൾ വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും, കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാൻ തയ്യാറെടുക്കുകയും ചെയ്ത വേളയിലാണ് നടപടികൾ ആരംഭിച്ചത്. എന്നാൽ Thamarassery യിൽ വ്യാപാരികൾ കയ്യേറിയ നടപ്പാതക്ക് മുകളിലുള്ള നിർമ്മാണങ്ങൾ നീക്കം ചെയ്തിട്ടില്ല.
പരാതി ചെവിക്കൊള്ളാതെ KSTP;വെഴുപ്പൂർ വളവിൽ അപകടം തുടർക്കഥ, കരാറുകാരുടെ ക്രമക്കേടുകൾക്ക് ഉദ്യോഗസ്ഥർക്കൂട്ട് (Thamarassery)

Thamarassery: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം വെഴുപ്പൂർ സ്കൂളിനടുത്ത വളവിൽ അപകടം തുടർക്കഥയാവുന്നു. റോഡ് വികസന പ്രവൃത്തി നടക്കുന്ന വേളയിൽ തന്നെ ഈ ഭാഗത്തെ അപകടാവസ്ഥയെ കുറിച്ച് KSTP ഉദ്യോഗസ്ഥരോടും, കരാർ കമ്പനി ജീവനക്കാരോടും നാട്ടുകാർ വ്യക്തമാക്കിയതാണ്. ഈ ഭാഗത്ത് സർക്കാർ ഭൂമി പൂർണമായും ഉപയോഗപ്പെടുത്തി വളവ് നികത്തി റോഡ് വികസിപ്പിക്കുന്നതിന് പകരം നിലവിലുള്ള വീതി പോലും കുറച്ചാണ് പ്രവൃത്തി നടത്തിയത്. റോഡരികിലെ മൺതിട്ട നീക്കുന്നതിനു പകരം ഓവുചാൽ വളച്ചു പുളച്ചാണ് നിർമ്മിച്ചത്. ഏതു […]
ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി (Kodanchery)

Kodanchery: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കോടതിവിധിയെ സുപ്രീം കോടതി റദ്ദാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് Kodanchery ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബാബു പട്ടരാട്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റെജി തമ്പി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി […]
പോക്സോ നിയമബോധവത്കരണം ശില്പശാല സംഘടിപ്പിച്ചു. (Kodanchery)

Kodanchery: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളം കൊടുവള്ളി ബി ആർ സിയുടെ നിർദ്ദേശമനുസരിച് ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർത്ഥികൾക്കായി പോക്സോ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സയൻസ് കോമേഴ്സ് ക്ലാസ് അടിസ്ഥാനത്തിൽ നടന്ന ശില്പശാലയിൽ ബി ആർ സിയിൽനിന്നും ട്രെയിനിങ് ലഭിച്ച അധ്യാപകരായ രാജി ജോസഫ് ഗ്ലാഡിസ്പോൾ എന്നിവർ ക്ലാസുകൾ നയിച്ചു. പോക്സോ നിയമങ്ങൾ മാറുന്ന സാമൂഹ്യ അന്തരീക്ഷം, പുതിയ കാഴ്ചപ്പാടുകൾ, സമൂഹ മാധ്യമങ്ങൾ, വ്യക്തി എന്ന നിലയിൽ ജാഗ്രത […]
വിവസ്ത്രയാക്കപ്പെട്ട ഇന്ത്യൻ മതേതരത്വം മണിപ്പൂർ കലാപം കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി (Kodanchery)

Kodanchery: വിവസ്ത്രയാക്കപ്പെട്ട ഇന്ത്യൻ മതേതരത്വം, മണിപ്പൂർ കലാപം മോദി സർക്കാരിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് Kodanchery മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നരേന്ദ്രമോദി സർക്കാർ കാറ്റിൽ പറത്തി മണിപ്പൂരിൽ കലാപകാരികളുടെ കയ്യിൽ ആയുധം അണിയിച്ച് മണിപ്പൂരിലെ കലാപഭൂമിയാക്കിയ മണിപ്പൂർ സർക്കാരിന് കേന്ദ്രസർക്കാർ എല്ലാ ഒത്താശയും ചെയ്തു. നരേന്ദ്ര മോദി മൗനം നടിച്ച് മണിപ്പൂർ കലാപത്തിന് എല്ലാ ഒത്താശയും ചെയ്ത് രാജ്യത്ത് ന്യൂനപക്ഷ ന്യൂനപക്ഷ ഹാത്യ നടത്തി. […]
ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Kochi: യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ മറുനാടൻ മലയാളി ഓൺലൈൻ മാധ്യമത്തിന്റെ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജനുവരി നാലിന് യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടി മതവിദ്വേഷം വളർത്തുന്നതാണെന്നാണ് കേസ്. നിലമ്പൂർ പോലീസാണ് കേസെടുത്തത്. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച ഷാജനെ ജാമ്യാപേക്ഷയിൽ തീർപ്പാകുംവരേ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിക്കുകയായിരുന്നു കോടതി. അതിനിടെ, സുപ്രീം കോടതി ഉത്തരവിന് ശേഷവും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തുവെന്നും […]
പോലീസുകാരെ ആക്രമിച്ച് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി (Wayanad)

Wayanad: ആന്ധ്രയില്‍ വെച്ച് പോലീസുകാരെ ആക്രമിച്ച് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ സിക്കിം, ഗാങ്‌ടോക്കില്‍ വച്ച് വയനാട് പോലീസ് സാഹസികമായി പിടികൂടി. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കല്‍ക്കട്ടയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴി രക്ഷപ്പെട്ട കോഴിക്കോട്, തൊട്ടില്‍പ്പാലം, കാവിലുംപാറ സ്വദേശിയായ ആലങ്ങാട്ടില്‍ സല്‍മാനുല്‍ ഫാരിസിനെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കേരളത്തില്‍ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി കേസുകളും വാറണ്ടുകളും നിലവിലുണ്ട്. വയനാട് ജില്ലാ പോലീസ് മേധാവി പദംസിംഗ് ഐ.പി.എസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് […]
താമരശ്ശേരി രൂപത വൈദികൻ ഫാ. മാത്യു പ്ലാത്തോട്ടം നിര്യാതനായി

Thamarassery: താമരശ്ശേരി രൂപത വൈദികൻ ഫാ. മാത്യു പ്ലാത്തോട്ടം (83) നിര്യാതനായി. സംസ്കാരം നാളെ(01-08-23) ഉച്ചയ്ക്ക് 2 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. 1967 ൽ തലശ്ശേരി രൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ച മാത്യു പ്ലാത്തോട്ടത്തിൽ അച്ഛൻ തലശ്ശേരി രൂപതയിലെ കുടിയാന്മല പൊട്ടൻപ്ലാവ്, മാനന്തവാടി രൂപതയിലെ സോഷ്യൽ സർവീസ് സെന്ററിന്റെ ഡയറക്ടർ, കല്ലുവയൽ,നിലമ്പൂർ വാഴവറ്റ, മരകാവ് ഇടവകകളിലും തുടർന്ന് അമേരിക്കയിൽ ഹരിസോണയിലെ ഫിനിക്സ് രൂപതയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ മാതൃ രൂപതയായ Thamarassery യിലെ വൈദിക […]
Congress നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

Thiruvananthapuram: മുതിർന്ന Congress നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കർ എന്നി പദവികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. പഞ്ചായത്ത് അംഗമായി പാർലമെൻ്ററി ജീവിതം ആരംഭിച്ചു. ദീർഘകാലം ആറ്റിങ്ങലിൽ നിന്ന് […]