fbpx
Katana attack during search for Maoists; Policeman injured in Nilambur image

മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണം; നിലമ്പൂരില്‍ പൊലീസുകാരന് പരിക്കേറ്റു (Nilambur)

hop holiday 1st banner

Malappuram: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്. കരുളായി മാഞ്ചീരി കാട്ടില്‍ വച്ച് അരീക്കോട് ക്യാമ്പിലെ പൊലീസുകാരനാണ് പരിക്കേറ്റത്. കാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണിത്. മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിന് നിരന്തരം തണ്ടര്‍ബോള്‍ട്ട് ഇവിടെ തിരച്ചില്‍ നടത്താറുണ്ട്. അതിനിടെയാണ് തണ്ടര്‍ബോള്‍ട്ട് അംഗമായ അഹമ്മദ് ബഷീറിന് പരിക്കേറ്റത്.

മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടാനയുടെ മുന്നില്‍പ്പെട്ടു. ഓടി രക്ഷപ്പെടുന്നതിനിടെയാണ് അഹമ്മദ് ബഷീറിന് പരിക്കേറ്റത്. ബഷീറിന്റെ കൈയ്ക്കാണ് പരിക്ക്. ഇദ്ദേഹത്തെ ആദ്യം Nilambur ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി Kozhikode മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

weddingvia 1st banner