പച്ചക്കറി വില കുതിച്ച് കയറുന്നു (Kerala)

Vegetable prices are skyrocketing

Thiruvananthapuram: ഓണത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ച് കയറുന്നു. കനത്ത മഴയിൽ തമിഴ്നാട്ടിലും കർണാടകയിലും വ്യാപകമായി കൃഷി നാശം ഉണ്ടായതോടെ വരവ് കുറഞ്ഞതാണ് വിലവർധനയ്ക്ക് കാരണമായി പറയുന്നത്. ഓണക്കാലമാകുന്നതോടെ ഇനിയും വില ഉയരുമെന്നാണ് വിലയിരുത്തൽ. വില ഉയർന്നതിനു പിന്നാലെ പല പച്ചക്കറികളും കിട്ടാനില്ലാത്ത സ്ഥിതിയാണ്. തമിഴ്‌നാട്ടിലെ പളനി,പൊട്ടൻചത്രം, പാവൻചത്രം, തിരുനെൽവേലി, കാവകിണർ, മധുര, ഉടൻകുടി, കർണ്ണാടകയിലെ ഒസൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറി ലോഡുകൾ കൂടുതലായി തലസ്ഥാനത്ത് എത്തുന്നത്. തലസ്ഥാനത്തെ (Kerala) പ്രധാന മാർക്കറ്റുകളിലേക്കുള്ള […]

അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയത്ത് അതിക്രൂരമായി,ശരീരത്തിൽ നിരവധി മുറിവുകൾ (Aluva)

A five-year-old girl was brutally killed, with multiple injuries on her body image

Kochi: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നാണ് സൂചന. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ടാണ് ബിഹാര്‍ ദമ്പതിമാരുടെ മകളായ അഞ്ചുവയസ്സുകാരിയെ അഷ്ഫാഖ് അസ്ലം എന്ന ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയത്. Aluva മാര്‍ക്കറ്റിന് സമീപമെത്തിയ ഇയാള്‍ മാര്‍ക്കറ്റിന് പിറകിലേക്ക് കുട്ടിയുമായി നടന്നാണ് എത്തിയത്. ഇയാളെയും പെണ്‍കുട്ടിയെയും കണ്ട് ചിലര്‍ കാര്യംതിരക്കിയെങ്കിലും തന്റെ കുഞ്ഞാണെന്നായിരുന്നു പ്രതിയുടെ മറുപടി. മദ്യപിക്കാന്‍ പോവുകയാണെന്നും […]

അടിവസ്ത്രത്തിൽ ഒളിപ്പിച്ചു സ്വർണ്ണം കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ (Karippur)

Malappuram: സ്വര്‍ണ്ണം നേര്‍ത്ത പൊടിയാക്കി പാക്ക് ചെയ്ത്, ധരിച്ചിരുന്ന ഇന്നര്‍വെയറില്‍ തുന്നിപ്പിടിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിൽ. Karippur വിമാനത്തവളത്തിന് പുറത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ റഹൂഫ് (24) ആണ് 188 ഗ്രാം സ്വര്‍ണ്ണവുമായി പിടിയിലായത്. ഇയാളിൽനിന്ന് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 11 ലക്ഷം രൂപ വില […]

വൻ കുഴൽപ്പണവേട്ട; കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി 75 ലക്ഷം രൂപ പിടികൂടി (Malappuram)

The Great Pipe Hunt; One crore 75 lakh rupees was caught trying to smuggle it in the car image

Malappuram: വൻ കുഴൽപ്പണവേട്ട. കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി 75 ലക്ഷം രൂപ പോലീസ് പിടികൂടി. സംഭവത്തിൽ ഒരു യുവാവ് അറസ്റ്റിൽ. കൊടിഞ്ഞി സ്വദേശി കൊടക്കാട്ടിൽ അഷ്‌റഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പണം കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തു. മലപ്പുറം തിരൂർ ചമ്രവട്ടം പാലത്തിന് സമീപം വാഹന പരിശോധനയ്‌ക്കിടെയാണ് പണം പിടികൂടിയത്. കാറിന്റെ ഹാൻഡ് ബ്രേക്കിന് സമീപം രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. 500 രൂപയുടെ നോട്ടുകൾ കെട്ടുകളാക്കിയാണ് ഒളിപ്പിച്ചത്. പ്രതിയെ പോലീസ് […]

ഭാര്യയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിച്ച ഭർത്താവിന് നാലര വർഷം കഠിന തടവും പിഴയും (Manjeri)

Four-and-a-half-year rigorous imprisonment and fine for husband who aborted pregnancy without wife's consent (Manjeri) image

Manjeri: ഭാര്യയുടെ എതിർപ്പിനെ അവഗണിച്ച് ബലംപ്രയോഗിച്ച് ഗുളിക നൽകി ഗർഭം അലസിപ്പിച്ച ഭർത്താവിനെ മഞ്ചേരി അഡിഷനൻ ജില്ലാ സെഷൻസ് കോടതി (ഒന്ന്) നാലരവർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. തുവ്വൂർ ചായിയോട് നീലാഞ്ചേരി ചെറുകര ബർക്കത്തലി (37)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. ഇയാളുടെ ഭാര്യ ഫസീലയാണ് പരാതിക്കാരി. 2007 നവംബർ 18 മുതൽ ദമ്പതികൾ തുവ്വൂർ ചായിയോടുള്ള ഭർത്താവിന്റെ തറവാട്ടു വീട്ടിൽ ജീവിച്ചു വരികയായിരുന്നു. ഗർഭിണിയായ ശേഷമാണ് ഫസീലയുടെ ഭർത്താവ് മറ്റൊരു […]

തെരുവുനായകള്‍ കുറുകെ ചാടി അപകടം:ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു (Vadakara)

driver died image

Vadakara: തെരുവുനായകള്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ചോമ്പാല ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ആവിക്കര റോഡിലെ പുതിയ പറമ്പത്ത് അനില്‍ ബാബു എന്ന ചൈത്രം ബാബു ആണ് മരിച്ചത്. നാല്‍പ്പത്തി ഏഴ് വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂക്കര- ഒഞ്ചിയം റോഡില്‍ വെച്ചാണ് സംഭവം. ഒരു കൂട്ടം തെരുവു നായകള്‍ റോഡിന് കുറുകെ ചാടിയപ്പോള്‍ ഓട്ടോയിലിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. Vadakara സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.ഐ.ടി.യു. ഹാര്‍ബര്‍ […]

ബെംഗളൂരുവിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം (Bengaluru)

A native of Kozhikode met a tragic end after her car crashed into a divider in Bengaluru image

Kozhikode: കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൽ അസീസിന്റെ മകള്‍ ജെ.ആദില (23) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Bengaluru – Mysuru എക്സ്‌പ്രസ് വേയിൽ ചന്ന പട്ടണയ്‌ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30 നായിരുന്നു അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കുണ്ട്. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയാണ് ആദില. മാതാവ്: ഷബീബ. സഹോദരങ്ങൾ: ആഷില്ല, […]

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഒരാള്‍ കൂടി അറസ്റ്റില്‍ (Thrissur)

One more person arrested image

Thrissur: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പടവരാട് തോട്ടുമാടയില്‍ വീട്ടില്‍ ടോണി എന്ന ജാക്കി (23) യെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ പടവരാട് തൈപ്പാട്ടില്‍ അബിയെ (43) ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. അബിയുടെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് കേസ്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. അബി […]

പ്ലസ് വണ്‍: ജില്ലയിലെ പതിനൊന്ന് സ്‌കൂളുകളിലായി 660 അധിക സീറ്റുകൾ (Kozhikode)

students image

Kozhikode: പ്ലസ് വണ്‍ പ്രവേശനത്തിന് ജില്ലയിലെ 11 സ്‌കൂളുകളില്‍ അധികബാച്ചുകള്‍ അനുവദിച്ചു. ജില്ലക്ക് ആകെ 660 സീറ്റുകളാണ് അധികമായി അനുവദിച്ചത്. ആറ് ഗവ. സ്‌കൂളുകളിലും നാല് എയ്ഡഡ് സ്‌കൂളുകളിലും ഒരു സ്‌പെഷ്യല്‍ സ്‌കൂളിലുമാണ് പുതിയ ബാച്ചുകള്‍. സയന്‍സ് -രണ്ട്, ഹ്യുമാനിറ്റീസ് -അഞ്ച്, കൊമേഴ്സ് -നാല് എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ട കോഴ്സുകളുടെ എണ്ണം. കുറ്റ്യാടി ഗവ. എച്ച്.എസ്.എസ്., പാലേരി വടക്കുമ്പാട് എച്ച്.എസ്.എസ്. (സയന്‍സ്), കൊളത്തറ കാലിക്കറ്റ് എച്ച്.എസ്.എസ്. ഫോര്‍ ഹാന്‍ഡികാപ്ഡ് (കൊമേഴ്‌സ്), പെരുമണ്ണ ഇ.എം.എസ്. ഗവ. എച്ച്.എസ്.എസ് (കൊമേഴ്‌സ്), ആയഞ്ചേരി […]

മലബാർ റിവർ ഫെസ്റ്റിവൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു (Kodanchery)

Preparations for the Malabar River Festival are nearing completion image

Kdanchery: ഒമ്പതാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ചാലിപ്പുഴയുടെയും, ഇരുവഞ്ഞിപ്പുഴയുടെയും ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക പ്രകടനങ്ങൾ ഓഗസ്റ്റ് 4, 5, 6 തീയതികളിൽ ആരംഭിക്കുന്നു. സഞ്ചാരികളുടെ ഇഷ്ട ഉല്ലാസ കേന്ദ്രങ്ങളായ ചാലിപ്പുഴയുടെയും ഇരുവഞ്ഞിപ്പുഴയുടെയും ഒഴുക്കിനെ കീറിമുറിച്ച് വിസ്മയം തീർക്കാൻ കയാക്കിങ് സംഘങ്ങൾ എത്തിത്തുടങ്ങി. അഡ്വഞ്ചർ കയാക്കിങ് അക്കാദമിയുടെ നേതൃത്വത്തിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമാണ് പരിശീലന സംഘങ്ങൾ പരിശീലനം തുടരുന്നത്‌. സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇന്ത്യൻ കനോയിങ്‌ ആൻഡ്‌ കയാക്കിങ്‌ […]

കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡില്‍ വിള്ളൽ ഉണ്ടായ ഭാഗത്ത് ടിപ്പർ മറിഞ്ഞു (Engapuzha)

engapuzha road image_cleanup

Kodanchery: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേക്കും പൊതുമരാമത്തിന്‍റെ കണ്ണോത്ത് Engapuzha റോഡില്‍ വിള്ളല്‍ രൂപപ്പെട്ട ഭാഗത്ത് ടിപ്പർ മറിഞ്ഞു. കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡില്‍ വിള്ളല്‍ ഉണ്ടായിരുന്നത്. വിള്ളൽ ഉണ്ടായിരുന്ന ഭാഗം പൊളിച്ച് റിപ്പയർ ചെയ്യുന്നതിനായി ചെറിയ മെറ്റലുമായി വന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. റിപ്പയർ നടക്കുന്ന ഭാഗത്തിന് എതിർവശത്തുള്ള കെട്ടിടിഞ്ഞത് കൊണ്ടാണ് ടിപ്പർ അപകടത്തിൽപ്പെട്ടത്. പൊതുമരാമത്ത് 7.5 കോടി മുടക്കി നവീകരിച്ച റോഡാണ്. മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച റോഡ് കഴിഞ്ഞ […]

മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണം; നിലമ്പൂരില്‍ പൊലീസുകാരന് പരിക്കേറ്റു (Nilambur)

Katana attack during search for Maoists; Policeman injured in Nilambur image

Malappuram: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്. കരുളായി മാഞ്ചീരി കാട്ടില്‍ വച്ച് അരീക്കോട് ക്യാമ്പിലെ പൊലീസുകാരനാണ് പരിക്കേറ്റത്. കാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണിത്. മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിന് നിരന്തരം തണ്ടര്‍ബോള്‍ട്ട് ഇവിടെ തിരച്ചില്‍ നടത്താറുണ്ട്. അതിനിടെയാണ് തണ്ടര്‍ബോള്‍ട്ട് അംഗമായ അഹമ്മദ് ബഷീറിന് പരിക്കേറ്റത്. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടാനയുടെ മുന്നില്‍പ്പെട്ടു. ഓടി രക്ഷപ്പെടുന്നതിനിടെയാണ് അഹമ്മദ് ബഷീറിന് പരിക്കേറ്റത്. ബഷീറിന്റെ കൈയ്ക്കാണ് പരിക്ക്. ഇദ്ദേഹത്തെ ആദ്യം […]